spot_img

ശ്രദ്ധ വച്ചാല്‍ പല്ലിനെ ബാധിക്കുന്ന കേടുപാടുകള്‍ ബഹുഭൂരിപക്ഷവും വരാതെ തടയാം

വേദന വരാതെ അധികം ആരും പല്ലിന് ചികിത്സ തേടില്ല. സത്യത്തില്‍ പല്ലിന് വേദന വരുന്നത് രോഗത്തിന്റെ അവസാന ഘട്ടത്തിലായിരിക്കും.  ഒന്നു ശ്രദ്ധിച്ചാല്‍ വേദനയും ദന്തരോഗവും വരുന്നത് തടയാം.

പലരിലും കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് മോണയില്‍ നിന്ന് ചോര പൊടിയുന്നത്. ഇത് മോണ രോഗത്തിന്റെ സൂചനയാണ്. ഭക്ഷ്യ അവശിഷ്ടം അടിഞ്ഞു കൂടി കേട് വരുന്നതോടെയാണ് സാധാരണ ഗതിയില്‍ മോണയില്‍നിന്ന് ചോര പൊടിയുന്നത്. കൃത്യമായി പല്ല് വൃത്തിയാക്കുകയെന്നതാണ് ഇത് തടയാനുള്ള മാര്‍ഗം.

ദന്ത രോഗമാണ് ചെറിയ തോതിലുള്ള കറുത്ത പാടുകള്‍. പല്ലിന് കേട് സംഭവിച്ചതിന്റെ ലക്ഷണം. അപ്പോള്‍ തന്നെ ചെറിയ പൊത്ത് അടച്ചാല്‍ ചെലവും രോഗം പടരുന്നതും തടയാം. അല്ലെങ്കില്‍ പല്ലിലെ പൊത്ത് വലുതായി മാറും. യഥാസമയം ചികിത്സിക്കാത്ത പല്ല് പറിച്ച് കളയേണ്ടി വരാം.

പല്ലിലും മോണയിലുമായി പിടിച്ചിരുക്കുന്ന plaque(ഉമിനീരും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ചേര്‍ന്നു രൂപപ്പെടുന്ന പാട), calculus(plaque യഥാസമയം നീക്കം ചെയ്യാതെ വരുമ്പോള്‍ രൂപമാറ്റം വന്നുണ്ടാവുന്ന ഇത്തില്‍ പോലുള്ള കട്ടിയുള്ള വസ്തു) എന്നിവയാണ് മോണരോഗത്തിനു കാരണമാവുന്നത്. ഇത് ബ്രഷിങ് ശെരിയായ രീതിയില്‍ ചെയ്യാത്തത് കൊണ്ടു ഉണ്ടാവുന്ന പ്രശ്‌നമാണ്.കൂടുതലും ബ്രഷ് എത്താത്ത പലിന്റെ ഇട പോലുള്ള സ്ഥലങ്ങളിലാണ് ഇവ രൂപപ്പെട്ടു തുടങ്ങുന്നത്.ഇപ്പോഴാതെ റിഫൈന്‍ഡ് ഫുഡ് സംസ്‌കാരത്തില്‍ ഇതു കൂടുതല്‍ എളുപ്പം ഉണ്ടാവുന്നു. Plaque രൂപപ്പെട്ടു തുടങ്ങുബോള്‍ തന്നെ മോണ വീകത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. തുടക്കം ഉള്ള ലക്ഷണങ്ങള്‍ gingivitis ന്റെ ആണ്. മോണ ചുവന്നു വരിക, ബ്രഷ് ചെയ്യുമ്പോള്‍ രക്തം വരിക ,പല്ലു പുളിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

ഈ സ്റ്റേജില്‍ നിങ്ങള്‍ ഒരു dentist നെ കണ്ടു ക്ലീനിങ് ചെയ്താല്‍ ആ പ്രശനം അവിടെ തീരും. പിന്നെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്ലീനിങ് ചെയ്യുക.gingivitis നിങ്ങള്‍ അവഗണിക്കുമ്പോള്‍ അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന periodontitis (മോണവീക്കം)ല്‍ എത്തുന്നു. periodontitis ല്‍ മോണയ്ക്കു സാരമായ കേടുപാടുകള്‍ ഉണ്ടാവും. മോണ പല്ലില്‍ നിന്നു വിട്ടു പോവുക, മോണയെല്ലു ദ്രവിച്ചു പോവുക, മോണയ്ക്കുള്ളില്‍ സ്‌പേസ്(pockets) രൂപപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. മോണരോഗത്തിന്റെ ആദ്യ ഘട്ടങ്ങള്‍ ക്ലീനിങ് കൊണ്ട് മാത്രം ഭേദപ്പെട്ടേക്കാം, എന്നാല്‍ കൂടുതല്‍ അവഗണിക്കുന്നതോടെ പല്ലുകള്‍ക്ക് ഇളക്കം വരുകയും അവ എടുത്തു കളയേണ്ട അവസ്ഥ വരികയും ചെയ്യും.

മോണരോഗത്തിന്റെ പ്രധാന കാരണം വായില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കാണെന്നിരിക്കെ, അതു ക്ലീന്‍ ചെയ്തു കളയാതെ ചെയ്യുന്ന എല്ലാ മരുന്നു(ഇംഗ്ലീഷ് മരുന്നും,ആയുര്‍വേദവും,ഹോമിയോയും,മറ്റുള്ളവയും )പ്രയോഗവും നിങ്ങള്‍ക്ക് രോഗ ലക്ഷണത്തില്‍ നിന്നും ആശ്വാസം തന്നേക്കാം. പക്ഷെ അത് താത്കാലികവും, രോഗത്തെ കൂടുതല്‍ വഷളാക്കാനുമേ ഉപകരിക്കൂ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.