spot_img

ചിക്കൻപോക്സിനെ എങ്ങിനെ നേരിടാം?

 

ചിക്കൻപോക്സ് ഏതാണ്ട് വേനൽക്കാലത്താണ് സാധാരണയായി കണ്ടു വരാറുള്ളത്. നമ്മുടെ മലബാർ ഏരിയയിൽ ചിക്കൻപോക്സിനെ “ചൊള്ള” എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അസുഖം എല്ലാവർക്കും കണ്ടാൽ മനസ്സിലാകും,ഡോക്ടർമാർക്ക് മാത്രമല്ല. എന്നാൽ ഇത് കറക്ടായിട്ട് പറഞ്ഞു മനസ്സിലാക്കിതാരനും ചികിൽസിക്കാനും കഴിയുന്നത് ഡോക്ടർമാർക്കു മാത്രം ആണ്. പല അന്ധവിശ്വാസങ്ങളും ഇതിൽ നിലനിൽക്കാറുണ്ട്. ചില ആളുകൾ പറയും ഇത് വന്നാൽ കുളിക്കാൻ പാടില്ല, ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നിങ്ങനെയുള്ള ഒരുപാട് തെറ്റിദ്ധാരണകളുണ്ട്.ഇതൊന്നും ശരിയല്ല. ചിക്കൻപോക്സ് വന്നാൽ കുളിക്കുന്നത് കൊണ്ട് കുഴപ്പമില്ല. പനിയെന്തെങ്കിലും ഉണ്ടെങ്കിൽ തല നനക്കാൻ പാടില്ല.തല നനച്ചാൽ പനി കൂടാൻ സാധ്യതയുണ്ട്.പനി മിക്കവാറും ഇതിന്റെ കൂടെ ഉണ്ടാകും. ഏറ്റവും നല്ലത് തല ഒഴിവാക്കി ശരീരം മൊത്തത്തിൽ കഴുകുന്നത് നല്ലതാണ്. എല്ലാ ഭക്ഷണസാധനങ്ങളും കഴിക്കണം. പ്രത്യകിച്ചു വെജിറ്റബിൾ, ഫ്രൂട്ട്സ് എന്നിവയെല്ലാം കഴിക്കാം.ഇതൊരു വൈറസ് പകർത്തുന്ന അസുഖമാണ്. ഇത് ബൈകോൺടാക്ടിലൂടെയും വായുവിലൂടെ യും ആയിട്ടും വരാം. മിക്കവാറും കുട്ടികളിൽ ഇത് കൂടുതലായി വരുന്നത് സ്കൂളുകളിൽ നിന്നും പകരുന്നതാണ്. ട്രെയിൻ യാത്ര പോലുള്ള യാത്രകളിൽ നിന്നും ഇത് പകരാം. ചിക്കൻപോക്സ് പുറത്തേക്ക് കാണുന്നതിന്റെ ഏതാണ്ട് ഒരാഴ്ച മുൻപ് തന്നെ മറ്റൊരാൾക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വന്നു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ടത് ഒരിക്കലും ഇത് ചൊറിഞ്ഞു പൊട്ടിക്കരുത്.ഈ കുമിളകൾ പൊട്ടിയാൽ ഉണങ്ങാനും കലകൾ മാറാനും കാലത്താമസം വരും.ചിക്കൻപോക്സി ന്റെ കലകൾ സാധാരണ രീതിയിൽ മരുന്നൊന്നും ഉപയോഗിക്കാതെ തന്നെ മൂന്ന് മാസത്തിനകം മാറിക്കിട്ടും.
നമ്മൾ കൈ കൊണ്ടോ, നഖം കൊണ്ടോ ഇത് പൊട്ടിച്ചിട്ടുണ്ടെങ്കിൽ അവിടെ ഉള്ള കലകൾ മാറാൻ പ്രയാസമായിരിക്കും. അപ്പോൾ ആ കലകൾ മാറാനുള്ള മരുന്ന് ഉപയോഗിക്കേണ്ടി വരും. ശരിക്കും പറഞ്ഞാൽ ചിക്കൻ പോക്സിന്റെ ഈ കലകൾ മാറാനുള്ള മരുന്നിന്റെ ആവശ്യം ഇല്ല. 3 മാസം കൊണ്ട് തന്നെ പൂർണ്ണമായിട്ടും സാധാരണ പോലെ ഒരു അടയാളവുമില്ലാതെ തന്നെ മാഞ്ഞു പോകും. പല ആളുകളും ഡോക്ടർമാരെ കാണാതെ തന്നെ ഈ കല പോകാനുള്ള മരുന്നിന് വേണ്ടി ഓടി നടക്കും. അതൊരിക്കലും ചെയ്യരുത്. ഇതുണ്ടായിക്കഴിഞ്ഞാൽ പുറത്ത് പോകുക, ജോലി ചെയ്യുക, കുട്ടികൾ സ്കൂളിൽ പോകുക ഇതൊന്നും പാടില്ല. ഇത് മറ്റൊരാൾക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ എലാവരും ശ്രദ്ധിക്കുക ഇപ്പോൾ ചിക്കൻ പോക്സ് വരുന്ന ഒരു സീസണാണ് . അത് വരാതിരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോ ഇതിന് വാക്സിനുണ്ട്. നമ്മുടെ നാട്ടിലൊന്നും ഈ വാക്സിനൊന്നും ആരും ചെയ്യാറില്ല. ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇത് ഗൗരവമുള്ള ഒരസുഖമെല്ല. കുട്ടികൾക്ക് വന്ന് കഴിഞ്ഞാൽ ഗൗരവമുണ്ടാകാറില്ല. പക്ഷെ വലിയ ആളുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ക്ഷീണം, തലകറക്കം അത് പോലെയുള്ള ഒരു പാടു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരാൾക്ക് ജീവിതത്തിൽ ചിക്കൻ പോക്സ് വന്ന് കഴിഞ്ഞാൽ പിന്നീട് ഈ അസുഖം വരാനുള്ള സാധ്യത വളരെ വിരളമാണ്. അത് പോലെ നമ്മൾ വേറെ ശ്രദ്ധിക്കേണ്ടത് ചെറുപ്പത്തിൽ ഇത് ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഒരു അമ്പതോ അറുപതോ വയസ്സാകുമ്പോൾ ചിക്കൻ പോക്സ് ഞരമ്പ് ചൊള്ള എന്ന അസുഖം ഉണ്ടാകാം. ഈ ഞരമ്പ് ചൊള്ള ഉണ്ടായ ആളുകളിൽ നിന്ന് കുട്ടികൾക്ക് ചിക്കൻപോക്സ് പകരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഗർഭിണികൾക്ക് ചിക്കൻപോക്സ് ഉണ്ടായിക്കഴിഞ്ഞാൽ ആദ്യത്തെ 3 മാസം വളരെ പ്രയാസമാണ്. മാത്രമെല്ലാ, ഈ ഗർഭസ്ഥ ശിശുവിന് അംഗവൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിർബന്ധമായും ഡോക്ടറെ കണ്ട് കുട്ടിയെ സ്കാനിംഗ് ചെയ്ത് നോക്കുകയും വേണം. ചിലപ്പോൾ ആ ഗർഭം അലസിപ്പിക്കേണ്ട സാഹചര്യം വരെ വന്ന് ചേരാം. അത് കൊണ്ട് തന്നെ ഈ അസുഖം വന്ന് കഴിഞ്ഞാൽ ഡോക്ടറെ കണ്ട് പറയുന്ന നിർദ്ധേശങ്ങൾ അതേ പോലെ അനുസരിക്കുക. ധാരാളം വെള്ളം കുടിക്കുക, ഫ്രൂട്ട്സ് കഴിക്കുക, കുളിക്കുക. അന്ധവിശ്വാസങ്ങളിൽ മുഴുകാതെ ഡോക്ടർ പറയുന്ന കാര്യങ്ങൾ അതേ പോലെ അനുസരിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.