spot_img

പെരുങ്കുടല്‍ കാന്‍സര്‍ : ലക്ഷണങ്ങളും അപകട സാധ്യതകളും

പെരുങ്കുടല്‍ കാന്‍സര്‍ : ലക്ഷണങ്ങളും അപകട സാധ്യതകളുംലോകത്ത് ഒന്‍പത് ശതമാനം കാന്‍സര്‍ കേസുകളും പെരുങ്കുടല്‍ കാന്‍സറുകളാണ്. ലോകത്തെ മൂന്നാമത്തെ പൊതു കാന്‍സറും നാലാമത്തെ മരണ കാരണവുമാണ്. പുരുഷന്മാരിലാണ് സ്ത്രീകളേക്കാള്‍ കൂടുതലായി ഈ കാന്‍സര്‍ കണ്ടുവരുന്നത്.

ലക്ഷണങ്ങള്‍

 1. കുടലിലെ വ്യത്യാസങ്ങള്‍

കുടലിനകത്ത് ചില വ്യത്യാസങ്ങള്‍ ആഴ്ചകളോളം സംഭവിക്കുന്നത് നിങ്ങള്‍ തിരിച്ചറിയും. വയറ് ഒട്ടുംതന്നെ കാലിയാവാതെ നിറഞ്ഞുനില്‍ക്കുന്നതായി തോന്നാം. മലവിസര്‍ജ്ജനത്തിനു ശ്രമിച്ചാലും നടക്കുകയില്ല. 

 1. കുടലിന്റെ ചലനത്തില്‍ വ്യത്യാസം

വയറിളക്കം പോലെ ജലാംശം കൂടുതലുള്ള മലം വിസര്‍ജ്ജിക്കുക അല്ലെങ്കില്‍ മലബന്ധം ബാധിച്ചതു പോലെ മലവിസര്‍ജ്ജനത്തിന് പ്രയാസം നേരിടുക എന്നിവയുണ്ടാകാം. ചിലപ്പോള്‍ ഇവ രണ്ടും മാറി മാറി വരികയും ചെയ്യും.

 1. നേര്‍ത്ത മലം

ചിലപ്പോള്‍ മലം വളരെ നേര്‍ത്തതായും വരാം. കുടലിലും മലദ്വാരത്തിലും ബ്ലോക്കുകള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

 1. മലത്തില്‍ രക്തവും കഫവും

നിങ്ങള്‍ക്ക് പൈല്‍സോ ഇറിറ്റബിള്‍ ബവല്‍ ഡിസോര്‍ഡറുകളോ ഇല്ലെങ്കില്‍ സ്ഥിരമായി മലത്തില്‍ രക്തം കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ സന്ദര്‍ശിക്കണം. തെളിഞ്ഞ ചുവന്ന നിറത്തിലുള്ള രക്തം മലദ്വാരത്തിലെയോ കുടലിന്റെ താഴ് ഭാഗത്തെയോ കാന്‍സറിനെ സൂചിപ്പിക്കുന്നതാവാം. മലത്തിന്റെ ഇരുണ്ട / കറുത്ത നിറം കുടലിന്റെ മുകള്‍ ഭാഗത്തെ കാന്‍സറിന്റെ ലക്ഷണമാവാം. ചിലപ്പോള്‍ ഈ രീതിയില്‍ കഫവും പ്രത്യക്ഷപ്പെടാം. ചെറിയ അളവില്‍ കഫമുണ്ടാകുന്നത് അസ്വാഭാവികമല്ല. എന്നാല്‍ സ്ഥിരമായി വലിയ അളവില്‍ മലത്തില്‍ രക്തവും കഫവും കാണുന്നത് അപകടമാണ്.

