spot_img

വായ് ദന്ത രോഗങ്ങളെ എങ്ങനെ അകറ്റാം

മാർച്ച്‌ 20 ഓറൽ ഹെൽത്ത്‌ ഡേ വർഷാ വർഷം ഓറൽ ഹെൽത്ത്‌ ഡേ എന്ന പേരിൽ നമ്മൾ വായ് ദന്ത ആരോഗ്യത്തിന് പ്രത്യേകമായി ഒരു ദിവസം കണ്ടെത്തിയിരിക്കുന്നു. ഈ ദിവസത്തോടനുബന്ധിച്ച് ഒരു വർഷത്തിലുടനീളം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ഓറൽ ഹെൽത്ത്‌ ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങളിലേക്ക് വായ്ദന്ത രോഗങ്ങളെ കുറിചുള്ള അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ്. ജീവിതത്തിൽ ഏതെങ്കിലും ഒരു പ്രായത്തിൽ ദന്ത രോഗങ്ങൾ ഇല്ലാത്തതായി ആരും ഇല്ല. കുട്ടികളിൽ ദന്തരോഗം വളരെയേറെ വർദ്ധിച്ചു വരുന്നു. യുവാക്കളിലും മദ്ധ്യവയസ്ക്കരിക്കും അതുപോലെതെന്നെ പ്രായം ചെന്നവരിലും ദന്ത രോഗങ്ങൾക്ക് ഒരു കുറവും ഇല്ല. എന്നിരുന്നാലും ജനങ്ങൾക്ക് ദന്ത രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു..?, എന്ത് കൊണ്ട് ഇവ പടരുന്നു..?, എങ്ങനെ ഇതിനെ ചികിത്സിക്കാം..?, എന്തൊക്കെ തരം ചികിത്സകളുണ്ട്..?, തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിയാതെ പോകുകയാണ് പതിവ്. എപ്പോഴും പല്ല് വേദന വന്നാൽ പറിച്ചു കളയുക എന്ന മാത്രം ലക്ഷ്യത്തിൽ ദന്ത രോഗങ്ങളും ദന്ത ചികിത്സയും മാറി നിൽകുന്നു. ഇങ്ങനെയുള്ള അവസരത്തിലാണ് വേൾഡ് ഓറൽ ഹെൽത്ത്‌ ഡേ എന്ന ദിവസത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. വേൾഡ് ഓറൽ ഹെൽത്ത്‌ ഡേയിൽ ലോകത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ജനങ്ങളിലെക്ക് ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻ ഉതകുന്ന രീതിയിൽ വീഡിയോകളും മറ്റു പ്രതിജ്ഞകൾ എടുപ്പിക്കുക മുതലായ കാര്യങ്ങളാണ് ചെയ്യുന്നത്. സ്കൂളുകൾ, ആശുപത്രികൾ, അങ്ങനെ ഓരോ വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും ദന്ത ആരോഗ്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എത്തിക്കുന്നു. ദന്ത രോഗങ്ങൾ കൊണ്ട് നമുക്കുണ്ടാകുന്ന ക്ളേഷങ്ങളും സാമ്പത്തികമായും ശാരീരികമായും ഉണ്ടാകുന്ന ഭാരങ്ങളും കുറക്കുക എന്നതാണ് വേൾഡ് ഓറൽ ഹെൽത്ത്‌ ഡേ ഉദ്ദേശിക്കുന്നത്. ഈ ദിവസത്തിൽ നമുക്കൊരുമിച്ചു നമ്മുടെ വായക്കു വേണ്ടി പ്രതിജ്ഞകളെടുക്കാം. വായക്കു വേണ്ടി നമ്മൾ ഒരുമിക്കുക എന്നുള്ളതാണ് ഈ വേൾഡ് ഓറൽ ഹെൽത്ത്‌ ഡേയിലെ നമ്മുടെ പ്രതിജ്ഞ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.