spot_img

തുടര്‍ച്ചയായി വരുന്ന തൊണ്ടവേദന കാന്‍സറിന്റെ ലക്ഷണമാകാം

തുടര്‍ച്ചയായി വരുന്ന തൊണ്ട വേദന കാന്‍സറിന്റെ ലക്ഷണമാകാം. ബ്രിട്ടിഷ് ജേണല്‍ ഓഫ് ജനറല്‍ പ്രാക്ടീസിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊണ്ട വേദനയ്ക്കു പുറമെ ചെവി വേദന, ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട്, ശ്വാസതടസ്സം ഇവയും കാന്‍സറിന്റെ ലക്ഷണമാകാം. തൊണ്ടയിലെ കാന്‍സറിന് (Laryngeal Cancer) ഇത്തരം രോഗം ലക്ഷണങ്ങളുണ്ടെന്ന് എക്‌സീറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി.

അതേ സമയം എല്ലാ തൊണ്ട വേദനയും പേടിക്കേണ്ട കാര്യമില്ല. ജാഗ്രതയോടെ വേണം തൊണ്ട വേദനയെ സമീപിക്കാന്‍. കൃത്യമായി ചികിത്സ തേടുന്നതിനും ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നതിനും തൊണ്ട വേദനയുള്ളവര്‍ ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

കാന്‍സര്‍ എന്ന പേര് ഗ്രീക് ഭാഷയില്‍ ഞണ്ട് എന്ന അര്‍ത്ഥം വരുന്ന കാര്‍സിനോസ് എന്ന പദത്തില്‍ നിന്നും രൂപം കൊണ്ടതാണ്. കുതിര, പശു, എലി തുടങ്ങിയവയിലും അര്‍ബുദ ബാധ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഗവേഷണങ്ങള്‍ക്കായി എലികളെയാണ് ധാരാളമായി
ഉപയോഗിക്കുന്നത്.

ജീവിത ശൈലിയിലെ മാറ്റമാണ് പലപ്പോഴും കാന്‍സറിന് കാരണമായി ഭവിക്കുന്നത്. അമേരിക്ക, ഇറ്റലി, ജര്‍മനി, നെതര്‍ലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലാണ് കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതല്‍. ഈ രാജ്യങ്ങളിലെ ജീവിത ശൈലി വ്യത്യയാനമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.

പാരമ്പര്യവും കാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂക്കിലും തൊണ്ടയിലും കാണപ്പെടുന്ന അര്‍ബുദം ചൈനക്കാരിലാണധികം കാണപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന് കാരണമായി മാറുന്നത് ജനിത പാരമ്പര്യമാണ്. സ്‌കിന്‍ കാന്‍സര്‍ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കുറവാണെന്നതും ജനിത ഘടകങ്ങളൂടെ പ്രത്യേകതായി കരുതപ്പെടുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.