 1. ഉദര വേദന, വീര്‍ക്കല്‍, ഛര്‍ദ്ദി

ഭക്ഷണത്തിനു ശേഷം വയറു വേദന, വയറു വീര്‍ക്കല്‍, അസ്വസ്ഥതകള്‍, ഛര്‍ദ്ദി, ഓക്കാനം എന്നിവ ചിലപ്പോള്‍ ഉണ്ടാകാം. ഒരാഴ്ചയില്‍ കൂടുതല്‍ ഓരോ തവണ ആഹാരം കഴിക്കുമ്പോഴും ഇതുപോലെ ഉണ്ടാകാം. ഇത് വിശപ്പ് കുറക്കുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കുകയും അതുവഴി ക്ഷീണം, തളര്‍ച്ച, ഭാരക്കുറവ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. 

അപകടസാധ്യത കൂട്ടുന്ന കാര്യങ്ങള്‍

 1. 75 ശതമാനം പെരുങ്കുടല്‍ കാന്‍സറുകളുടെയും കാരണം ജനിതക മാറ്റമോ പാരിസ്ഥിതിക ഘടകങ്ങളിലെയോ ജീവിതശൈലിയിലെയോ മാറ്റങ്ങളോ ആണ്.
 2. ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് കുറയുന്നത് കുടലില്‍ വിഷാംശങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. പച്ചക്കറികളും പഴങ്ങളും പച്ചിലകളും ആന്റിഓക്‌സിഡന്റുകളായ ഫ്‌ളവനോയിഡുകളും കരോട്ടിനോയിഡുകളും ശരീരത്തിലെത്തുന്നത് കുറയുന്നതാണ് ഇതിനു കാരണം. വിറ്റാമിന്‍ ബി9, ഫൊലേറ്റ്, വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവ കുറയുന്നതും കാന്‍സറിനുള്ള അപകടസാധ്യത കൂട്ടുന്നു. മഗ്നീഷ്യം ധാരാളമുള്ള ചീര, മത്തങ്ങ എന്നിവ കഴിക്കുന്നത് നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതും കാന്‍സര്‍ സാധ്യത കുറക്കാന്‍ സഹായിക്കുന്നു.
 3. ചുവന്ന / സംസ്‌ക്കരിച്ച മാംസം

ചുവന്ന മാംസം അമിതമായി കഴിക്കുന്നത് കാന്‍സറിനു കാരണമാകുന്നു. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോള്‍ ഇതില്‍ നിന്ന് അര്‍ബുദകാരികളായ ഘടകങ്ങള്‍ പുറത്തുചാടുന്നു. 

 1. ആല്‍ക്കഹോള്‍

അമിതമായി മദ്യപിക്കുന്നവരില്‍ കുടലിന്റെ അവസാന ഭാഗത്ത് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദിവസവും രണ്ട് ഡ്രിങ്കില്‍ കൂടുതല്‍ കുടിക്കുന്നവര്‍ക്ക് 21 ശതമാനവും 3.5 ഡ്രിങ്കില്‍ കൂടുതല്‍ കുടിക്കുന്നവര്‍ക്ക് 52 ശതമാനവുമാണ് രോഗസാധ്യത.

 1. പുകവലി / പുകയില

പുകവലിക്കുന്ന സ്ത്രീകളില്‍ പുകവലിക്കാത്തവരേക്കാള്‍ 20 ശതമാനം കൂടുതല്‍ രോഗസാധ്യതയുണ്ട്. പാസീവ് സ്‌മോക്കിങ് ഉള്ളവര്‍ക്കും രോഗസാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. അത്തരക്കാര്‍ 40 വയസ്സില്‍ സ്‌ക്രീനിങ് ചെയ്യുന്നത് നല്ലതാണ്. 

 1. നിഷ്‌ക്രിയത്വം / അമിതഭാരം

ശാരീരികമായ നിഷ്‌ക്രിയത്വവും അമിതഭാരവും 25 ശതമാനം മുതല്‍ 33 ശതമാനം വരെ രോഗസാധ്യത കൂട്ടുന്നു. ഭാരക്കൂടുതലുള്ള പുരുഷന് ഭാരക്കൂടുതലുള്ള സ്ത്രീയേക്കാള്‍ അപകടസാധ്യതയുണ്ട്. വ്യായാമം ചെയ്യുന്നത് അപകടസാധ്യത 13 മുതല്‍ 41 ശതമാനം വരെ കുറക്കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.