spot_img

പ്രമേഹ രോഗത്തിന് മറുമരുന്ന് കറുവാപ്പട്ട: രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാം

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ കറുവാപ്പട്ട നിങ്ങളുടെ നല്ലൊരു സുഹൃത്തായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഉയര്‍ത്താന്‍, ബ്ലഡ് ഷുഗര്‍ ലെവലില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ തടയാനും കറുവാപ്പട്ട മികച്ചതാണ്. ശരീര വീക്കത്തിനെതിരെ പ്രവര്‍ത്തിക്കുകയും ആന്റിയോക്സിഡന്റ്സ് ഗുണങ്ങള്‍ ധാരാളം അടങ്ങിയതുമാണ് കറുവാപ്പട്ട.

പ്രമേഹത്തിനിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളെ തടയാനും ഹൈ ബി.പി, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിച്ച് നിര്‍ത്താനും ഹൃദയ സ്തംഭനം പോലുള്ള അവസ്ഥകളെ തടയാനും കറുവാപ്പട്ടയ്ക്ക് സാധിക്കും. അവധി ദിനങ്ങളില്‍ സ്പെഷ്യല്‍ ഡിഷുകള്‍ ഉണ്ടാക്കുമ്പോള്‍ പലപ്പോഴും വിഭവങ്ങള്‍ക്ക് മണവും സ്വാദും കൂട്ടാനാണ് കറുവാപ്പട്ട ഉപയോഗിക്കുന്നത്. എന്നാല്‍, മസാല കൂട്ടില്‍ നിന്നും പുറത്തു ചാടിയാല്‍ കറുവാപ്പട്ടയ്്ക്ക് ഇനിയും ഗുണങ്ങളേറെയുണ്ട്. പ്രത്യേകിച്ചും നിങ്ങളൊരു പ്രമേഹ രോഗിയാണെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തായി തന്നെ കറുവാപ്പട്ടയെ കാണാം. ആന്റിയോക്സിഡന്റുകളുടെ കലവറയായ കറുവാപ്പട്ട പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണെന്ന് പഠനങ്ങല്‍ തെളിയിച്ചിട്ടുണ്ട്.

 

ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും രക്തത്തിലെ മധുരത്തിന്റെ അളവ് നിയന്ത്രിക്കാനും കറുവാപ്പട്ട ഉപയോഗിക്കാം.

ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാമെന്ന് പൂര്‍ണമായും ഉറപ്പിച്ചിട്ടില്ലെങ്കിലും ചില പഠനങ്ങള്‍ അതിനെ സാധൂകരിക്കുന്നുണ്ട്. കറുവാപ്പട്ടയുടെ ഉപയോഗം മൂലം പ്രമേഹ രോഗികളില്‍ ബ്ലഡ് പ്രഷര്‍ നിയന്ത്രണ വിധേയമാകുന്നെന്ന് എട്ട് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു കറുവാപ്പട്ട മുഴുവനായോ കറുവാപ്പട്ട എകസ്ട്രാക്റ്റ് ആയോ ഉപയോഗിക്കുന്നവരില്‍ ബ്ലഡ് ഷുഗര്‍ ഉയരുന്നത് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് ടു പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണെന്നും ചില ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.

പഠനങ്ങള്‍ നിരവധി കറുവാപ്പട്ടയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ പരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നാണ് ഗവേഷകരുടെ നിലപാട്. എത്രത്തോളം സുരക്ഷിതവും ആരോഗ്യപരവുമായിരിക്കും എന്നതിലും തീര്‍ച്ചയായിട്ടില്ല.

