spot_img

വെള്ളം കുടിക്കാം ശരിയായ രീതിയില്‍

വെള്ളം ഏറ്റവും ആരോഗ്യകരമായ പാനീയമാണ്. അത് നമ്മെ ആരോഗ്യത്തോടെ നിലനിർത്തുകയും രോഗങ്ങൾ തടയുകയും പ്രായമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ മാജിക്കുകൾ നിരവധിയാണ്. വെള്ളം എങ്ങനെയയാണ് കുടിക്കേണ്ടതെന്ന് എത്ര പേർക്കറിയാം ? വിരളമായിരിക്കും. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നവരാണ് നിങ്ങളെങ്കിൽ താഴെ പറയുന്ന രീതിയിൽ വെള്ളം കുടിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും.

  1. അൽപാൽപമായി കുടിക്കുക

ആയുർവേദ പ്രകാരം വെള്ളം അൽപാൽപമായാണ് കുടിക്കേണ്ടത്. ധൃതി പിടിച്ച് ശബ്ദമുണ്ടാക്കി ധാരാളം വെള്ളം കുടിക്കുന്നതുകൊണ്ട് കാര്യമില്ല. ഉദരത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിനെ നിലനിർത്തുന്നത് നമ്മുടെ വായയിൽ ഉൽപ്പാദിപ്പിക്കുന്ന ഉമിനീരാണ്. വെള്ളം ഒറ്റയടിക്ക് കുടിക്കുമ്പോൾ അത് വായയിൽ തങ്ങുന്നില്ല, വിഴുങ്ങുകയാണ് ചെയ്യുന്നത്. അപ്പോൾ വളരെക്കുറച്ച് ഉമിനീർ മാത്രമാണ് ഉദരത്തിലെത്തുന്നത്. അങ്ങനെ വരുമ്പോൾ ഉദരത്തിൽ അസിഡിറ്റിയുണ്ടാകുന്നു. ഒരുമിച്ച് കുറേ വെള്ളം ഒറ്റയടിക്ക് കുടിക്കുന്നത് വയർ വീർക്കാനും അസ്വസ്ഥതയുണ്ടാക്കാനും കാരണമാകുന്നു.

  1. നാവ് നനയ്ക്കുക

വെള്ളം ധാരാളമായി കുടിക്കുന്നതിനു മുമ്പ് അൽപം കുടിച്ച് നാവ് നനയ്ക്കുക.

  1. വായയിൽ വെള്ളം നിർത്തിയ ശേഷം കുടിക്കുക

നിങ്ങൾ ഭാരം കുറക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ രീതിയിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്. ശാന്തമായ ഒരിടത്തിരുന്ന് വെള്ളം മെല്ലെ മൊത്തി മൊത്തി കുടിക്കുക. വായയിൽ അൽപനേരം നിർത്തിയശേഷം വിഴുങ്ങുക. അൽപാൽപമായി കുടിക്കുന്നതാണ് ദഹന പ്രക്രിയയ്ക്കും നല്ലത്.

  1. ഇളം ചൂടുള്ള വെള്ളം കുടിക്കുക

മുറിയിലെ താപനിലയ്ക്കു തുല്യമായ ചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂട് ചുണ്ടിൽ തട്ടുമ്പോൾ വെള്ളം കുടിക്കാൻ പോകുന്നതിന്റെ സിഗ്നലുകൾ ശരീരത്തിനു ലഭിക്കുന്നു. എന്നാൽ തണുത്തവെള്ളം ഒറ്റയടിക്ക് ശരീരത്തിലെത്തുമ്പോൾ അത് ഇന്ദ്രിയങ്ങളെ ആദ്യം നടുക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തിന് അപകടമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.