spot_img

മുടി നിവര്‍ത്തലിന്റെ അപകടങ്ങള്‍

മുടിയില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത് എല്ലാവര്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. പക്ഷേ അത് എല്ലായ്പ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദിച്ചാല്‍ ഒന്ന് സംശയിക്കും. ചിലതൊക്കെ നല്ലതാണ്. മറ്റു ചിലത് അതീവ അപകടകരവുമാണ്. മുടി നിവര്‍ത്തുന്നത് (straightening) അത്തരത്തില്‍ അപകടകരമായ ഒരു കാര്യമാണ്. രാസവസ്തുക്കളും ഉപകരണങ്ങളുമെല്ലാം ഉപയോഗിക്കുന്ന ഈ പ്രക്രിയയുടെ ദോഷങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. അമിതമായി വരണ്ടുപോകുന്നു
നിവര്‍ത്തിയ മുടി പിന്നീടെപ്പോഴും വരണ്ടതായാണ് അനുഭവപ്പെടുക. മുടി നിവര്‍ത്തുന്നതിന്റെ ഏറ്റവും മോശം ഫലവും അതുതന്നെയാണ്. രാസവസ്തുക്കളും ചൂടും മുടിയുടെ പ്രകൃതിദത്തമായ ഈര്‍പ്പം ഇല്ലാതാക്കുന്നു. മുടിയുടെ ഇലാസ്തികത കുറയുന്നു. മുടി പെട്ടെന്ന് പൊട്ടുന്നതും പരുപരുത്തതുമാകുന്നു.
മുടിയ്ക്കുണ്ടാകുന്ന കേടിന്റെ തോത് കുറക്കാന്‍ നിവര്‍ത്താനുപയോഗിക്കുന്ന ഉപകരണങ്ങളുടെ ചൂട് എപ്പോഴും കുറച്ചുവെക്കുക. കൂടാതെ നനഞ്ഞ മുടിയില്‍ അവ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

2. പറന്നുകിടക്കുന്നു
വരണ്ട മുടി ഒരിക്കലും അടങ്ങിയിരിക്കില്ല. അത് പറന്ന് വൃത്തികേടായി കിടക്കും. ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥ കൂടിയാണെങ്കില്‍ പിന്നെ പറയണ്ട. മുടി നിരന്തരമായി നിവര്‍ത്താതിരിക്കുകയാണ് പ്രധാന പോംവഴി. മറ്റൊന്ന് എപ്പോഴും മുടിയുടെ നീളത്തിന്റെ രണ്ടാം പകുതിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുക എന്നതാണ്. വെളിച്ചെണ്ണ, പാല്‍, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിച്ച് ഹെയര്‍ മാസ്‌കുകള്‍ ഉണ്ടാക്കിയും ഉപയോഗിക്കാം. ഇവ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തും.

3. മുടി പൊട്ടുന്നു
മുടിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ചൂടും കാരണമാണ് മുടിയ്ക്ക് പൊട്ടലുണ്ടാകുന്നത്. ഇത് മുടിയുടെ കട്ടി കുറക്കുന്നതിനാല്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നു. പൊട്ടലിനെ തുടര്‍ന്ന് മുടി പിളരുകയും ചെയ്യുന്നു. മുടി അധികമായി ചീകുന്നതും നനഞ്ഞ മുടിയില്‍ ചൂടേല്‍പ്പിക്കുന്നതും പിളരലിനും പൊട്ടലിനും കാരണമാകും.

4. മങ്ങിയ രൂപം
വരണ്ട മുടി കാണാന്‍ ഭംഗിയുണ്ടാവുകയില്ല. മുടിയുടെ തിളക്കവും ആരോഗ്യവും നഷ്ടപ്പെടുന്നു. തലയോട്ടിയില്‍ പ്രകൃത്യാ ഉണ്ടാകുന്ന എണ്ണമയം നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം.

5. മുടി കൊഴിച്ചില്‍
മുടിയിലുപയോഗിക്കുന്ന രാസവസ്തുക്കള്‍ മുടിയിഴകളുടെ വേരിനെത്തന്നെ നശിപ്പിക്കുന്നതിനാല്‍ വലിയ തോതില്‍ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. നിരന്തരമായി മുടി നിവര്‍ത്തല്‍ പ്രക്രിയ ചെയ്താല്‍ മുടി പൂര്‍ണ്ണമായും കൊഴിഞ്ഞുപോകാനും കഷണ്ടിയാകാനും സാധ്യതയുണ്ട്.

6. തലയോട്ടിയില്‍ ചൊറിച്ചില്‍
തലയില്‍ ഈര്‍പ്പമില്ലാതാകുന്നതോടെ തല ചൊറിച്ചിലിനും തലയോട്ടിയിലെ ചര്‍മം അടര്‍ന്നുപോകുന്നതിനും ഇടയാകുന്നു. നെറ്റിയും കഴുത്തും ചുറ്റിലുമുള്ള മറ്റു ഭാഗങ്ങളും ഇതിനാല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

7. ശാരീരികമായ അസ്വസ്ഥതകള്‍
മുടിയിഴകള്‍ ചൂടാക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ ഫോര്‍മാലിഡീഹൈഡ് ഗ്യാസ് എന്ന ഉല്‍പ്പന്നം പുറപ്പെടുവിക്കുന്നു. ഇത് ശരീരത്തിന് പലവിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. തൊലി, കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നീ ശരീരഭാഗങ്ങള്‍ക്ക് ഇതുകൊണ്ട് പ്രയാസമുണ്ടാകുന്നു.ചില അസാധാരണ ക്യാന്‍സറുകള്‍ക്കും ഇത് കാരണമാകാറുണ്ട്.

മുടി നിവര്‍ത്തുന്നതിന് ഉപകരണങ്ങളോ രാസവസ്തുക്കളോ ഉപയോഗിക്കാതിരിക്കുകയാണ് ഇതിനുള്ള പോംവഴി. കഴിയുമെങ്കില്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. മുടിയില്‍ ഉപയോഗിക്കുന്ന ഡൈ, സ്്രേപ എന്നിവ ഒഴിവാക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.