മറ്റ് ചില പഠനങ്ങളും കറുവാപ്പട്ടയുടെ ഗുണത്തെ അംഗീകരിക്കുന്നവയാണ്. ഏകദേശം 11 പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. 120 മുതല്‍ ആറായിരം എം.ജി/ വീതം കറുവാപ്പട്ട തുടര്‍ച്ചായി നാലു മുതല്‍ പതിനാറ് ആഴ്ചകള്‍ ടൈപ്പ് ടു പ്രമേഹ രോഗികള്‍ക്ക് നല്‍കിയ പഠനത്തില്‍ നിന്നും  രക്തത്തില്‍ പെട്ടെന്നുണ്ടാകുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നതായി കണ്ടെത്തി. 11 പഠനങ്ങളില്‍ കാസിയ സിനമോണ്‍ ഉപയോഗിച്ചാണ് ഏഴു പരീക്ഷണങ്ങള്‍ നടത്തിയത്. അതില്‍ ഒന്ന് കാസിയ സിനമണ്‍ വെച്ചും നടത്തി. എന്നാല്‍ ബാക്കി മൂന്ന് പഠനങ്ങളും ഏത് തരം കറുവാപട്ടകള്‍ ഉപയോഗിച്ചാണ് നടത്തിയതെന്ന് വ്യക്തമല്ല.

എന്തായാലും ഈ 11 പഠനങ്ങളും എച്ച്.ബി1എ.സി ലെവലില്‍ പോസിറ്റീവ് മാറ്റങ്ങളാണ് ഉണ്ടായതെന്ന് സാധൂകരിക്കുന്നു. 2-3 മാസങ്ങള്‍ക്ക് മുന്‍പുള്ള ബ്ലഡ് ഷുഗറിനേക്കാള്‍ താഴ്ന്ന നിലയെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. ഗ്ലൂക്കോസ് രക്തത്തില്‍ കലരുമ്പോള്‍ ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനെ തടഞ്ഞു നിര്‍ത്തുന്നു. ചുവന്ന രക്താണുക്കളുടെ നാശത്തിന് ഇതു കാരണമാകുന്നു. എന്നാല്‍, കറുവാപ്പട്ട വെച്ച് പ്രമേഹ രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്  നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നെന്ന് മനസിലായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം തന്നെ പ്രമേഹത്തിന് ആകെ നിയന്ത്രണം കൊണ്ടു വരാന്‍ കറുവാപ്പട്ടയ്ക്ക് ആകുമെന്നാണ് പഠനങ്ങളെല്ലാം തെളിയിക്കുന്നത്.

അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ പ്രമേഹ രോഗ ചികിത്സയില്‍ അംഗീകാരം നേടിയെടുത്തത് 11 പഠനങ്ങളില്‍ നാല് എണ്ണമാണ്. എന്നാല്‍ എല്ലാ പഠനങ്ങളും കറുവാപ്പട്ട പ്രമേഹത്തെ നിയന്ത്രിക്കുന്നതായി പറയുന്നില്ല.

മിമിക് ഇന്‍സുലിനും ഇന്‍സുലിന്റെ പ്രവര്‍ത്തനവും

നിങ്ങള്‍ ടൈപ്പ് 2 പ്രമേഹ രോഗിയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങളില്‍ വ്യത്യാസമുണ്ടാകുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ ലെവല്‍ ഉയരുകയും ചെയ്യും. മൃഗങ്ങളിലും ലാബുകളില്‍ നടത്തിയ ടെസ്റ്റുകളില്‍ നിന്നും മനസിലായത് കറുവാപ്പട്ടയ്ക്ക് ഇന്‍സുലിന്റെ അളവ് രക്തത്തില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ്. ഈ സാഹചര്യങ്ങളില്‍ ശരീര കോശങ്ങള്‍ക്ക് ഇന്‍സുലിനെ വേണ്ട വിധത്തില്‍ ആഗികരണം ചെയ്യാനും ഗ്ലൂക്കോസിന്റെ സഞ്ചാരം എളുപ്പത്തിലാക്കാനും സാധിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍ക്കും പ്രമേഹ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും കറുവാപ്പട്ട ഉത്തമമാണ്. 14 ദിവസം തുടര്‍ച്ചയായി മൂന്നു ഗ്രാം വീതം കറുവാപ്പട്ട നല്‍കിയവരില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം നന്നായി നടക്കുന്നതായും കണ്ടെത്തി.

കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം പോളിഫിനോല്‍സിനാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്.  കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമായ എംഎച്ച്.സി.പി ഇന്‍സുലിന്റെ ഇതേ സവിശേഷതയുള്ളതാണ്.

