spot_img

ഡിസംബര്‍ 3: അന്താരാഷ്ട്ര ഭിന്നശേഷീ ദിനം

ഡിസംബര്‍ 3, ഭിന്നശേഷിയുള്ളവര്‍ക്കുള്ള അന്താരാഷ്ട്ര ദിനം. നമുക്കു ചുറ്റും കാഴ്ച വൈകല്യമുള്ളവരും കേള്‍വി വൈകല്യമുള്ളവരും മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരും ധാരാളമുണ്ട്. ആക്‌സിഡന്റില്‍ ക്ഷതം സംഭവിച്ച് രണ്ടു കാലുകളും തളര്‍ന്ന് നടക്കാന്‍ വയ്യാതായവര്‍, പോളിയോ ബാധിച്ച് നടക്കാന്‍ സാധിക്കാതായവര്‍, ഡി ജെനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് ഉള്ളവര്‍. അങ്ങനെ വൈകല്യം ബാധിക്കപ്പെട്ട എത്രയോ പേര്‍. അവരെ കാണുമ്പോള്‍ നമുക്ക് എന്താണ് തോന്നാറുള്ളത്? സഹതാപമാണ് പലര്‍ക്കും പലപ്പോഴും തോന്നുന്നത്.

ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ 2019 ലെ തീം ‘വൈകല്യമുള്ളവരുടെ പങ്കാളിത്തത്തിനുള്ള പ്രചോദനം നല്‍കി അവരെ നേതൃത്വത്തിലേക്കുയര്‍ത്തി കൊണ്ടുവരിക’ എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ സസ്റ്റനയിനബിള്‍ ഡെവലപ്‌മെന്റ് ഗോളിലും (SDG) ഇതേക്കുറിച്ച് പറയുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികള്‍ ആഗോളതലത്തില്‍ നടപ്പാക്കുന്നുണ്ട്.

അവരോട് സിംപതി തോന്നുകയല്ല, മറിച്ച് എമ്പതി തോന്നുകയാണ് വേണ്ടത്. അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കി മുന്‍നിരയിലേക്കും നേതൃത്വത്തിലേക്കും കൊണ്ടു വരണം. അവര്‍ക്കനുകൂലമായ സാഹചര്യങ്ങളുണ്ടാകണം. നിരത്തുകള്‍ പോലുള്ള പൊതുസ്ഥലങ്ങള്‍ അവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയണം. ഇത് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ചുമതലയാണ്.

സ്റ്റീഫണ്‍ ഹോക്കിന്‍സ് പോലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തരായവരില്‍ ഭിന്നശേഷിക്കാരുണ്ടായിരുന്നു
പല സംഘടനകളുടെയും നേതൃത്വത്തിലും ഭിന്നശേഷിക്കാരുണ്ട്. അങ്ങനെ ലോകം ശ്രദ്ധിക്കുന്ന നേതൃനിരയിലേക്ക് ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നാം ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ടതുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.