spot_img

കുട്ടികളുടെ ശാഠ്യത്തെ പ്രോല്‍സാഹിപ്പിക്കരുത്, ചെറുപ്പത്തിലെ തിരുത്തുക

മുതിര്‍ന്നവര്‍ സാധാരണയായി വീടുകളില്‍ പറയാറുള്ള ഒരു കാര്യമാണ് നന്നാക്കുകയാണെങ്കില്‍ അത് ചെറുപ്പത്തിലെ ആകണമെന്ന്. ചെറിയ കുട്ടികള്‍ വാശിയും ദേഷ്യവുമൊക്കെ കാണിക്കുമ്പോള്‍ അത് പ്രായത്തിന്റേതാണെന്ന് പറയാറുണ്ട്. ഇതിനെ കുറിച്ച് ആധികാരികമായി പലരും പറഞ്ഞു വെച്ചിട്ടുണ്ട്. കൊഹത്ത് എന്നൊരു സൈക്കോളജിസ്റ്റ് ഇതിനെ കുറിച്ച് വ്യക്തമായി തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്.

കൊഹത്ത് പറയുന്നത് നമ്മുടെ ജീവിതത്തില്‍ ഒരു കുട്ടി ജനിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണ്. കുട്ടി ജനിക്കുമ്പോള്‍ എല്ലാക്കാര്യത്തിനും അമ്മ എത്തുന്നു, അപ്പോള്‍ എന്റെ എല്ലാക്കാര്യങ്ങളും മറ്റുള്ളവരാണ് തീരുമാനിക്കുന്നതെന്ന ചിന്ത കുട്ടിയ്ക്കുണ്ടാകുന്നു. രണ്ടാമതായി കുട്ടിയ്ക്ക് ഒരു കൂട്ടിന് വേണ്ടിയുള്ള ദാഹമുണ്ടാകും. ഈ രണ്ടു കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് കുട്ടി ജനിക്കുന്ന സമയത്ത് അമ്മയും അച്ഛനും എല്ലാവരും കാണാന്‍ വരുന്നു. കുട്ടിയെ പരിപാലിക്കുന്നു. ആ സമയത്ത് കുട്ടി മനസിലാക്കുകയാണ് ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ആക്ഷര്‍ഷണമുള്ള ആള്‍. ഈ ഒരു സന്ദര്‍ഭത്തില്‍ കുട്ടി നില്‍ക്കുമ്പോള്‍ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് കുട്ടിയ്ക്ക് അനുഭവപ്പെടുന്നില്ല. രണ്ട്, മൂന്ന് വയസിലും ഇത്തരമൊരു പ്രക്രിയയിലൂടെ കുട്ടി കടന്നു പോകുന്നു. എല്ലാ ലാളനയിലും സമ്പന്നതയിലും കുട്ടി വളരുന്നു. ഒന്നര വയസു മുതല്‍ കുട്ടിയ്ക്ക് എന്തെങ്കിലും നീരസം വേണമെന്നാണ് കൊഹത്ത് പറയുന്നത്.

നാം പലപ്പോഴും കുട്ടി വാശി പിടിക്കുമ്പോള്‍ അരുത് എന്ന് പറയാതെ അത് സാധിച്ച് കൊടുക്കുകയാണ് പതിവ്. ഇത് കുട്ടിയില്‍ ഞാനെന്ന ബോധം വര്‍ധിപ്പിക്കുന്നു. ഞാന്‍ വാശി പിടിച്ചാല്‍ എല്ലാ കാര്യങ്ങളും നടക്കും എന്ന ചിന്ത കുട്ടിയില്‍ ഉണ്ടാകും. പ്രായം കൂടുമ്പോല്‍ ഇതിന് വിപരീതമായി എന്തുണ്ടായാലും കുട്ടിയ്ക്കത് ദേഷ്യമായി, വാശിയായി. ഇത് പ്രായം കൂടുന്തോറും വര്‍ധിച്ച് കൊണ്ടേയിരിക്കും. ഇന്നത്തെ സാഹചര്യമിതാണ്. ഒന്നോ രണ്ടോ കുട്ടികളെ പലര്‍ക്കും ഉണ്ടാവുകയുള്ളു. അവരെ കുറവുകളറിയിക്കാതെ എല്ലാ ആര്‍ഭാടത്തിലും വളര്‍ത്തുന്നു. ഇവിടെ കുട്ടി ഇല്ലായ്മയോ അച്ചടക്കമോ ശീലിക്കുന്നില്ല. ഈ രീതിയില്‍ പ്രായമായി വിവാഹം കഴിക്കുമ്പോള്‍ രണ്ട് ധ്രുവങ്ങളിലുള്ള ഭാര്യയും ഭര്‍ത്താവും തമ്മില്‍ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും.

ഒരു കുറവും അല്ലലും അലട്ടാതെ വളര്‍ന്നു വന്ന ഇവര്‍ വിവാഹ ജീവിതത്തില്‍ എങ്ങനാണ് ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അഡ്ജസ്റ്റ് ചെയ്യുക. കാരണം, അവര്‍ വന്ന സാഹചര്യമാണ് അവരുടെ വ്യക്തിത്വം. ഇല്ല എന്നൊരു സാഹചര്യം അവര്‍ക്ക് ലഭിക്കുന്നില്ല. അതാണ് ഇന്നു നടക്കുന്ന പല സംഭവങ്ങള്‍ക്കും കാരണം. അതിനാല്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ധാരാളിത്തത്തിലും ഇല്ലായ്മ ശീലിപ്പിച്ച് തിരുത്തേണ്ടിടത്ത് തിരുത്തി തന്നെ വളര്‍ത്തുക. അവരുടെ വാശിയെയും ദേഷ്യത്തെയും ശാഠ്യത്തെയും പ്രോത്സാഹിപ്പിക്കരുത്. തിരുത്തുക തന്നെ ചെയ്യുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.