spot_img

ഈ ഭക്ഷണങ്ങള്‍ ശീലമാക്കുക; വായു മലീനീകരണത്തിൽ നിന്നും രക്ഷനേടാം

മനുഷ്യ ശരീരം സ്‌പോഞ്ച് പോലെയാണ്. പല മാരക രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ശരീരത്തിന്റെ ഈ സ്വഭാവം മൂലം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും വായുവിലൂടെ രോഗാണുക്കൾ, പുക, പൊടിപടലം, കീടാനാശിനികളുടെ തരികൾ എന്നിവയെല്ലാം മനുഷ്യ ശരീരത്തിൽ എത്തുന്നുണ്ടെന്നത് നഗ്നമായ യാഥാർത്ഥ്യമാണ്. ആഗോളതാപനവും വായു മലിനീകരണവുമെല്ലാം മനുഷ്യനെ ബാധിക്കുന്നുണ്ട്. വ്യത്തിയും സുരക്ഷയും ക്യത്യമായി പാലിക്കുക എന്നതല്ലാതെ ഈ അവസ്ഥകളിൽ നിന്നും രക്ഷനേടാൻ മറ്റ് മാർഗങ്ങൾ ഒന്നുമില്ല. ഓർഗാനിക് കോംപൗണ്ട്‌സ്, പെർക്ലോറേറ്റ്, അക്രമെലഡിൻ, ആഴ്‌സെനിക് തുടങ്ങി പലവിധ കെമിക്കലുകൾ വായുവിലൂടെ സഞ്ചരിച്ച് മനുഷ്യ ശരീരത്തിൽ എത്തുന്നു. മലിനമായ വായുവിൽ  നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുന്ന പ്രക്യതിദത്തമായ ചില ഔഷധങ്ങൾ ഉണ്ട്.

മഞ്ഞൾ

പലവിധ ഔഷധങ്ങൾ ചേർന്നതാണ് ഹരിദ്ര എന്ന ഔഷധക്കൂട്ട്. പ്രധാനമായും മഞ്ഞൾ ഇതിൽ അടങ്ങിയിരിക്കുന്നു. യുവത്വം നിലനിർത്താനും, ചർമ്മ സംരക്ഷണത്തിനും, ആന്റിയോക്‌സിഡന്റായുമെല്ലാം ഇത് പ്രവർത്തിക്കുന്നു. ശരീരത്തിനുള്ളിലെ ടോക്‌സിനുകളെ പുറന്തള്ളാനും സഹായകരമാണ്. ശരീരത്തിന് പുറത്തും ഉള്ളിലും ഉപയോഗിക്കാവുന്നതരം ഔഷധമാണിത്. 

വേപ്പ്

ആര്യവേപ്പ് കയ്പ്പുള്ളതാണെങ്കിലും ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകളെ പുറന്തള്ളാനും ആന്തരിക ശുചിത്വത്തിനും സംരക്ഷണത്തിനും വേപ്പ് ഉപയോഗിക്കുന്നു. ആര്യവേപ്പിന്റെ വേര് മുതൽ ഇല വരെ ഔഷധഗുണമുള്ളതാണ്. ഉള്ളിൽ കഴിയ്ക്കാനും ശരീരത്തിന് പുറത്തും ഉപയോഗിക്കാവുന്നതാണ്. 

ഇഞ്ചി

രോഗാണുക്കളെ നശിപ്പിക്കുന്ന ഇഞ്ചി പല മരുന്നുകളുടെയും കൂട്ടുകളിൽ പ്രമുഖനാണ്. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾസ് എന്ന ഘടകം ആന്റിബയോട്ടിക്, ആന്റി വൈറൽ എന്നിവയ്‌ക്കൊപ്പം ശക്തശുദ്ധിക്കും ഉത്തമമാണ്. രക്തത്തിലെയും ശരീരത്തിലെയും മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിൽ ഇഞ്ചി ഏറെ പങ്ക് വഹിക്കുന്നുണ്ട്. 

വെളുത്തുള്ളി

സൾഫർ സമ്പന്നമാണ് വെളുത്തുള്ളി. കരളിന്റെ പ്രവർത്തനം ത്വരതപ്പെടുത്തുന്നതിൽ ഇവ മുഖ്യ പങ്ക് വഹിക്കുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായകരമാണ്. രക്തത്തിൽ നിന്ന് മാലിന്യങ്ങളെ വേർതിരിക്കുകയും രക്തശുദ്ധി വരുത്തുകയും ചെയ്യുന്നു.

ഭൂമി ആമ്ല

ശരീരത്തിൽ ബിൽറുബിന്റെ അളവ് ക്യത്യമായി നിലനിർത്താൻ സഹായിക്കുന്ന ഔഷധമാണിത്. രക്തത്തിലെ മാലിന്യങ്ങളെ അകറ്റുന്നതിനൊപ്പം കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വായു മലിനീകരണം പോലെ തന്നെ ശരീരത്തെ ബാധിക്കുന്ന മറ്റ് മലിനീകരണങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നു. 

എലയ്ക്ക

ശരീരത്തിന് ഗുണകരമായ ടോക്‌സിനുകളുടെ സാന്നിധ്യം വർധിപ്പിച്ച് രോഗങ്ങളിൽ നിന്ന് തടയുന്നു. ഔഷധഗുണം ഏറെയുള്ള ഏലയ്ക്ക ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിന് ഉള്ളിൽ നിന്ന് സുരക്ഷയും സംരക്ഷണവും ഒപ്പം ശുചിത്വവും നൽകുന്ന ഔഷധങ്ങളാണ് ഇവയെല്ലാം. പ്രക്യതിദത്തമായ വസ്തുക്കൾ ആയതിനാൽ തന്നെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പേടിവേണ്ട. നൂറുശതമാനം റിസൾട്ടും പ്രതീക്ഷിക്കാം..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.