spot_img

ഉറക്കത്തിൽ പല്ലിറുമ്മുന്നതിന്റെ കാരണങ്ങൾ

ഉറക്കത്തിൽ പല്ലിറുമ്മിയതുകൊണ്ട് രാവിലെ പല്ലുവേദനയുമായി ഉണർന്നിട്ടിട്ടുണ്ടോ ? പല്ലിറുമ്മുന്നതിന് വൈദ്യശാസ്ത്രത്തിൽ ബ്രൂക്‌സിസം എന്നാണ് പറയുന്നത്. നിങ്ങൾ ഉറക്കത്തിലായിരിക്കുമ്പോഴാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. ചില സമയങ്ങളിൽ ഉണർന്നിരിക്കുമ്പോഴും ഇത് സംഭവിക്കാം. ജനസംഖ്യയുടെ അഞ്ചു ശതമാനം ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്. ബ്രൂക്‌സിസം വേദനാജനകം മാത്രമല്ല താടിയെല്ലിന് സമ്മർദ്ദവും ഉണ്ടാക്കുന്നു. ഇനാമലിനെ ദുർബലപ്പെടുത്താനും ഇത് കാരണമാകുന്നു.

 

എപ്പോഴൊക്കെയാണ് പല്ലിറുമ്മുന്നത് ?

  1. സമ്മർദ്ദവും ഉൽക്കണ്ഠയുമുള്ളപ്പോൾ

ഉൽക്കണ്ഠയോ സമ്മർദ്ദമോ ഉള്ളപ്പോൾ നിങ്ങൾ പല്ലിറുമ്മാനും താടിയെല്ല് ഇറുക്കിപ്പിടിക്കാനും സാധ്യതയുണ്ട്. ഉറക്കത്തിലുള്ള പല്ലിറുമ്മലിന് 70 ശതമാനവും കാരണം സമ്മർദ്ദവും ഉൽക്കണ്ഠയുമാണ്. ഉറക്കത്തിൽ ഉപബോധ മനസ്സിലാണ് നിങ്ങൾ ഇത് ചെയ്യുന്നത്.

സമ്മർദ്ദവും ഉൽക്കണ്ഠയും കുറയ്ക്കാൻ റിലാക്‌സേഷൻ തെറാപ്പികളും ശ്വസന വ്യായാമങ്ങളും ധ്യാനവും ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി.

  1. അക്രമ സ്വഭാവമുള്ള, ഓവർ സെൻസിറ്റീവ് വ്യക്തിത്വം

ഒരാളുടെ വ്യക്തിത്വം ഏതു രീതിയിലുള്ളതാണെന്നതും പല്ലിറുമ്മലിനെ സ്വാധീനിക്കുന്നു. നെഗറ്റീവായ വൈകാരിക പ്രതികരണ സ്വഭാവമുള്ള വ്യക്തികളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. മത്സര സ്വഭാവമുള്ള, അക്രമ വാസനയുള്ള, തിരക്കുപിടിച്ച സ്വഭാവമുള്ള വ്യക്തികൾക്കും ഇതുണ്ടാകാം.

നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞുതരുന്ന സ്വയം സഹായ പുസ്തകങ്ങൾ വായിക്കുന്നത് നിങ്ങളുടെ സ്വഭാവരീതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കും. കൂടാതെ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും സഹായകരമാണ്.

  1. ഉറക്ക പ്രശ്‌നങ്ങൾ

ഉറക്കത്തിൽ സംസാരിക്കുന്നതും തൊഴിക്കുന്നതും ഇടിക്കുന്നതുമായ സ്വഭാവങ്ങളോടു ബന്ധപ്പെട്ടും പല്ലിറുമ്മൽ ഉണ്ടാകാം. സ്ലീപ് പരാലിസിസ്, സ്ലീപ് അപ്നിയ എന്നീ പ്രശ്‌നങ്ങളോടു ബന്ധപ്പെട്ടും ഇതുണ്ടാകാം. ഉറക്കത്തിൽ അനങ്ങാൻ കഴിയാതെ വരുന്ന അവസ്ഥയാണ് സ്ലീപ് പരാലിസിസ്. ഉറക്കത്തിൽ കുറച്ചു സമയത്തേക്ക് ശ്വസനം നിന്നുപോകുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നിയ.

ശരിയായ ഉറക്കശീലം കൈവരിക്കുന്നത് ഈ പ്രശ്‌നത്തെ അതിജീവിക്കാൻ സഹായിക്കും. സ്ലീപ് അപ്‌നിയ ശ്വസന ഉപകരണങ്ങൾ, ശസ്ത്രക്രിയ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവകൊണ്ട് പൂർണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്.

  1. കുടലിലെ അണുക്കൾ

കുടലിൽ അണുക്കളുടെ ശല്യമുണ്ടാകുന്നത് പല്ലിറുമ്മലിന് കാരണമാകാം. കുടലിൽ കുറേക്കാലം ഇവ ദോഷമൊന്നും ചെയ്യാതെ നിലനിൽക്കും. വയറിളക്കം, വയറു വേദന, വയറു വീർക്കൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുകയും പല്ലിറുമ്മാൻ തുടങ്ങുകയും ചെയ്താൽ ഇതുതന്നെ കാരണമെന്നു കരുതാം.

ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടുകയാണ് ഇതിനുള്ള പ്രതിവിധി.

  1. മരുന്നുകൾ

ചില മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമായും പല്ലിറുമ്മലുണ്ടാകുന്നു. ചില ആന്റിസൈക്കോട്ടിക്, ആന്റിഡിപ്രസന്റ് മരുന്നുകൾക്ക് ഈ പാർശ്വഫലമുണ്ടാകുന്നു. ഡോക്ടറെ സന്ദർശിച്ച് പാർശ്വഫലമില്ലാത്ത മരുന്നു പകരം വാങ്ങുക.

  1. ജീവിതശൈലീ ഘടകങ്ങൾ

അമിത ആൽക്കഹോൾ ഉപയോഗം, പുകവലി, മയക്കുമരുന്നു ഉപയോഗം, കഫീൻ കൂടുതലടങ്ങിയ പാനീയങ്ങളുടെ ഉപയോഗം എന്നിവയും ഇതിനു കാരണമാകാം.

  1. നിര തെറ്റിയ പല്ലുകൾ

പല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങളും നിര തെറ്റിയ പല്ലുകളും ചിലപ്പോൾ ഉറക്കത്തിലെ പല്ലിറുമ്മലിന് കാരണമാകാറുണ്ട്.

  1. പല്ല് വളരുന്നത്

കുഞ്ഞുങ്ങൾക്ക് പല്ലു മുളയ്ക്കുന്ന സമയത്ത് ഇതുപോലെ പല്ലിറുമ്മുന്നത് സ്വാഭാവികമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.