spot_img

കൊളസ്‌ട്രോളിനെ അടുത്തറിയാം

കൊളസ്‌ട്രോള്‍ എന്നത് ഒരു രോഗാവസ്ഥയായി തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാല്‍  യഥാര്‍ത്ഥത്തി കൊളസ്‌ട്രോള്‍ ഒരു രോഗമല്ല. കൊളസ്‌ട്രോളിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് മാത്രം പറയുന്നവര്‍ അറിയുക ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത അളവില്‍  കൊളസ്‌ട്രോള്‍ ആവശ്യമാണ്.

കരളിലും ശരീരത്തിലെ മറ്റ് കോശങ്ങളിലും നിര്‍മ്മിക്കപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള ഒന്നാണ് കൊളസ്‌ട്രോള്‍ . കോശഭിത്തികളില്‍  കാണപ്പെടുന്ന ഇവ ശരീരത്തില്‍ ഹോര്‍മോണ്‍, വൈറ്റമിന്‍ ഡി, കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്ന പിത്തരസങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു. 

ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോള്‍ ശരീരത്തി  തന്നെ നിര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തിലും കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇങ്ങനെ ശരീരത്തില്‍  അധികമായി എത്തുന്ന കൊളസ്‌ട്രോളാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്.

കൊളസ്‌ട്രോള്‍ പലവിധം

പ്രോട്ടീനിനൊപ്പം ചേര്‍ന്നാണ് രക്തത്തില്‍  കൊളസ്‌ട്രോള്‍ സഞ്ചരിക്കുന്നത്. കൊളസ്‌ട്രോളും പ്രോട്ടീനും കൂടിച്ചേര്‍ന്ന രൂപത്തെ ലിപോ പ്രോട്ടീന്‍ എന്നാണ് വിളിക്കുക. കൊഴുപ്പിന്റെ തോതനുസരിച്ച് മൂന്ന് തരം ലിപ്പോപ്രോട്ടീനുകളാണ് ശരീരത്തില്‍  ഉള്ളത്. 

ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എ ഡിഎ )

ചീത്ത കൊളസ്‌ട്രോള്‍ എന്നാണ് എഡിഎല്ലിന്റെ മറ്റൊരു പേര്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നുവെന്നതിനാലാണ് ഈ പേര്. രക്തത്തില്‍  എ ഡിഎ തോത് കൂടുതലാണെങ്കില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ്(എച്ച്ഡിഎ )

എ ഡിഎ  ചീത്ത കൊളസ്‌ട്രോളാണെങ്കി  എച്ച്ഡിഎ നല്ല കൊളസ്‌ട്രോളാണ്. എ ഡിഎല്ലിനെ തുരത്താന്‍ സഹായകമാകുന്നുവെന്നത് കൊണ്ടാണ് ഇതിന് നല്ല കൊളസ്‌ട്രോള്‍ എന്ന പേര്. രക്തത്തില്‍  എച്ച്ഡിഎ നില കൂടുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതേസമയം എച്ച്ഡിഎ കുറയുന്നത് ഹൃദ്രോഗ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വെരി ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ്(വിഎ ഡിഎ )

കൊഴുപ്പ് കൂടുതലായി കാണപ്പെടുന്ന ഇവ എ ഡിഎലിന് സമാനമാണ്.

ട്രൈഗ്ലിസറോയിഡ്‌സ്

രക്തത്തില്‍  വിഎഡിഎലിനൊപ്പം സഞ്ചരിക്കുന്ന മറ്റൊരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറോയിഡ്‌സ്. അധിക കലോറി, ആല്‍ക്കഹോള്‍, പഞ്ചസാര എന്നിവ ട്രൈഗ്ലിസറോയിഡായി മാറി ശരീരത്തിലെ കൊഴുപ്പ് കോശങ്ങളില്‍  ശേഖരിക്കപ്പെടുന്നു.

ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്

ഭക്ഷണക്രമം 

പൂരിത കൊഴുപ്പുകളും കൊളസ്‌ട്രോളും അടങ്ങിയ ഭക്ഷണം ശരീരത്തില്‍ സാധാരണ കൊളസ്‌ട്രോള്‍ നിലയെ ബാധിക്കും. ഇവ ഉപേക്ഷിക്കേണ്ടതാണ്.

ശരീരഭാരം 

ശരീരഭാരം കൂടുന്നത് കൊളസ്‌ട്രോള്‍ കൂടാനിടയാക്കും. ശരീരഭാരം കുറച്ചാല്‍  അത് എച്ച്ഡിഎ നില കൂട്ടും.

വ്യായാമം

നിരന്തര വ്യായാമം എഡിഎ  നില കുറച്ച് എച്ച്ഡിഎ കൂട്ടും. ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്.

പ്രായവും ലിംഗവും

പ്രായമാകുന്നതിനനുസരിച്ച് കൊളസ്‌ട്രോള്‍ നില ഉയരും. സ്ത്രീകളി  ആര്‍ത്തവ വിരാമം വരെ കൊളസ്‌ട്രോള്‍ നില കുറഞ്ഞിരിക്കുമെങ്കിലും പിന്നീട് കൂടാനാരംഭിക്കും.

പ്രമേഹം

പ്രമേഹവും കൊളസ്‌ട്രോളും അടുത്ത കൂട്ടുകാരാണെന്ന് പറയാം. പ്രമേയം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍  അത് കൊളസ്‌ട്രോളിനെ ക്ഷണിച്ച് വരുത്തും.

പാരമ്പര്യം

ശരീരത്തില്‍ എത്ര കൊളസ്‌ട്രോള്‍ നിര്‍മ്മിക്കപ്പെടണമെന്ന് തീരുമാനിക്കുന്നതില്‍  ജീനുകള്‍ക്കും പങ്കുണ്ട്. ഇത് കൂടാതെ ചില മരുന്നുകളും രോഗാവസ്ഥകളും കൊളസ്‌ട്രോള്‍ നിലയെ സ്വാധീനിക്കാറുണ്ട്.

20 വയസ് പൂര്‍ത്തിയായ ഏതൊരാളും അഞ്ച് വര്‍ഷം കൂടുമ്പോഴെങ്കിലും കൊളസ്‌ട്രോള്‍ നില പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതാണ്.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.