വേനല്‍ക്കാലത്ത് പൊതുവെ അസുഖങ്ങള്‍ കുറവാണ്. എന്നാല്‍ മഴക്കാലത്ത് അത് കൂടി വരും. അതിന് പല കാരണങ്ങളുണ്ട്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ബാക്ടീരിയകള്‍, വൈറസ്, ഫംഗസ് അതു പോലുള്ള സൂക്ഷമ ജീവികള്‍ വളരാനുള്ള നല്ല സാഹചര്യമാണ് മഴക്കാലം. മഴക്കാലത്ത് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കാര്യം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് വിശപ്പ് ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.
ഭക്ഷണം പാകം ചെയ്ത് രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ തന്നെ ഉപയോഗിക്കുക. നാലു മണിക്കൂറിന് ശേഷം പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. അത് ഒഴിവാക്കേണ്ടതാണ്. കാരണം അതില്‍ ബാക്ടീരിയ, വൈറസ് എന്നതിനു പുറമേ ഫംഗസ് (പൂപ്പല്‍) വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടോടെ കഴിക്കുന്നതാണ് ഏറ്റവും യുക്തം.
മഴക്കാലത്ത് വയര്‍ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഗ്യാസ്, വയറിളക്കം, ഛര്‍ദ്ദി, ഫുഡ് പോയിസണ്‍ എന്നിവ ഇക്കാലത്ത് അധികമായി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ബാക്ടീര പോലെ തന്നെ ഫംഗസിന്റെയും ആക്രമണമാണ് അതിന് കാരണം.
ഒരു കാരണവശാലും തലേന്ന് പാകം ചെയ്ത ഭക്ഷണം പിറ്റേന്ന് ചൂടാക്കി കഴിക്കരുത്. പഴങ്ങള്‍ ഫ്രഷായി തന്നെ ഉപയോഗിക്കുക. മുറിച്ച പഴങ്ങള്‍ പ്രത്യേകമായും ഉടനടി കഴിക്കുക. പഴത്തിന് കേടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. വശങ്ങള് ചീഞ്ഞതിന്റെ നല്ല ഭാഗങ്ങളും കഴിക്കരുത്. വേവിച്ച ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.
മഴക്കാലത്തും വെള്ളം നന്നായി കുടിക്കുക. ചെറിയ ഒരു കുറവു വരുത്തിയാല്‍ തന്നെയും വേനല്‍ക്കാലത്തെ പോലെ തന്നെ മഴക്കാലത്തും വെള്ളം നന്നായി കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഈ ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് ഒരുപാട് രോഗങ്ങളെ അതീജീവിക്കാനാകും.