ഭക്ഷണത്തിന് ശേഷം ബ്ലഡ് ഷുഗര്‍ ലെവലിലുണ്ടാകുന്ന മാറ്റം

അമിതമായി ആഹാരം കഴിക്കുന്ന സമയത്ത് ആഹാരത്തിന്റെ രുചിയെ കുറിച്ച് മാത്രമാകും നമ്മള്‍ ഓര്‍ക്കുക. എന്നാല്‍ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍  വലുതാണ്. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ആഹാരം അമിതമായി കഴിക്കുമ്പോള്‍ ശരീരത്തിലെ ബ്ലഡ് ഷുഗര്‍ ലെവലില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പിന്നീട് പല  രോഗങ്ങള്‍ക്കും പ്രമേഹത്തിനും, പ്രമേഹ രോഗികള്‍ക്ക് രോഗം വഷളാകാനും കാരണമാകുന്നു.

അമിതമായ ആഹാരം കഴിച്ചതിനൊപ്പം കുറച്ച് കറുവാപ്പട്ട കൂടി കഴിയ്ക്കുന്നത് ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന ബ്ലഡ് ഷുഗറിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദഹന പ്രക്രിയ സുഗമമാക്കാനും കാര്‍ബോ ഹൈട്രേറ്റിന്റെ അളവ് കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും കറുവാപ്പട്ടയ്ക്ക് സാധിക്കും. എന്നാല്‍, മനുഷ്യരില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയെങ്കില്‍ മാത്രമേ ശാസ്ത്രീയമായ അടിത്തറ ഈ വാദങ്ങള്‍ക്ക് ഉണ്ടാകൂ.

വ്രണങ്ങള്‍ തടയുന്നു

പ്രമേഹ രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണിത്.  കറുവാപ്പട്ടയില്‍ ഇതിനെ തടുക്കാനുള്ള ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പോഷക സംബന്ധമായ പ്രശ്നങ്ങളെ തടയുന്നതിനൊപ്പം പ്രമേഹ സംബന്ധമായ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാതിരിക്കാനും കറുവാപ്പട്ട സഹായിക്കുന്നു.

കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്‍സ് പ്രമേഹത്തെ ചെറുക്കുന്നതിനും നിയന്ത്രിക്കുന്നതിനും സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. സ്ട്രെസ് ഇല്ലാതാക്കുന്നതിനൊപ്പം ചിലതരം സെല്‍ ഡാമേജുകളെ ചെറുക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സൈഡുകള്‍ സ്ട്രെസിനെ ഇല്ലാതാക്കുകയും സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കുകയും ചെയ്യുന്നു.

പ്രമേഹം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നു

ശരീര വീക്കം കുറക്കുന്നതിനൊപ്പം പഞ്ചയാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാനും പെട്ടെന്നുണ്ടാകുന്ന ബ്ലഡ് പ്രഷര്‍ കുറയ്ക്കാനുമെല്ലാം കറുവാപ്പട്ടയ്ക്ക് സാധ്യമാകുന്നു. പ്രമേഹമുള്ളവര്‍ക്ക് വരാന്‍ സാധ്യതയുള്ള മറ്റു ചില ബുദ്ധിമുട്ടുകള്‍ കൂടി കറുവാപ്പട്ടയിലൂടെ ഒഴിവാക്കാം..

ഹൃദ്രോഗങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് അതിനോട് അനുബന്ധമായി ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കറുവാപ്പട്ട ഉത്തമമാണ്. അതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്‍സ് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൊളസ്ട്രോളിന്റെ ലെവല്‍ കുറയ്ക്കുകയും ബ്ലഡ് പ്രഷര്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നതിനാല്‍ ഹൃദയവും ആരോഗ്യത്തോടെ ഇരിക്കുന്നു.

