spot_img

ഗർഭകാലത്തെ ബ്രോങ്കൈറ്റിസ്; പ്രതിവിധി

ഗർഭകാലത്ത് സ്ത്രീകൾ എല്ലായ്‌പ്പോളും ആരോഗ്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. ചെറിയ ഒരു അശ്രദ്ധ മൂലം പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഗർഭിണികൾക്ക് തങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഉത്തരവാദിത്തമുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഗർഭിണികൾക്ക് അസുഖങ്ങളും വരുന്നത് കാണാറുണ്ട്. 

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ മൂലമാണ് ബ്രോങ്കൈറ്റിസ് ഉണ്ടാകുന്നത്. കൂടുതലും യാത്ര, പൊടിശല്യം രൂക്ഷമായ ഇടങ്ങൾ എന്നിവയെല്ലാം ഗർഭിണികളിൽ ബ്രോങ്കൈറ്റിസ് ഉണ്ടാകാൻ സാഹചര്യമൊരുക്കുന്നു. ബ്രോങ്കൈറ്റിസ്തന്നെ രണ്ട് തരമാണ് ഉള്ളത്.

അക്യൂട്ട് ബ്രോങ്കൈറ്റിസ്: ചുമയും കഫക്കെട്ടും ഉണ്ടാകുകയും മൂന്നാഴ്ചയോളം ഇവ നീണ്ടു നിൽക്കുകയും ചെയ്യും. ശ്വാസമെടുക്കാൻ ചില ബുദ്ധിമുട്ടുകളും ചില ആളുകൾക്ക് അനുഭവപ്പെടാറുണ്ട്. അക്യൂട്ട് ബ്രോങ്കൈറ്റിസ് തണുപ്പ് കാലത്താണ് സാധാരണയായി കണ്ടു വരാറുള്ളത്. 

ക്രോണിക് ബ്രോങ്കൈറ്റിസ്: ശ്വാസകോശ കുഴലുകളിൽ ഉണ്ടാകുന്ന അണുബാധ ഏറെക്കാലം നീണ്ടു നിൽക്കുകയും ഇതിന്റെ ഫലമായി ചുമയും കഫകെട്ടും തുടർച്ചയായി ഉണ്ടാകുകയും ചെയ്യുന്നതാണ് ക്രോണിക് ബ്രോങ്കൈറ്റിസ്. പുകവലിയാണ് പ്രധാനമായും ക്രോണിക് ബ്രോങ്കൈറ്റിസിന് കാരണം. 

പച്ചയോ, മഞ്ഞയോ  നിറമുള്ള കഫം പുറത്തു വരുന്നത്, കഠിനമായ ചുമയുമാണ് ബ്രോങ്കൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. സാധാരണ കാണുന്ന പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളും ഇവിടെ കണ്ടെന്നു വരാം. തലവേദന, ജലദോഷം, മൂക്കടപ്പ്, ശരീരവേദന എന്നിവയെല്ലാം ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലമാണ് ബ്രോങ്കൈറ്റിസ്

പലപ്പോഴും പിടിപ്പെടുന്നത്. 90 ശതമാനം കേസുകളിലും ഇതിന്റെ കാരണം വൈറസാണ്. കെമിക്കലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ക്ലീനിൽ ജോലികളിൽ ഏർപ്പെടുന്നവർ, പുകവലി ശീലമാക്കിയവർ എന്നിവർക്കും ബ്രോങ്കൈറ്റിസ് വരാൻ സാധ്യത ഏറെയാണ്. 

അക്യൂട്ട് ബ്രോങ്കൈറ്റിസ് സാധാരണയായി ആഴ്ചകൾക്കുള്ളിൽ തന്നെ മാറുന്ന ഒന്നാണ്. മൂന്ന് ആഴ്ചയിലും കൂടുതൽ കാലം ബ്രോങ്കൈറ്റിസ് ശല്യം ചെയ്യുകയാണെങ്കിൽ ഡോക്ടറെ സമീപിക്കാവുന്നതാണ്. ബ്രോങ്കൈറ്റിസ് ഉള്ളവർക്ക് ക്യത്യമായി വിശ്രമം അനിവാര്യമാണ്. ശരീരത്തിലെ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിയ്ക്കണം. ഉപ്പിട്ട വെള്ളംകൊണ്ട് വായിൽകൊള്ളുന്നത് തൊണ്ടവേദന, കഫകെട്ട് എന്നിവ മാറാൻ സഹായിക്കും. പാലിൽ അൽപം മഞ്ഞൾപ്പൊടിയിട്ട് തിളപ്പിച്ച് ചൂടോടെ കുടിയ്ക്കുന്നതും തൊണ്ടയ്ക്ക് ആശ്വാസം നൽകും. ഇഞ്ചി പണ്ട് കാലം മുതലേ പനിയും ചുമയും മാറാനായി ഉപയോഗിച്ച് വരുന്നതാണ്. ജിഞ്ചർ ടീ ഉണ്ടാക്കി കുടിയ്ക്കുന്നതും ഉത്തമമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.