spot_img

എലിപ്പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ജാഗ്രത വേണം

എലിപ്പനി പടര്‍ന്ന് പിടിക്കാതിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് വൃത്തിയാക്കുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരുമെല്ലാം മുന്‍ കരുതലുകളെടുക്കണം. ഇതിനായി  എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.

എന്താണ് എലിപ്പനി?

ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. പ്രളയ ബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണു വാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

പ്രതിരോധ മരുന്ന് കഴിക്കേണ്ടവര്‍
1. മലിന ജലവുമായി സമ്പര്‍ക്കമുള്ളവരും/ ഉണ്ടാകാന്‍ സാധ്യതയുള്ളവരും പ്രത്യേകിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍.
2. പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നല്‍കുകയുള്ളു. അതിനാല്‍ മലിന ജലവുമായി സമ്പര്‍ക്കം തുടരുന്നവരും ആഴ്ചകളിലും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്.
3. എലിപ്പനിക്കെതിരെയുള്ള പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള മരുന്നുകള്‍
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

  • പ്രതിരോധ ഗുളികകള്‍
    മുതിര്‍ന്നവര്‍ക്ക് 200 (100 മില്ലിയുടെ 2 ഗുളികകള്‍) ആഴ്ചിലൊരിക്കല്‍ 6 ആഴ്ച വരെ നല്‍കണം.
    8 മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ 100 ന്റെ ഒരു ഗുളിക.
  • 2 വയസ്സ് മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 4 mg/kg ആഴ്ചയിലൊരിക്കല്‍.
  • 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് Azhithromycin 10mg /kg വെറും വയറ്റില്‍ മൂന്ന് ദിവസം കൊടുക്കണം.
  • ഗര്‍ഭിണികള്‍ക്കും/മുലയൂട്ടുന്ന അമ്മമാര്‍ക്കും അമോക്സിലിന്‍ 500 mg ദിവസം 3 നേരം 5 ദിവസത്തേക്ക് നല്‍കണം.

ചികിത്സ

  • മലിന ജലവുമായി സമ്പര്‍ക്കത്തിനു ശേഷം പനിയുമായി ആശുപത്രിയില്‍ വരുന്ന മുതിര്‍ന്ന രോഗികള്‍ക്ക് ഡോക്സിസൈക്ലിന്റെ 100 മില്ലിയുടെ ഗുളിക ദിവസം 2 നേരം വീതം ഏഴ് ദിവസം കൊടുക്കേണ്ടതാണ്.
  • 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് Azhithromycin 10mg /kg/day എന്ന അളവില്‍ മൂന്ന് ദിവസം കൊടുക്കേണ്ടതാണ്.
  • ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവരിലും പ്രത്യേകിച്ച് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പെന്‍സിലിന്‍ ഇന്‍ജക്ഷന്‍ നിര്‍ദേശിച്ച ഡോസില്‍ നല്‍കേണ്ടതാണ്. എന്നാല്‍ പെന്‍സിലിന്‍ അലര്‍ജിയുള്ളവരില്‍ സെഫ്ട്രിയാക്സോണ്‍ ഇന്‍ജക്ഷന്‍ നല്‍കണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.