spot_img

ഭക്ഷണത്തിനു ശേഷം അരുതാത്ത കാര്യങ്ങള്‍

ഭക്ഷണം കഴിഞ്ഞാലുടനെ പലരും പൊതുവെ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ശേഷം. കഴിച്ചയുടനെ ഉറങ്ങുക, ചായ കുടിക്കുക… പലര്‍ക്കും പല രീതിയാണ്. എന്നാല്‍ ഭക്ഷണത്തിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇവയെല്ലാം. വരൂ, ഭക്ഷണം കഴിഞ്ഞയുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. പുകവലി
പുകവലിക്കുന്നത് ഏതു സാഹചര്യത്തിലും അപകടം തന്നെയാണെങ്കിലും ഭക്ഷണത്തിനു ശേഷമുള്ള പുകവലി അത്യന്തം അപകടമാണ്. ഭക്ഷണത്തിനു ശേഷം വലിക്കുന്ന ഒരു സിഗരറ്റ് പത്ത് സിഗരറ്റിന്റെ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശ്വാസകോശ കാന്‍സറിനും കുടല്‍ കാന്‍സറിനും ഇത് കാരണമാകും. ഭക്ഷണത്തിനു ശേഷമുള്ള പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാണ് നല്ലത്.

2. ചായ / കാപ്പി കുടിക്കുക
ചായയും കാപ്പിയുമെല്ലാം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നത് നല്ലതല്ല. അനാവശ്യമായി ചായ കുടിക്കുന്ന സ്വഭാവം നമ്മള്‍ മലയാളികള്‍ക്കുണ്ട്. ഭക്ഷണം കഴിഞ്ഞയുടനെ ചായ കുടിക്കുന്ന രീതിയുംഇതില്‍പ്പെടും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ ചായ കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

3. ഉറങ്ങുക
ഭക്ഷണം കഴിഞ്ഞയുടനെ ഉറങ്ങുന്നത് ആരോഗ്യത്തിനു തീരെ നല്ലതല്ല. ശരീരം വീര്‍ക്കാനും വയറിന് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനും ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകും. അതിനാല്‍ ആഹാരം കഴിഞ്ഞയുടന്‍ ഉറങ്ങാതെ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക.

4. കുളിക്കുക
കുളിക്കുമ്പോള്‍ വയറൊഴികെയുള്ള എല്ലാ ശരീര ഭാഗത്തിലേക്കും രക്തയോട്ടം വര്‍ധിക്കുന്നു. ഇത് ദഹനത്തിന് പ്രയാസമുണ്ടാക്കുകയും ദഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞു മാത്രം കുളിക്കുന്നതാണ് നല്ലത്.

5. ഫ്രൂട്ട്സ് കഴിക്കുക
പലരും ഭക്ഷണ ശേഷം ഫ്രൂട്ട്സ് കഴിക്കാറുണ്ട്. പഴങ്ങളുടെ ദഹനത്തിന് പ്രത്യേക എന്‍സൈമുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ദഹനത്തിന് കൂടുതല്‍ സമയവും ആവശ്യമുണ്ട്. അതിനാല്‍ ഭക്ഷണം കഴിഞ്ഞയുടനെ പഴങ്ങള്‍ കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍, വായു പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.

6. തണുത്ത വെള്ളം കുടിക്കുക
തണുത്ത വെള്ളം ഭക്ഷണം കഴിഞ്ഞയുടനെ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണം കഴിഞ്ഞ് 30 മിനിറ്റിനു ശേഷം മാത്രം വെള്ളം കുടിക്കുക.

7. നടക്കുക
ഭക്ഷണം കഴിഞ്ഞ് കുറച്ച് നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അത് തികച്ചും തെറ്റായ വിവരമാണ്. ഭക്ഷണം കഴിഞ്ഞാല്‍ അത് ദഹിപ്പിക്കുന്നതിന് ശരീരത്തിന് കുറച്ചു സമയം ആവശ്യമുണ്ട്. ഈ സമയത്ത് ഊര്‍ജ്ജം മറ്റു പ്രവൃത്തികളിലേക്ക് വഴിതിരിച്ചുവിടപ്പെടുന്നത് ദഹനത്തിന് പ്രയാസമുണ്ടാക്കുന്നു. ഭക്ഷണം കഴിഞ്ഞാല്‍ ശരീരത്തിന് അല്‍പം വിശ്രമമാണ് ആവശ്യം. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം നടക്കുന്നതില്‍ പ്രശ്നമില്ല.

8. വ്യായാമം ചെയ്യുക
ഭക്ഷണം കഴിഞ്ഞാലുടനെ ജിമ്മില്‍ പോകുകയോ വ്യായാമം ചെയ്യുകയോ അരുത്. ശരീരത്തിന് വിശ്രമം നല്‍കുകയാണ് വേണ്ടത്. ദഹനത്തിന് സമയം നല്‍കിയ ശേഷം അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് വ്യായാമം ചെയ്യാവുന്നതാണ്.

ഭക്ഷണത്തിന് ശേഷം അല്‍പ നേരം ചാരിയിരിക്കുക. നേരെ കിടക്കാന്‍ പാടില്ല. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ചാരുകസേരയില്‍ കിടക്കുന്ന പരുവത്തിന് കിടപ്പ് ക്രമീകരിക്കുക. 10-20 മിനിറ്റ് ഇങ്ങനെ വിശ്രമിക്കുന്നത് ദഹനത്തിന് ഉത്തമമമാണ്. ഭക്ഷണത്തിന് ശേഷം 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുള്ളൂ. ചെറു ചൂടുവെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. തണുത്തവെള്ളം പരമാവധി
ഒഴിവാക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.