spot_img

നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ? സംരക്ഷിക്കാം കുഞ്ഞുങ്ങളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും

 

കുറച്ച് കാലങ്ങളായി നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളാണ് മൂന്ന് വയസായ കുട്ടിയെ നാല് വയസായ കുട്ടിയെ പീഡിപ്പിപ്പു. സ്വന്തം അഛന്റെ ഭാഗത്ത് നിന്നും പീഡനം ഉണ്ടായി സഹോദരന്റെ ഭാഗത്ത് നിന്നും പിഡനം ഉണ്ടായി ഇത്തരത്തിലുള്ള ഒരു പാട് വാർത്തകൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു എന്ത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ? ഒരു പക്ഷേ പണ്ടും ഇത്തരത്തിലുള്ള ഉണ്ടായിരുന്നോ ആരേയും അറിയിക്കാതിരുന്നതോ ഇപ്പോൾ സ്വഭാവങ്ങളിൽ ഒരു പാട് മാറ്റങ്ങൾ വരുന്നുണ്ട് അതുകൊണ്ടാണോ ഇത്തരംകേസുകൾ ഒരുപാടു വരുന്നത് എന്ന കുറേ കാര്യങ്ങളെ കുറിച്ച് നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഇത്തരത്തിലുള്ള Child Sexual abuse എങ്ങനെ നമുക്ക് ഇല്ലാതാക്കാൻ പറ്റും അതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും അല്ലെങ്കിൽ അങ്ങനെത്തെ കേസുകൾ ഉണ്ടാകുന്ന സമയത്ത് നമ്മൾ എങ്ങനെയാണ്എന്നിവയെ കുറിച്ചാണ്. നമുക്കിടയിൽ ഒരു ചിന്തയുണ്ട് ആൺകുട്ടികൾ ഈ കാര്യത്തിൽ സുരക്ഷിതരാണെന്ന്. പക്ഷെ അത് തെറ്റായ ധാരണയാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പെൺകുട്ടികളുടെ ഒപ്പം തന്നെ ആൺകുട്ടികളുടെ ലൈംഗിക പീഡനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്ത കേസുകളിൽ കൂടുതലും സ്വന്തം വീട്ടിൽ നിന്നോ അത്രക്ക് അറിയുന്ന ആളുകളിൽ നിന്നുണ്ടായതോ ആയ കേസുകളാണ് കൂടുതലും. നമുക്ക് എന്ത് ചെയ്യാൻ പറ്റും? അതിനായി കുട്ടിയെ aware ആക്കി എടുക്കുക. അതായത്, കുട്ടിക്ക് പറഞ്ഞ് കൊടുക്കുക ഒരു അപരിചിതനോട് എങ്ങനെയെല്ലാം പെരുമാറണം? അതിന്റെ ആദ്യ പടിയെന്നു പറഞ്ഞാൽ കുട്ടിയെ Good touch എന്താണ് Bad touch എന്താണ് എന്ന് പഠിപ്പിക്കുക. ഇത് പറയുന്നതിന് മുമ്പേ കുട്ടിയുടെ സ്വന്തം ശരീരത്തെ കുറിച്ച് Aware ആക്കുക എന്നതാണ്. അതിനായിട്ട് കുട്ടിയോട് Private Parts ഏതൊക്കെയാണെന്ന് പറഞ്ഞ് കൊടുക്കുക. ഈ ചിത്രം കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും ചിത്രത്തിൽ പല ഭാഗങ്ങളും ചുവപ്പ് നിറത്തിൽ അടയാളപെടുത്തിയിട്ടുണ്ട്.

 

WhatsApp Image 2020-02-03 at 12.19.07 AM

 

ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ ഭാഗങ്ങൾ കുട്ടിയുടെ Private Part ആണെന്ന് കുട്ടിക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. അതിൽ നിങ്ങൾക്ക് കണ്ട് കഴിഞ്ഞാൽ മനസ്സിലാകും Lip അല്ലെങ്കിൽ Mouth ആണ്. എല്ലാവർക്കും ഒരു സംശയം ഉണ്ട് Lip അല്ലെങ്കിൽ Mouth എന്നത് ഒരു Private Part ആണോ എന്നത്. അതും കുട്ടിയുടെ Private part ൽ അടങ്ങുന്ന ഭാഗമാണ്. ഇനി നമുക്ക് ചിത്രത്തിൽ കണ്ടാൽ മനസ്സിലാകും Lip അല്ലാതെ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാക്കി ഭാഗങ്ങൾ കുട്ടിയുടെ Chest അല്ലെങ്കിൽ Breast അതിന്റെ താഴത്തേക്ക് അതു പോലെ കുട്ടിയുടെ വജൈന അല്ലെങ്കിൽ Pelness ഇത്തരത്തിലുള്ള ഭാഗങ്ങൾ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയതായിട്ട് കാണാൻ കഴിയും. ഈ ഭാഗങ്ങളിൽ അമ്മയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആവശ്യത്തിന് പോകേണ്ടി വരികയാണെങ്കിൽ ഡോക്ടറോ അല്ലാതെ ഇത്തരം ഭാഗങ്ങളിൽ മറ്റൊരാളെ കൊണ്ട് തൊടീപ്പിക്കാൻ പാടില്ല എന്നുള്ളത് കുട്ടിക്ക് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. കുട്ടിയോട് എന്തെങ്കിലും പറഞ്ഞ് കൊടുത്ത് ഭീഷണിപ്പെടുത്തിയോ പേടിപ്പിച്ചോ എന്തെങ്കിലും സംഭവം ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും എങ്ങനെ പ്രതികരിക്കണം എന്നുള്ളതും ആ ഭാഗത്ത് നിന്നും ഓടി രക്ഷപ്പെടണം എന്നുള്ളതും പറഞ്ഞ് കൊടുക്കണം.ഈ ഒരു സംഭവം രക്ഷിതാവിനോടൊ അല്ലെങ്കിൽ ടീച്ചറോടൊ കുട്ടിയുടെ വിശ്വസ്ഥനായ വ്യക്തി ആരാണോ അവരോട് തുറന്ന് സംസാരിക്കണം. ഇങ്ങനെ ഒരു സംഭവം ഉണ്ടായി കഴിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കാം സാധാരണ ഇത്തരത്തിൽ ഒരു കേസ് ഉണ്ടാവുകയും കുട്ടി ആരോടെങ്കിലും അത് പങ്ക് വെക്കുകയും ചെയ്യുകയും ചെയ്യുന്ന സമയത്ത് സംഭവിക്കാൻ പോകുന്നത് എന്താന്ന് വെച്ചാൽ കുട്ടിയുടെ അമ്മയാണെങ്കിലും ശരി വീട്ടിലുള്ളവരാണെങ്കിലും ശരി ഇത് ആരും അറിയണ്ട ഇത് ആരെങ്കിലും അറിഞ്ഞ് കഴിഞ്ഞാൽ കുട്ടിയുടെ ഭാവിയെയാണ് ബാധിക്കുക, നമുക്കത് പ്രശ്നമില്ലാതെ തീർക്കാം ആരോടും പറയണ്ട എന്ന് അത് മൂടി വെക്കുകയും കുട്ടിക്ക് നല്ലൊരു പിന്തുണ കൊടുക്കുന്ന രീതിയിൽ അവരോട് സംസാരിക്കുകയും ചെയ്യുന്നു. പക്ഷെ ഇവിടെ പ്രശ്നം തീരുന്നില്ല. സാധാരണ കുട്ടിക്ക് ഇതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇതിനുമപ്പുറത്ത് ഇത് ചെയ്യുന്ന ഒരു വ്യക്തിക്ക് ശരിക്കും നമ്മൾ ഇങ്ങനെ പ്രവർത്തിക്കുമ്പോൾ കേസ് അറിഞ്ഞ് മറച്ച് വെയ്ക്കുന്ന സമയത്ത് അവരെ സംബന്ധിച്ചിടത്തോളം ഭയേക്കേണ്ടതില്ല. കാരണം, അത് കുട്ടിയുടെ ഭാവിയെ ബാധിക്കും എന്നുള്ളത് കൊണ്ട് തന്നെ അത് മറച്ചുവയ്ക്കാനുള്ളൊരു ഇടയാണ് ഇണ്ടാവാറ്. കഴിഞ്ഞു എന്നുള്ള രീതിയിൽ അതിനെ ഒതുക്കി തീർക്കാനാണ് ശ്രമിക്കാറുള്ളത്. അത് ഈ പ്രതികൾക്ക് വളമാവുകയും ഈ പ്രശ്നം തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു.
