spot_img

ഗർഭാവസ്ഥയിലെ വിഷാദത്തെ എങ്ങനെ അകറ്റി നിര്‍ത്താം

ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ സ്ത്രീകളിൽ സന്തോഷവും ആകാംഷയും ഉണ്ടായിരിക്കും ഒപ്പം ആശങ്കയും. എന്നാൽ ചില സ്ത്രീകളിൽ ഡിപ്രഷൻ അല്ലെങ്കിൽ വിഷാദത്തിലേക്ക് ആശങ്കകൾ വഴിമാറാറുണ്ട്. ഇന്നത്തെ കാലത്ത് പ്രഗ്നൻസി ഡിപ്രഷൻ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. പ്രസവത്തെ സംബന്ധിച്ചും കുഞ്ഞിനെ സംബന്ധിച്ചുമുള്ള വ്യാകുലതകൾ, ശാരീരിക വിഷമതകൾ, അമിതമായ ചിന്തയും ഉത്കണ്ഠയും എല്ലാം വിഷാദം വരുത്തിവെച്ചെക്കാം. എന്നാൽ ഇവയിൽ നിന്ന് രക്ഷ നേടാനും ചില വഴികളുണ്ട്. 

ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം ഹോർമോൺ വ്യതിയാനങ്ങളും ചിന്തയേയും മനസിനെയും ബാധിക്കാറുണ്ട. രണ്ടാഴ്ചയിൽ കൂടുതലായി അനുഭവപ്പെടുന്ന അമിത ഉത്കണ്ഠ, വിഷമം, ആശങ്ക എന്നിവ വിഷാദമായി കണക്കാക്കാം. ഉറക്കം നഷ്ടപ്പെടുക, തെറ്റ് ചെയ്യുന്ന തോന്നൽ, തന്നെ ഒന്നിനും കൊള്ളില്ലെന്ന ചിന്ത ഇതെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. ഇവ ഒഴിവാക്കാൻ കൗൺസിലിങ്ങിലൂടെയും ചില തെറാപ്പികളിലൂടെയും സാധിക്കും. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ തെറാപ്പിസ്്റ്റുമായി നിങ്ങൾക്ക് പ്രശ്‌നങ്ങൾ പങ്കുവെക്കാം. നിങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം അവർ നിർദേശിക്കും. കൗൺസിലിങ്ങും മികച്ച ഫലം നൽകുന്നു. പോസിറ്റീവ് ആി ചിന്തിക്കാനും അനാവശ്യ വിചാരങ്ങൾ ഒഴിവാക്കാനുമുള്ള ചെറിയ എക്‌സസൈസുകൾ ഇവർ നിർദേശിച്ചേക്കാം. നിർദേശങ്ങൾക്കനുസ്യതമായി ജീവിതത്തിലും ചിന്തകളിലും മാറ്റം കൊണ്ടു വരുന്നതിലൂടെ പ്രഗ്നൻസി ഡിപ്രഷനെ അകറ്റി നിർത്താൻ സാധിക്കും. 

നിങ്ങളുടെ പ്രായത്തിലുള്ള സ്ത്രീകളുമായി സംസാരിക്കുന്നത് മനസിന് വളരെ ആശ്വാസം നൽകും. പ്രസവിച്ചിട്ടുള്ള സ്ത്രീകൾക്ക് മറ്റുള്ളവരിൽ ആത്മവിശ്വാസം നൽകാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരാനും സാധിക്കും. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന സ്ത്രീ സൗഹ്യദങ്ങളിൽ ഇടപെടുമ്പോൾ പ്രശ്‌നങ്ങൾ മറക്കാനും വിഷാദത്തെ അകറ്റി നിർത്തി മനസിനെ സ്വതന്ത്രമാക്കാനും സാധിക്കും. 

വിഷാദത്തെ അകറ്റി നിർത്താൻ ഭക്ഷണത്തിലൂടെയും സാധിക്കും. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ പോഷകങ്ങളും മറ്റ് വിറ്റമിനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അയേൺ, സിങ്ക് എന്നിവയുടെ കുറവ് മൂലം ചില സ്ത്രീകളിൽ വിഷാദം കണ്ടു വരാറുണ്ട്. പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇരുമ്പ്, സിങ്ക്, വിറ്റമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ശീലമാക്കുക. മധുരക്കിഴങ്ങ്, ബെറി, തക്കാളി, ചീര, ബ്രൊക്കോളി, കോളിഫഌർ, കിഴങ്ങ് എന്നിവയിൽ വിറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ബീഫ്, പോർക്ക്, ധാന്യങ്ങൾ, നട്‌സ്, ഡ്രൈഡ് ഫ്രൂട്ട്‌സ്, മുട്ട, പാൽ ഉത്പന്നങ്ങൾ, മീൻ എന്നിവ അയേണും സിങ്കും അടങ്ങിയ ഭക്ഷണങ്ങളാണ്. 

വ്യായാമത്തിനും വിശ്രമത്തിനുമായി ഗർഭാവസ്ഥയിൽ സമയം കണ്ടെത്തുക. ഗർഭിണികളായാൽ അത്യാവശ്യം വ്യായാമവും വിശ്രമവും അത്യാവശ്യമാണ്. നടത്തം, നീന്തൽ, യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ മനസിനും ശരീരത്തിനും ഊർജം ലഭിക്കുകയും വിഷാദത്തെ ഇത് അകറ്റി നിർത്തുകയും ചെയ്യും. ഡോക്ടറുടെ നിർദേശ പ്രകാരം വ്യായാമം തിരഞ്ഞെടുക്കാവുന്നതാണ്. ഗർഭിണികളായിരിക്കുമ്പോൾ ആവശ്യത്തിന് വിശ്രമവും വേണ്ടിവരും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.