spot_img

ഇലട്രോണിക്ക് മാധ്യമങ്ങളുടെ നീരാളിച്ചുഴിയില്‍ കുട്ടികള്‍; അടിമകളാക്കി ‘ആപ്പുകള്‍’ ജീവിതം തകര്‍ക്കുന്നു

ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഏറ്റവും വലിയ ശക്തിയായി മാറിയ കാലഘട്ടമാണിത്. അതിന്റെ ഗുണഫലങ്ങളും ദൂഷ്യഫലങ്ങളും എല്ലാവരും അനുഭവിക്കുന്നുണ്ട്. പ്രധാനമായും ടെലിവിഷന്‍, അതുപോലെvതന്നെ മൊബൈല്‍. ടെലിവിഷന്‍ എന്നുള്ളത് നമുക്ക് ഇപ്പോള്‍ ഏതാണ്ട് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലും ഏറ്റവും പ്രധാനമായിട്ടുള്ളത് നമ്മുടെ കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം. ഇത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികളിലുണ്ടാക്കുന്നു എന്നുള്ളത് നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. നമ്മള്‍ പലപ്പോഴും വിചാരിക്കുന്നുണ്ടായിരിക്കും ഇത് അത്രവലിയ പ്രശ്‌നമൊന്നുമല്ല. എന്നാല്‍, ആദ്യമേ തന്നെ നമ്മുടെ കുട്ടികള്‍ക്ക് ഇത് കൊടുത്തു നമ്മള്‍ തന്നെയാണ് അവരെ വഴി തെറ്റിക്കുന്നത്. അത് നമ്മള്‍ ആദ്യം മനസിലാക്കണം. ഒരു ചെറിയ കുട്ടിയെ പ്രസവിച്ച ഉടനെ തന്നെ ആ കുട്ടിയെ നമ്മള്‍ ഒരു മൂകരും ബധിരരുമായ ഒരു കൂട്ടം ആളുകളുടെ ഇടയിലേക്കാണ് ആ കുട്ടിയെ നമ്മള്‍ വിടുന്നത് എന്ന് വിചാരിക്കാം. കുട്ടി ഒരു വര്‍ത്തമാനം കേള്‍ക്കുന്നില്ല, ഒരു സംസാരം കേള്‍ക്കുന്നില്ല, ഒന്നും കേള്‍ക്കുന്നില്ല. ആ കുട്ടി ഒരു മൂന്നു വയസ്സ് നാലു വയസ്സ് ഇനി അഞ്ച് വയസ്സായാലും ആ കുട്ടി ഒന്നും സംസാരിക്കില്ല. ആ കുട്ടിയുടെ ബ്രെയിനിന് കുഴപ്പമൊന്നുമില്ല, സംസാര ശേഷിക്ക് കുഴപ്പമൊന്നുമില്ല.. വേറൊന്നിനും കുഴപ്പമില്ല പക്ഷേ അവിടെ എന്താണ് പ്രശ്‌നം, ആ കുട്ടിക്ക് ഒരു ഇന്‍പുട്ട് ഇല്ല. എന്തെങ്കിലും ഒരു ഭാഷയോ, ഒരു സംസാരമോ ആ കുട്ടി കേള്‍ക്കുന്നില്ല. അതേ പോലെ തന്നെയാണ് നമ്മുടെ ഒരു കുട്ടിക്ക് മൊബൈല്‍ഫോണ്‍ കൊടുക്കുന്നത്.

ഇനി ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്ന് പറയുന്നത് കുട്ടിയുടെ ആറുമാസം മുതല്‍ ഒരു വയസ്സ് വരെയുള്ള കാലമാണ്. പിതാവും മാതാവും ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെ കുട്ടി സ്ഥിരമായി കാണിക്കുകയും വര്‍ത്തമാനം പറയിപ്പിക്കുകയും ചെയ്യുക. ചെറുതായി നടക്കാന്‍ തുടങ്ങാനുള്ള പല സ്റ്റേജുകള്‍ ഉണ്ട്. ആ തലങ്ങളില്‍ ഒക്കെ നമ്മള്‍ പലപ്പോഴും ചെയ്യുന്ന ഒരു സാധാരണ അശ്രദ്ധ മൂലം അതല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് മനസ്സിലാകാത്തതു കൊണ്ട് അവര്‍ ചെയ്യുന്ന ഒരു കാര്യമാണ് കുട്ടികള്‍ക്ക് നല്ല ചിത്രങ്ങളും മറ്റുമൊക്കെ മൊബൈലില്‍ കാണിച്ചു കൊടുക്കും. നമ്മള്‍ ഉദ്ദേശിക്കുന്നത് കുട്ടി അതുകൊണ്ട് എന്തെങ്കിലും മനസ്സിലാക്കും അല്ലെങ്കില്‍ നല്ലതാണ് എന്നാണ്. പക്ഷേ അത് വിപരീത ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്.