സൗമ്യ കേസി നെ കുറിച്ച് പറയുമ്പോൾ തീർച്ചയായിട്ടും അതിന്റെ കൂടെ പറയെണ്ട ഒരു കാര്യമാണ് ഈ അടുത്ത കാലത്ത് 2012-ൽ നിലവിൽ വന്നിട്ടുള്ള നിയമമായിട്ടുള്ള POCSO (protection of children sectional offences act) വളരെ ശക്തമായിട്ടുള്ള നിയമമാണ്. ഈ നിയമപ്രകാരം നേരത്തെ നമ്മൾ പറഞ്ഞിട്ടുള്ള കുട്ടികളുടെ കാര്യങ്ങളൊക്കെ പോലീസിനെ അറിയിക്കുകയാണെങ്കിൽ ഒരുപാടു പ്രശ്നമാവും. മീഡിയയിൽ കുട്ടിയുടെ പേര് വരാൻ ഇടയുണ്ട്. എല്ലാവരും അറിയും കുട്ടിക്ക് അതൊരു പ്രശ്നമാവും എന്നീ തരത്തിലുള്ള ഒരു പാടു ടെൻഷനൊക്കെ ദുരീകരിക്കുന്ന രീതിയിലുള്ള ഒരു നിയമമാണ് POCSO. Abused ആയിട്ടുള്ള കുട്ടികളുടെ വിവരങ്ങളൊ, ഫോട്ടോയോ, അഡ്രസോ ഒന്നും തന്നെ ഒരു തരത്തിലും പേപ്പറിലോ, മറ്റേതെങ്കിലുമോ പ്രസിദ്ധീകരിക്കരുതെന്ന് ഈ നിയമത്തിൽ വളരെ കർശനമായിട്ട് പറയുന്നുണ്ട്. ഇനി മറ്റൊരു കാര്യം പറയുന്നത് കുട്ടിയുടെ ഈ കേസ് അറിഞ്ഞ് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ആ നിയമത്തിൽ പറയുന്നത് കാണാൻ വരുന്ന പോലീസ് ഒരു വനിത പോലീസാണെന്നും അതും SI റാങ്കിൽ കുറയാതെയുള്ള വനിത പോലീസാണ് വന്ന് കണേണ്ടത്. പലർക്കും ഒരു സംശയം ഉണ്ട് POCSO എന്നുള്ള നിയമം പെൺകുട്ടികൾക്ക് മാത്രമുള്ളതാണോ എന്നുള്ളത്. അല്ല POCSO നിയമം 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ബാധകമാണ്. മറ്റൊരു കാര്യം പറയാനുള്ള തെന്താന്ന് വെച്ചാൽ കുട്ടി പേടികൊണ്ട് ഈ കാര്യം വീട്ടിൽ അറിയിച്ചു എന്നുള്ളത് ശരിയായിരിക്കും പക്ഷെ പോലീസിനെ അറിയിക്കുന്നു പോലീസ് വന്ന് കുട്ടിയെ കാണുന്നു സംസാരിക്കുകയും ചെയ്യുമ്പോൾ കുട്ടിക്ക് തീർച്ചയായിട്ടും tension ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഈ നിയമത്തിൽ പറയുന്നുണ്ട് കുട്ടിയെ പോലീസ് വന്ന് കണേണ്ടത് യൂണിഫോമിലെല്ല പോലീസ് വാഹനത്തിലുമെല്ല കുട്ടിയെ വന്ന് കണേണ്ടത്. കുട്ടി ആഗ്രഹിക്കുന്ന സ്ഥലത്താണ് കുട്ടിയെ വന്ന് കണേണ്ടത്. കുട്ടി പറയാണ് വീട്ടിൽ സുരക്ഷിതമെല്ല ഇതിനായിട്ട് വന്ന് കഴിഞ്ഞാൽ ചുറ്റുവട്ടത്തുള്ളവർ എന്തിന് പോലീസ് വന്നു എന്നുള്ള സംശയം ഉണ്ടാകും എന്ന് കുട്ടി പറയുകയാണെങ്കിൽ സ്കൂളിൽ ഇരിന്നിട്ട് സംസാരിച്ചാൽ മതി എന്ന് പറയാണെങ്കിൽ തീർച്ചയായിട്ടും പോലീസ് സ്കൂളിൽ ചെന്ന് കുട്ടിയെ കാണേണ്ടതും മൊഴിയെടുക്കേണ്ടതുമാണ്. ഈ നിമയം വളരെ Simple ആയത് കൊണ്ടും child friendly ആയത് കൊണ്ടും ഒട്ടും പേടിക്കാതെ തന്നെ കുട്ടിക്കോ അല്ലെങ്കിൽ രക്ഷിതാവിനോ കേസുകൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കുട്ടിക്ക് എവിടെ നിന്നാണ് awarness കിട്ടുന്നത് ഇപ്പൊ POCSO പോലുള്ള awareness തീർച്ചയായും ഓരോ സ്കൂളുകളിലും school counselors ഉണ്ട്. School counselors എന്താണ് pocso എന്നും നേരെത്തെ പറഞ്ഞ പോലെ Good touch ഉം Bad touch നെക്കുറിച്ചൊക്കെ പറഞ്ഞ് കൊടുക്കും. അപ്പൊ അതവർക്ക് മനസിലാവും ഇങ്ങനെയൊരു പ്രശ്നം വന്ന് കഴിഞ്ഞാൽ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നും പേടിക്കാതെ ഈയൊരു പ്രശ്നം അറിയിക്കാൻ പറ്റും എന്നുള്ളതിൽ കുട്ടികൾ എപ്പോഴും aware ആയിരിക്കും. ഈ ഒരു കാര്യത്തിൽ കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും വളരെ അധികം സുപരിചിതമാണ് child line എന്ന് പറയുന്ന Organization അതുപോലെ തന്നെ ഗവൺമെന്റിന്റെ മറ്റ് project കളായിട്ടുള്ള Child welfare board, district Child protection എന്നീ യൂണിറ്റുകൾ കുട്ടികളുടെ സംരക്ഷണത്തിനായി നമ്മുടെ നാട്ടില് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. അപ്പൊ ഏതു ഭാഗത്ത് നിന്നും കുട്ടിക്ക് വേണ്ട 100 % പിന്തുണ കിട്ടുക തന്നെ ചെയ്യും. അപ്പൊ നമ്മൾ ആദ്യമായി ചെയ്യേണ്ട കാര്യങ്ങളെന്തെന്നാൽ ഇങ്ങനെ ഒരു പ്രശ്നം ഒരിക്കലും അത് മറ്റുള്ളവരെ അറിയിക്കാൻ പാടില്ല കുട്ടിയെ ബാധിക്കുമെന്ന് പറഞ്ഞ് മറച്ചു വയ്ക്കുന്നത് തീർച്ചയായിട്ടും പാടില്ല. അത് അധികാരികളെ അറിയിക്കുക തന്നെ വേണം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ചില കുട്ടികൾ വളരെ സന്തോഷമായിട്ട് എന്താ സംഭവിച്ചതെന്ന് പോലും മനസ്സിലാവാതെ നടക്കുമെങ്കിലും തീർച്ചയായിട്ടും അത് കുട്ടിയെ ഭാവിയിൽ പല തരത്തിലുള്ള മാനസിക വൈകല്യങ്ങൾ ഉണ്ടാകാൻ ഈ ഒരു പ്രശ്നം കാരണമാകാറുണ്ട്.post domestic disorder അല്ലെങ്കിൽ പലതരത്തിലുള്ള depression നൊക്കെ ഉണ്ടാകാൻ സാധ്യത ഉണ്ട്. അപ്പൊ തീർച്ചയായിട്ടും ഇന്നനെ ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ആ കുട്ടിക്ക് ഒരു councillor ടെ സഹായം അല്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതുണ്ട്. കുടുംബത്തിന്റെ ഭാഗത്ത് നിന്നും നമുക്ക് കൊടുക്കാൻ കഴിയുന്ന മാക്സിമം സപോർട്ട് കൂടെ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളിൽക്ക് പോകാതെ തന്നെ കുട്ടിയെ നമുക്ക് രക്ഷിക്കാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.