 

അനിയന്ത്രിതമായ കൊഴുപ്പ്

ടൈപ്പ് 2 പ്രമേഹ രോഗികളില്‍ നടത്തിയ ഒരു പഠനത്തില്‍ കറുവാപ്പട്ട എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയാനും ശരീരത്തിലെ അനിയന്ത്രിതമായ കൊഴുപ്പിനെതിരെതിരെയും പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തി. അതുപോലെ തന്നെ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കറുവാപ്പട്ട സഹായകരമാണ്. കറുവാപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന സിനമൈസ് അനിയന്ത്രിതമായ  കൊഴുപ്പ് അല്ലെങ്കില്‍ ഹൈപ്പര്‍ ലിപിഡെമിയയെ പ്രതിരോധിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ബുദ്ധിമുട്ടുന്ന അമിത കൊഴുപ്പ് എന്ന പ്രശ്നത്തിന് ഉത്തമ പരിഹാരമാണ് കറുവാപ്പട്ട.

 

ഉയര്‍ന്ന രക്തസമ്മര്‍ദം

പ്രമേഹ രോഗികള്‍ ഏറ്റവും പേടിക്കുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനേയും നിയന്ത്രിച്ച് നിര്‍ത്താന്‍ കറുവാപ്പട്ടയ്ക്ക് സാധിക്കും. നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുന്നത് രക്ത സമ്മര്‍ദം സാധാരണ നിലയിലാകാന്‍ സഹായിക്കുന്നു. ഹൃദയത്തിലുണ്ടാകുന്ന രക്ത സമ്മര്‍ദവും രക്തവാഹിനി കുഴലുകളിലുണ്ടാകുന്ന സമ്മര്‍ദവുമാണ് ടൈപ്പ് 2 പ്രമേഹ രോഗികളില്‍ കണ്ടു വരുന്നത്. ഇവയെ നിയന്ത്രിക്കാന്‍ കറുവാപ്പട്ടയ്ക്ക് സാധിക്കുന്നു.

അല്‍ഷിമേഴ്സ്

അനിയന്ത്രിതമായ പ്രമേഹവും പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളും  മറ്റു ശരീരാവയങ്ങളെ എന്ന പോലെ തലച്ചോറിനേയും ബാധിച്ചേക്കാം. അല്‍ഷിമേഴ്സിന് പ്രമേഹവുമായി ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രമേഹം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ അല്‍ഷിമേഴ്സിനെ ടൈപ്പ് 3 പ്രമേഹമായി വരെ വിലയിരുത്താറുണ്ട്. അല്‍ഷിമേഴ്സിന് കാരണമാകുന്ന ടി.എ.യു. പ്രോട്ടീന്‍ പോലുള്ളവയെ നിയന്ത്രണ വിധേയമാക്കാന്‍ കറുവാപ്പട്ട എക്സ്ട്രാക്റ്റിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇവയ്ക്കെല്ലാം ഇനിയും ഏറെ പഠനങ്ങള്‍ നടത്തി കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തണം. പക്ഷേ, അല്‍ഷിമേഴ്സിനും പ്രമേഹത്തിനും എതിരെ പ്രവര്‍ത്തിക്കാന്‍ കറുവാപ്പട്ടയ്ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല.

കാസിയ സെലോണ്‍: ഏത് കറുവാപ്പട്ടയാണ് മെച്ചപ്പെട്ടത്?

കറുവാപ്പട്ടകള്‍ രണ്ടുതരങ്ങളാണുളളത്. കാസിയ, സെലോണ്‍. കറുവാപ്പട്ട മരത്തിന്റെ തടിയ്ക്കുള്ളില്‍ നിന്നാണ് ഇവ രണ്ടും ലഭിക്കുന്നത്.  കാസിയ അല്ലെങ്കില്‍ ചൈനീസ് കറുവാപ്പട്ട സുലഭമായി ലഭിക്കുന്ന വിലകുറഞ്ഞ ഒന്നാണ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും ഇത്തരം കറുവാപ്പട്ടകളാണ്. സൈലോണ്‍ വിഭാഗത്തില്‍ പെടുന്ന കറുവാപ്പട്ടകള്‍ വളരെ അപൂര്‍വ്വവും വില കൂടിയതുമാണ്. മൃദുവും എളുപ്പം ഒടിയുന്ന നിറയെ ചുറ്റുകളുള്ളതാണ് സെലോണ്‍. എന്നാല്‍ കാസിയ ആകട്ടെ കട്ടിയുള്ളതും ഒരു ലെയര്‍ മാത്രം ചുറ്റുള്ളതുമാണ്. കാസിയയെക്കാള്‍ മങ്ങിയ നിറമാണ് സെലോണിന്.

