spot_img

ഡോക്ടറെ കാണുമ്പോൾ ഇതൊക്കെ പറയാൻ പറ്റുമോ?!


രോഗങ്ങൾ വരാത്ത ആളുകളായി ആരും തന്നെ ഉണ്ടാകില്ലലോ. ഒരു ഡോക്ടർ ആണെങ്കിൽ പോലും ഏതെങ്കിലും ഒരു സമയത്ത് രോഗി ആയിട്ടുണ്ടാവും. അപ്പോ രോഗം വരാത്തത് അല്ലെങ്കിൽ രോഗികളാവാത്ത ആരും ഉണ്ടാകില്ല. ഒരു രോഗം വന്നു ഡോക്ടറെ കാണിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഒരിക്കലും നമ്മളുടെ സ്വയം ചികിത്സ അഭിഗാമ്യമെല്ല. ഒരു അസുഖം ഉണ്ടാകുമ്പോൾ അതിനെന്തെങ്കിലും മരുന്ന് കഴിക്കുന്ന തും ശെരിയല്ല. പല രോഗങ്ങളും പുറത്തേക്ക് ലക്ഷണങ്ങളായിട്ടാണ് വരുന്നത്. ഉദാഹരണമായിട്ടാണ് പനി, അതുപോലെ ചുമ ഇതെല്ലാം ശരീരത്തിന്റെ ഒരു protective Method ആണ്. അഥവാ രോഗ ലക്ഷണങ്ങളാണ്.
പനിയോ ചുമയോ ഇതൊന്നും ഒരസുഖമെല്ല. അപ്പൊ ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു അസുഖം ഉണ്ട് എന്നുള്ളതറിയുന്നത് അവന്റെ രോഗലക്ഷണങ്ങളിൽ നിന്നാണ്. ഈ ലക്ഷണങ്ങൾക്ക് നമ്മൾ ചികിത്സ ചെയ്തിട്ട് കാര്യമില്ല. അതിന്റെ യഥാർത്ഥ കാരണമെന്താന്ന് എന്നറിയാൻ അതിന്റെ ഡിഗ്രിയെടുത്തിട്ടുള്ള ഡോക്ടർമാരെത്തെന്നെ കാണിക്കണം. സ്വയം ചികിത്സയും ,വ്യാജ ചികിത്സയും പാടില്ല. അതുപോലെതെന്നെ ഡോക്ടറെല്ലാത്ത ആളുകൾ പറഞ്ഞതനുസരിച്ചുള്ള ചികിത്സയും പാടില്ല.
ഒരു ഡോക്ടറുടെ അടുത്ത് നമ്മളെന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതാണ്. നമ്മളൊരു പനിക്കോ അല്ലെങ്കിൽ വേറെയെന്തെങ്കിലും ചികിത്സക്ക് ഒരു രോഗലക്ഷണവുമായി ചെല്ലുകയാണെങ്കിൽ കൃത്യമായിട്ടും എത്ര ദിവസമായിട്ടുണ്ട് തുടങ്ങീട്ട് ,ഏതൊക്കെ സമയത്താണ് കൂടുന്നത് രാത്രി കൂടുന്നുണ്ടോ പകൽ കൂടുന്നുണ്ടോ ഇതൊക്കെ ഡോക്ടറുടെ അടുത്ത് പറയണം. അത് പോലെ വേറെ എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ചിലർക്ക് പ്രമേഹം ഉണ്ടായിരിക്കാം എല്ലെങ്കിൽ BP പ്രഷർ ഉണ്ടായിരിക്കും ചിലർക്ക് ഹൃദ്രോഗം ഉണ്ടായിരിക്കും അതിനുള്ള മരുന്ന് കഴിക്കുന്നുണ്ടായിരിക്കും. ചില ആളുകൾക്ക് തലയിൽ CVA സ്ട്രോക്ക് ഉണ്ടായിട്ടുള്ള അതിന് മരുന്ന് കഴിക്കുന്ന ആളുകളുണ്ടായിരിക്കും. അപ്പൊ ആ കാര്യങ്ങളൊക്കെ വ്യക്തമായിട്ട് നമ്മൾ ആ ഡോക്ടറോട് പറയണം. ഞാനി പനിയായിട്ടാണെല്ലോ പോകുന്നത് അല്ലെങ്കിൽ ചുമയായിട്ടാണെല്ലോ പോകുന്നത് എന്തിനാണ് ഞാനിതൊക്കെ പറയുന്നത് അതിന്റെ ആവശ്യം ഉണ്ടോ? എന്ന് പലപ്പോഴും ആളുകൾക്ക് തോന്നാം, അത് തെറ്റാണ്. നമ്മൾ എന്ത് അസുഖമാണെങ്കിൽ പോലും നമ്മൾ കഴിക്കുന്ന മരുന്നുകൾ ചിലപ്പോൾ ഇൻഡ്രാക്ഷൻ, മരുന്നുകൾ ഇൻഡ്രാക്റ്റ് ചെയ്യും. നമ്മൾ ഒരു മരുന്ന് കഴിക്കുമ്പോൾ ആ മരുന്ന് വിപരീത ഫലങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ഫലം കിട്ടാതിതിരിക്കാം. അത് വളരെ പ്രധാനമാണ്. അപ്പൊ അങ്ങനെത്തെ കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം. ഡോക്ടറടുത്ത് പോകുമ്പോൾ ഈ കാര്യങ്ങൾ പറയണം ഇന്ന അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ട്. അപ്പൊ പ്രത്യേകിച്ച് പ്രമേഹമുള്ള ആളുകൾ അവർ പലപ്പോഴും അത് മറച്ചുവെക്കും. പ്രമേഹം ഉള്ള ആളുകൾ പ്രമേഹം നിയന്ത്രിക്കാതെ ഏതൊരു അസുഖത്തിനും ചികിത്സിച്ച് കഴിഞ്ഞാൽ ഉദ്ധേശിച്ച ഫലം കിട്ടണമെന്നില്ല. ഉദാഹരണമായി ഒരാൾക്ക് പ്രമേഹം 300,340,400 ഉണ്ടെന്ന് വിചാരിക്കുക. അവർ ഒരു പനി, എല്ലെങ്കിൽ ഒരു മുറിവായിട്ട് ചെന്ന് കഴിഞ്ഞാൽ ആ പ്രമേഹം നിയന്ത്രിക്കാതെ ആ മുറിവിനുള്ള മരുന്നുകളോ അല്ലെങ്കിൽ അതിനുള്ള ചികിത്സകളോ ഏൽക്കില്ല. കാരണം ആദ്യമായിട്ട് വേണ്ടത് പ്രമേഹം നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിച്ചാലെ ഈ മരുന്നുകൾ ഫലം ചെയുകയൊള്ളു. അതേ പോലെ തന്നെ സർജറിക്ക് പോസ്റ്റ് ചെയ്ത ആളുകളാണെങ്കിൽ ആ ഓപ്പറേഷൻ ചെയ്യുമ്പോൾ ഈ പ്രമേഹവും പ്രഷറും നിയന്ത്രണ വിധേയമായിരിക്കണം. അപ്പൊ നിങ്ങളെല്ലാവരും ശ്രദ്ധിക്ക ഡോക്ടർമാരുടെ അടുത്ത് പോകുമ്പോൾ നിങ്ങളുടെ അസുഖങ്ങൾ മറച്ചുവയ്ക്കാതിരിക്കുക. സ്ഥിരമായിട്ടുള്ള എന്തസുഖമാണെങ്കിലും അപ്പൊ ഉള്ള അസുഖത്തെ കുറിച്ച് മാത്രമെല്ല എല്ലാ അസുഖങ്ങളും ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക. ഇത്തരം കാര്യങ്ങൾ ഒന്നും കൂടി ശ്രദ്ധിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.