spot_img

ദിവസവും നിങ്ങള്‍ ചെയ്യുന്ന / ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

പ്രായം മനസ്സിനല്ല ശരീരത്തിനാണ് എന്നൊക്കെ പറയുമെങ്കിലും പ്രായമാകുന്നത് ചെറിയ അസ്വസ്ഥതയോടെയാണ് പലരും നോക്കിക്കാണുന്നത്. കാഴ്ചയില്‍ പ്രായം തോന്നുന്നതാണ് ഇതിനു പ്രധാന കാരണം. ചര്‍മം / ത്വക്കാണ് പ്രായം പ്രകടമാക്കുന്ന ശരീരത്തിലെ പ്രധാന അവയവം. ചചര്‍മാരോഗ്യത്തിലും ശാരീരികാരോഗ്യത്തിലും അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ പ്രായം തോന്നിപ്പിക്കുന്നത് കുറയ്ക്കാം. ദിവസവും നാം ചെയ്യുന്ന ചില അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ തന്നെ പ്രായമാകുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും. 

  1. അമിതമായി മൃതകോശങ്ങളെ ഇല്ലാതാക്കുന്നത്

അമിതമായി മൃതകോശങ്ങളെ ഇല്ലാതാക്കുന്നത് ചര്‍മത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിനെ തടയുന്നു. ഇത് ചര്‍മം വരണ്ടതാകുന്നതിനും ചുളിവുകള്‍ വീഴുന്നതിനും കാരണമാകുന്നു. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണ മാത്രം ഇത് ചെയ്യുക. 

  1. പുകവലി

കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകുമെന്ന് മാത്രമല്ല പുകവലി ചര്‍മത്തിന് പ്രായം കൂട്ടുകയും ചെയ്യും. സിഗരറ്റില്‍ നിന്നുള്ള ചൂട് ചര്‍മത്തെ നേരിട്ട് ബാധിക്കുന്നതും ചര്‍മത്തിലെ ഈര്‍പ്പവും വിറ്റാമിന്‍ എ യും കുറക്കുന്നതുമാണ് ഇതിനു കാരണം.

  1. ദൃഢമായ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത്

ചര്‍മത്തിലെ സ്വാഭാവിക കൊഴുപ്പിനെ ഇല്ലാതാക്കുന്നവയാണ് ചില ക്ലെന്‍സറുകള്‍. ഇത് ചര്‍മത്തില്‍ പെട്ടെന്ന് ചുളിവുകളുണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നം തെരഞ്ഞെടുക്കുമ്പോള്‍ അത് നിങ്ങളുടെ ചര്‍മത്തിന് (എണ്ണമയമുള്ളതോ വരണ്ടതോ) അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തുക.

  1. സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്നത്

ചര്‍മത്തിന് പ്രായം തോന്നിപ്പിക്കുന്നതിന്റെ പ്രധാനകാരണ സൂര്യപ്രകാശമേല്‍ക്കുന്നതാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു(70 ശതമാനത്തോളം).. അതിനാല്‍ ചര്‍മത്തിന് അനുയോജ്യമായ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഇതിന് പരിഹാരമാണ്‌. ത്വക്കിന്റെ സംവേദന ക്ഷമതയനുസരിച്ചുവേണം സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാനും ഉപയോഗിക്കാനും.

  1. ഉറക്കക്കുറവ്

ഉറക്കക്കുറവുള്ളവര്‍ക്ക്  പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നു. രാത്രിയിലാണ് ശരീരം പുതിയ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും പുനരുജ്ജീവനം നടത്തുന്നതും. പ്രായമാകുന്നത് വൈകിപ്പിക്കുന്ന ഹോര്‍മോണായ മെലാടോണിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് രാത്രിയാണ്. അതുകൊണ്ട് രാത്രി ഉറക്കം അത്യാവശ്യമാണ്.

  1. ആവശ്യത്തിന് വ്യായാമം ഇല്ലാത്തത്

വ്യായാമം കോശങ്ങളുടെ യൗവനം നിലനിര്‍ത്തുന്നതിന്‌ സഹായിക്കുന്നു. കായികാധ്വാനം ഉണ്ടാകുമ്പോള്‍ രക്തത്തിലെ ഓക്‌സിജനും പോഷകങ്ങളും ചര്‍മത്തിന്റെ സൂക്ഷ്മവാഹിനികളില്‍ എത്തുന്നതിനാല്‍ ചര്‍മത്തിന് ഭംഗി ഉണ്ടാകുന്നതിന് കാരണമാകുന്നു. ആഴ്ചയില്‍ നാലു ദിവസം 20-30 മിനിറ്റ് വ്യായാമം ആവശ്യമാണ്. 

  1. സമ്മര്‍ദ്ദം നിയന്ത്രിക്കാതിരിക്കുന്നത്

ശക്തമായ സമ്മര്‍ദ്ദങ്ങളെപ്പോലും മനുഷ്യന് അതിജീവിക്കാന്‍ കഴിയും. എന്നാല്‍ സമ്മര്‍ദ്ദം നിയന്ത്രണാതീതമായാല്‍ അത് മനസ്സിനെയും ശരീരത്തെയും ബാധിക്കും. സമ്മര്‍ദ്ദങ്ങളെ എത്രമാത്രം അതിജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം നിര്‍ണ്ണയിക്കപ്പെടുന്നത്‌. അതിനാല്‍ സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

  1. ശാരീരിക ശുചിത്വം

അഴുക്ക് പറ്റിയാല്‍ ശരീരം വൃത്തിയാക്കാതിരിക്കുന്നത്‌ വലിയ അബദ്ധമാണ്. ശാരീരിക ശുചിത്വവും വൃത്തിയും ചര്‍മത്തെ ഭംഗിയും ചുറുചുറുക്കുള്ളതുമാക്കുന്നു.

  1. മേക്കപ്പ് നീക്കാതിരിക്കുന്നത്

ചര്‍മ സംരക്ഷണത്തിന്റെ ഏറ്റവും മൗലികമായ നിയമം തന്നെ മേക്കപ്പ് ഇട്ട് ഉറങ്ങരുതെന്നതാണ്. മേക്കപ്പ് ചര്‍മത്തെ ഓക്‌സിജന്‍ സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും ചര്‍മത്തിന്റെ നിറവും ഇലാസ്തികയും നഷ്ടമാകുന്നതിനും കാരണമാകുന്നു. സദാ മേക്കപ്പ് നീക്കം ചെയ്ത് ചര്‍മം വൃത്തിയായി സൂക്ഷിക്കണം.രാത്രിയിലാണ്  മുഖ ചര്‍മം കൂടുതല്‍ തെളിച്ചവും നിറവും ആര്‍ജ്ജിക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.