spot_img

താരനെ ചികിത്സിക്കുക; മുടി കൊഴിച്ചിലിന് താരന്‍ ഒരു കാരണമാണ്‌

ചെറുപ്പക്കാരെ ഇന്ന് ഏറെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരൻ. താരനെതിരെ ക്യത്യമായ ചികിത്സ എടുത്തില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തേയും വളർച്ചയേയും കാര്യമായി ബാധിക്കും. മുടിപൊഴിച്ചിലിന്റെ പരോക്ഷ കാരണവും കൂടിയാണ് താരൻ. ലോകത്തിലെ അൻപത് ശതമാനം ആളുകളിൽ താരൻ ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തലയോട്ടിയിലെ ത്വക്ക് ഇളകി പോകുന്നതും, ആ ഭാഗങ്ങളിൽ വെള്ള നിറത്തിൽ പൊടിപോലെയോ പാടപോലെയോ കാണുന്നതാണ് താരൻ. ഇത് ചൊറിച്ചിൽ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാക്കുന്നു. ഫംഗൽ ഇൻഫെക്ഷൻ, എക്‌സീമ, സോറിയാസിസ് എന്നിവയെല്ലാം കാരണമാണ് താരൻ ഉണ്ടാകുന്നത്. 

താരൻ പ്രത്യക്ഷത്തിൽ മുടികൊഴിച്ചിൽ ഉണ്ടാക്കുന്നില്ലെങ്കിലും, താരനുമായി ബന്ധപ്പെട്ട പല കാരണങ്ങൾ കൊണ്ടും മുടിപൊഴിച്ചിൽ ഉണ്ടാകാം. സ്‌ട്രെസും, ടെൻഷനും ഉണ്ടാകുമ്പോൾ മുടി പൊഴിച്ചിൽ ഉണ്ടാകുന്നത്‌ പോലെ, താരൻ മൂലമുലം തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിൽ, മറ്റ് പ്രശ്‌നങ്ങൾ എന്നിവ മൂലം മുടികൊഴിയാൻ സാധ്യത ഏറെയാണ്. താരൻ ക്യത്യമായി ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകാനും വലിയ മുടികൊഴിച്ചിലിലേക്ക് നയിക്കാനും സാധ്യത ഏറെയാണ്. താരൻ മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ തലയോട്ടിയെ ദോഷകരമായി ബാധിക്കും. തുടർച്ചായായി ശക്തിയോടെ ചൊറിയുമ്പോൾ മുടിയുടെ വേരുകളുടെ ആരോഗ്യം നഷ്ടമാകുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. മുടിക്കുണ്ടാകുന്ന വരൾച്ചയും സ്‌കിൻ ഓയിൽ തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയും വേരുകളുടെ ബലം നശിപ്പിക്കുകയും മുടിയുടെ തിളക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഷാമ്പൂവിന്റെ ഉപയോഗം

താരൻ അകറ്റാനായി ഷാമ്പൂവിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ തുടർച്ചയായുള്ള ഷാമ്പുവുന്റെ ഉപയോഗം മുടി വരണ്ടതാകാൻ കാരണമാകുന്നു. മുടി പൊട്ടിപ്പോകാനും, ആരോഗ്യം നശിക്കാനും ഷാമ്പുവിന്റെ നിരന്തര ഉപയോഗം ഇട വരുത്തുന്നു. ഷാമ്പു ചെയ്തതിന് ശേഷം മുടി ചീകുമ്പോൾ ഏറെ മുടികൾ പൊട്ടി പോകുകയോ കൊഴിഞ്ഞു പോകുകയോ ചെയ്യും. 

ചിലതരം മരുന്നുകൾ

മുടികൊഴിച്ചിൽ തന്നെ താരൻ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ മാറാനായി ഉപയോഗിക്കുന്ന ചില മരുന്നുകൾ താരൻ വരുന്നതിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മിനോക്‌സിഡിൽ പോലുള്ള മരുന്നുകൾ മുടിയുടെ വളർച്ചയ്ക്കായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ ചില പാർശ്വഫലങ്ങളും ഉണ്ടായേക്കാം. തലയോട്ടി വരണ്ടതാകാനും ചിലയാളുകളിൽ ഇത് താരനായി മാറുകയും ചെയ്യുന്നു. 

താരനെ പ്രതിരോധിക്കാൻ പ്രക്യതിദത്ത മാർഗങ്ങൾ

പാർശ്വഫലങ്ങളടങ്ങിയ മരുന്നുകൾക്ക് പകരം പ്രക്യതിദത്തമായ മാർഗങ്ങളിലൂടെ താരനെ അകറ്റി നിർത്താൻ സാധിക്കും. ഉള്ളിനീര്, വെളുത്തുള്ളി പേസ്റ്റ്, ലെമൺഗ്രാസ് ഓയിൽ എന്നിവ ഉപയോഗിച്ച് താരനെ പ്രതിരോധിക്കാനാവും. താരൻ തന്നെയാണോ മുടികൊഴിച്ചിലിന് കാരണമെന്ന് ആദ്യം കണ്ടെത്തണം. അതിന് ശേഷമാണ് ഏത് ചികിത്സ വേണം എന്ന് തീരുമാനിക്കാൻ..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.