മഴക്കാലം തുടങ്ങി. ഇക്കാലയളവില്‍ നമ്മുടെ മുറ്റത്തെ ഒരുപാട് ചെടികള്‍ വളരും. അതില്‍ നമ്മള്‍ നട്ടവയും അല്ലാതെ വളര്‍ന്നവയുമുണ്ടാകും. നമ്മള്‍ നട്ട ചെടികളൊഴികെ ബാക്കിയുള്ളവ നമുക്കുപകാരമില്ലെന്ന് തെറ്റിദ്ധരിച്ച് നാം പറിച്ചു കളയാറാണ് പതിവ്. എന്ത് മണ്ടത്തരമാണ് നാം ചെയ്യുന്നത്. നമ്മള്‍ക്കുപകാരമുള്ളത്, ഉപകാരമില്ലാത്തത് എന്ന് തീരുമാനിക്കുന്നത് നമ്മള്‍ മാത്രമല്ല. ഈ ചെടികളെല്ലാം തന്നെ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് നില നിര്‍ത്താന്‍ ചെടികള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അപ്പോള്‍ പാഴ്ചെടികളാണ് അവയെന്ന് ധാരണ തെറ്റാണ്. എല്ലാ ചെടികളും ഉപകാരമുള്ളവയാണ്. ഇല തട്ടിയാല്‍ ശരീരത്ത് ചെറിച്ചില്‍ അനുഭവപ്പെടുന്ന തരത്തിലുള്ള ചെടികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അവയും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഈ ചെടികള്‍ എന്തിനാണ് നാം വെട്ടി നശിപ്പിക്കുന്നത്. നമ്മള്‍ നടക്കുന്ന വഴിയിലെയും അത്യാവശ്യം ഉപയോഗിക്കുന്ന ഇടങ്ങളിലേയും കാടുകള്‍ വെട്ടി വൃത്തിയാക്കാം. കൃഷി ചെയ്യാനാമെങ്കില്‍ അതിനുമാവാം. എന്നാല്‍ ബാക്കി ഇടങ്ങളിലുള്ള കാട്ടുകള്‍ വെട്ടിത്തെളിക്കേണ്ട ഒരു ആവശ്യവുമില്ല.
ഓരോ ചെടികളും സിലിണ്ടര്‍ കണക്കിന് ഓക്സിജനാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മനഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഓക്സിജന്‍ സ്വീകരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പുറം തള്ളുന്നത്. അപ്പോള്‍ നമുക്ക് ആവശ്യമുള്ളത് ചെടികളാണ് തരുന്നത്. അപ്പോള്‍ അവയെ വെട്ടി നശിപ്പിക്കുന്നത് ശരിയല്ല. പലപ്പോഴും അത് ചിന്തിക്കാതെ അശ്രദ്ധമായാവാം നമ്മള്‍ അത് ചെയ്യുന്നത്. ശരിയൊരു ശ്രദ്ധ കൊടുത്താല്‍ അന്തരീഷത്തിലെ ഓക്സിജന്റെ അളവ് ഉയര്‍ത്താന്‍ നമ്മുടെ ചെയ്തി കൊണ്ടാവും. മറ്റുള്ളവരിലേക്കും ഈ ചിന്ത പകരുക.