spot_img
Array

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുലപ്പാല്‍ അത്യാവശ്യം

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. അവരുടെ വളര്‍ച്ചാ ഘട്ടങ്ങള്‍ക്ക് അനുസൃതമായി എന്തൊക്കെ ഭക്ഷണങ്ങള്‍ ആണ് നല്‍കേണ്ടത് എന്നു നമുക്ക് നോക്കാം.

0-6 മാസങ്ങള്‍

പ്രസവം കഴിഞ്ഞ് ഉടന്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കുക
ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം നല്‍കുക. ഈ കാലയളവില്‍ മറ്റു ഭക്ഷണങ്ങളോ പാനീയങ്ങളോ ആവശ്യമില്ല.
കുഞ്ഞിന് ആവശ്യമുള്ളിടത്തോളം തവണ മുലപ്പാല്‍ നല്‍കുക
രാത്രിയും പകലും മുലയൂട്ടുക

6 മുതല്‍ 12 മാസം വരെ

6 മാസം പൂര്‍ത്തിയായാല്‍ വേവിച്ചുടച്ച് മൃദുവാക്കിയ ധാന്യങ്ങള്‍, പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ചെറിയ അളവില്‍ നല്‍കുക.
ഭക്ഷണത്തിന്റെ അളവും കട്ടിയും കൊടുക്കുന്ന തവണകളും ക്രമേണ വര്‍ദ്ധിപ്പിക്കുക.
കുഞ്ഞിന്റെ വിശപ്പ് അറിയുകയും അതിനനുസരിച്ച് ഭക്ഷണം നല്‍കുകയും ചെയ്യുക.
കുഞ്ഞിനു ദിവസം 4-5 തവണ ഭക്ഷണം നല്‍കുകയും മുലയൂട്ടല്‍ തുടരുകയും ചെയ്യുക.

1 മുതല്‍ 2 വയസ്സു വരെ

ചോറ്, ചപ്പാത്തി, ഇലക്കറികള്‍, പഴങ്ങള്‍, പയറു വര്‍ഗങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിങ്ങനെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഹാര സാധനങ്ങള്‍ നല്‍കുന്നതു തുടരുക.
ദിവസം 5 നേരം കുഞ്ഞിനു ഭക്ഷണം നല്‍കുക.
കുഞ്ഞിന് പ്രത്യേക പാത്രത്തില്‍ നല്‍കുക.
കുഞ്ഞ് എത്രമാത്രം കഴിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുക.
കുഞ്ഞിനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാന്‍ സഹായിക്കുക.
2 വര്‍ഷമോ അതിലേറെയോ കാലം മുലയൂട്ടല്‍ തുടരുക.

2 വയസ്സിനു മുകളില്‍

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ദിവസം 5 നേരമെങ്കിലും നല്‍കുന്നതു തുടരുക.
തനിയേ ആഹാരം കഴിക്കാന്‍ കുഞ്ഞിനെ പ്രോല്‍സാഹിപ്പിക്കുക,
ഭക്ഷണത്തിനു മുന്‍പായി കൈകള്‍ സോപ്പുപയോഗിച്ചു കഴുകുന്നുണ്ടെന്നു ഉറപ്പുവരുത്തുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.