spot_img

ബേബി ഫുഡ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് ലോകാരോഗ്യ സംഘടന

കടയില്‍ കിട്ടുന്ന ബേബിഫുഡ് വാങ്ങിക്കൊടുത്ത് കുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിലാണ് അമ്മമാര്‍ക്ക് താല്‍പര്യം. ബേബി ഫുഡ് കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ബേബി ഫുഡില്‍ അമിതമായി മധുരം അടങ്ങിയിട്ടുണ്ടെന്നും അത് കുഞ്ഞുങ്ങളില്‍ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ബേബിഫുഡ് ചില കുഞ്ഞുങ്ങള്‍ക്ക് നല്‍കുമ്പോള്‍ അലര്‍ജി, ദഹനപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ബേബിഫുഡ് സ്ഥിരമായി നല്‍കുന്നത് കൊണ്ടാണ് കുട്ടികള്‍ക്ക് ചോറിനോടും പച്ചക്കറികളോടും താല്‍പര്യക്കുറവ് തോന്നുന്നതെന്നാണ് വിദ്ഗധര്‍ പറയുന്നത്. ഇന്ന് കടകളില്‍ കിട്ടുന്ന ബേബി ഫുഡിലും കൃത്രിമമായി സംസ്‌കരിച്ച മധുരച്ചേരുവകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവില്‍ ശീലിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നീട് എരിവും ചവര്‍പ്പും കലര്‍ന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താല്‍പര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങളില്‍ ഭാവിയില്‍ പ്രമേഹം, പൊണ്ണത്തടി എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആറ് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ തന്നെ നല്‍കണമെന്നും ഡോക്ടര്‍ പറയുന്നു. ആറ് മാസം മുമ്പ് പരസ്യങ്ങളില്‍ കാണുന്ന മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പരമാവധി നല്‍കാതിരിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.