കുട്ടികളെ സംബന്ധിച്ചിടത്തോളം എന്ത് കാര്യങ്ങളാണെങ്കിലും അതില്‍ അവര്‍ക്ക് പ്രത്യേകിച്ച് ഭംഗിയും അതുപോലെ ചലിക്കുന്ന സംഭവങ്ങള്‍ ഒക്കെ കുട്ടികള്‍ക്ക് വളരെയധികം ആകര്‍ഷണം ഉണ്ടാക്കുന്നതാണ്. മണിക്കൂറുകളോളം കുട്ടി മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന് അവന്റെ കണ്ണിന്റെ കാഴ്ചശക്തിയെ അത് ബാധിക്കും. മാത്രമല്ല, ഒരു കുട്ടിയുടെ വളര്‍ച്ച എന്ന് തീരുമാനിക്കുന്നത് ഏതാണ്ട് മൂന്ന് വയസ്സ് വരെയാണ്. ഏതാണ്ട് 70 ശതമാനം വളര്‍ച്ചയും സംഭവിക്കുന്നത് ഈ ഒരു കാലഘട്ടത്തിലാണ്. ബ്രെയിന്‍ന്റെ ഈ വളര്‍ച്ചക്ക് മൊബൈല്‍ ഉപയോഗിക്കുന്നത് കൊണ്ട് ഒരുപാട് ദൂഷ്യഫലങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയുന്നത്. കേരളത്തിലെ മനോരോഗ വിദഗ്ദന്‍മാരുടെ അഭിപ്രായത്തില്‍ നല്ലൊരു ശതമാനം കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്ക് അടിമയായിട്ടുണ്ട്.

തന്നെയുമല്ല പ്രത്യേകിച്ച് അത് കണ്ടുവരുന്നത് രണ്ടു വയസ്സുമുതല്‍ 10 വയസുള്ള കുട്ടികള്‍ക്ക് ആണെന്നാണ്. ഈ അഡിക്ഷന്‍ അവരുടെ പഠനത്തെ ബാധിക്കും അവിടെ സോഷ്യല്‍ ലൈഫിനെ ബാധിക്കും. മറ്റു കുട്ടികളുടെ കൂടെ കളിക്കാനോ അതുപോലുള്ള ഇടപെടലുകള്‍ക്കേ ഒരു താല്പര്യം കാണിക്കില്ല. ഇത് കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും ബാധകമാണ് അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.

കുറച്ചു മുതിര്‍ന്ന കുട്ടികളെ ഇന്ന് ഉപയോഗിക്കുന്ന ടിക്-ടോക് അതുപോലെ തന്നെ കുറെ ആപ്പുകളുണ്ട്. വളരെ അപകടകാരിയായിട്ടുള്ള സംഭവങ്ങളാണ് ഇതില്‍ പലതും എന്നത് രക്ഷിതാക്കള്‍ പലരും മനസ്സിലാക്കിയിട്ടില്ല. നമ്മുടെ വീട്ടിലെ സ്വകാര്യതകളും അതേപോലെ തന്നെ പത്തു പന്ത്രണ്ടു വയസായ കുട്ടികള്‍ അവരുടെ ഓരോ പ്രകടനങ്ങളും അപ്ലോഡ് ചെയ്യുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇതൊക്കെ ചെയ്യുമ്പോള്‍ അത് ദുരുപയോഗം ചെയ്യാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മൊബൈല്‍ ഡി-അഡിഷന് വേണ്ടി വേണ്ടി കൊച്ചിയില്‍ ഒരു സെന്റര്‍ തുടങ്ങിയിട്ടുണ്ട്. പല സൈക്കോളജിസ്റ്റുകളും ദിനംപ്രതി മൊബൈല്‍, ഇത്തരം സോഷ്യല്‍ മീഡിയ കാര്യങ്ങളില്‍ അകപ്പെട്ട കുട്ടികളെ ചികിത്സിക്കാന്‍ രക്ഷിതാക്കള്‍ ഒരുപാട് വന്നു തുടങ്ങിയിട്ടുണ്ട്. നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമാണ് ഇത്തരം സംഭവങ്ങള്‍ എന്ന് പറയുന്നുണ്ട്. അതുപോലെതന്നെ ഈ പബ്ജി എന്ന് പറയുന്ന ഗെയിം യുഎഇ യില്‍ നിരോധിച്ച ഒന്നാണ്. ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നല്ല രീതികളെക്കാള്‍ ഒരുപാട് മോശമായ അവസ്ഥ ഇതിനുണ്ട് എന്നുള്ളത് രക്ഷിതാക്കള്‍ മനസ്സിലാക്കുക. പ്രത്യേകിച്ച് നമ്മുടെ എല്‍പി, യുപി, ഹൈസ്‌കൂള്‍ തലം വരെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും അവരുടെ കയ്യില്‍ മൊബൈല്‍ കൊടുക്കാനോ നേരത്തെ പറഞ്ഞ ഗെയിംസ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കരുത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.