കറുവാപ്പട്ടകൊണ്ടുണ്ടാക്കുന്ന ചായയും ആരോഗ്യത്തിന് ഉത്തമമാണ്. മൂന്ന് ഇഞ്ച് നീളമുള്ള കറുവാപ്പട്ട എടുത്ത് ഒടിച്ച് ചെറുതാക്കുക. തിളപ്പിച്ച ഒന്നര കപ്പ് വെള്ളത്തിലില്‍ പതിനഞ്ച് മിനിട്ട് നേരം ഇട്ടുവെക്കുക. അതിന് ശേഷം അരിച്ച് എടുക്കുക. ആരോഗ്യകരമായ കറുവാപ്പട്ട ചായ തയ്യാറാക്കാം.

പ്രമേഹ രോഗികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ സെലോണും കാസിയയും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പഠനം നടത്തിയവരില്‍ പലരും തങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെട്ട കറുവാപ്പട്ടയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. അതു പോലെ ഏത് കറുവാപ്പട്ടയാണ് പ്രമേഹത്തിന് ഏറ്റവും ഉത്തമമെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ സത്ത് അടങ്ങിയിരിക്കുന്നത് കാസിയയിലാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇത്തരം കറുവാപ്പട്ടകളുടെ അമിതമായ ഉപയോഗം കരളിന് ദോഷം ചെയ്യുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.  സെലോണില്‍ ആ സത്തിന്റെ അംശം കുറവായിരിക്കും. അതിനാല്‍ നിത്യേനയുള്ള ഭക്ഷണത്തില്‍ കാസിയ കറുവാപ്പട്ട ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമില്ലെങ്കില്‍ പോലും സെലോണ്‍ വിഭാഗം കറുവാപ്പട്ടകളിലേക്ക് മാറുന്നതാകും കുറച്ചു കൂടി ഉചിതം. കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ കറുവാപ്പട്ട ഉപയോഗിക്കുന്നത് ഉപേക്ഷിക്കണം.

കറുവാപ്പട്ട ഏത് അളവില്‍ ഉപയോഗിക്കണം

ഇത്ര അളവില്‍ കറുവാപ്പട്ട കഴിക്കണം എന്ന് ശാസ്ത്രീയമായി നിര്‍ദേശമില്ല എങ്കിലും ഒരു ദിവസം ഒരു ഗ്രാം മുതല്‍ ആറു ഗ്രാം വരെ കറുവാപ്പട്ടയുടെ പൊടി രൂപത്തിലെ മിശ്രണം കഴിയ്ക്കാവുന്നതാണെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാല്‍ അതിലടങ്ങിയിരിക്കുന്ന കോമറിന്‍ ഘടകത്തെ കുറിച്ചും നിങ്ങള്‍ ബോധവാനായിരിക്കണം. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ഒരു ദിവസം 0.1 എം.ജി/കെ.ജി കഴിക്കാന്‍ പാടുള്ളൂ.

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, പ്രമേഹത്തിന് മരുന്ന് കഴിയ്ക്കുന്നെങ്കില്‍ കറുവാപ്പട്ടയോ അതിന്റെ സ്പ്ലിമെന്റ്സോ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഡോക്ടറുടെ നിര്‍ദേശം തേടുക. കറുവാപ്പട്ട കഴിയക്കുമ്പോള്‍ മറ്റ് മരുന്നുകളുമായി സമ്പര്‍ക്കത്തിലാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ പഞ്ചസാരയുടെ ലെവല്‍ ക്രമാതീതമായി താഴാന്‍ കാരണമായേക്കാം. അതിനാല്‍ ഡോക്ടറിന്റെ വിദഗ്ധ നിര്‍ദേശം വാങ്ങിയ ശേഷം മാത്രം കഴിയ്ക്കാന്‍ തീരുമാനിക്കുക. ഗര്‍ഭിണികള്‍, മുലൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ എന്നിവര്‍ കറുവാപ്പട്ട കഴിയ്ക്കുന്നത് ഒഴിവാക്കണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.