spot_img

സ്തനങ്ങളിലെ മുഴകളെല്ലാം പേടിക്കണ്ട; സ്തനാര്‍ബുദം തിരിച്ചറിയാം

സ്തനങ്ങളില്‍ ഒരു മുഴ കണ്ടാല്‍ ഉടന്‍ തന്നെ എല്ലാം കഴിഞ്ഞു എന്ന് കരുതണ്ട. സ്തനങ്ങളിലെ മുഴകള്‍ എല്ലാം തന്നെ ക്യാന്‍സര്‍ അല്ല. ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്തനങ്ങളില്‍ പല തരത്തിലുള്ള മുഴകള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ചെറുപ്പക്കാരായ സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന ക്യാന്‍സര്‍ അല്ലാത്ത മുഴകളാണ് ഫൈബ്രോ അഡിനോമ. നിരുപദ്രവകാരിയായ മുഴകളാണ് ഇവ. തടവുമ്പോള്‍ അനങ്ങുന്ന ഈ മുഴകള്‍ക്ക് വേദനയുണ്ടാകില്ല. മുലപ്പാല്‍ ഗ്രന്ഥികളിലാണ് ഇവ രൂപപ്പെടുന്നത്.

പതിനഞ്ച് വയസ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലുമാണ് സാധാരണയായി രോഗം കാണപ്പെടുന്നത്. പുരുഷന്മാരിലും അപൂര്‍വമായി ഫൈബ്രോ അഡിനോമ കാണാറുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുന്നതാണ് ഈ മുഴകള്‍ക്ക് കാരണം. സ്തനങ്ങളിലെ ചെറിയ മുഴകളായാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. റബ്ബര്‍ പോലെയുള്ളതും തൊട്ടാല്‍ മൃദുവായതുമായ മുഴകളാകും ഇവ. ഒപ്പം തൊലിയുടെ അടിയില്‍ തെന്നി നീങ്ങുന്നതുമാകും. പൊതുവേ വേദനയില്ലാത്ത മുഴകളാണ് ഇവ. എന്നാല്‍ ആര്‍ത്തവത്തിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ മുഴകളില്‍ വേദന അനുഭവപ്പെടാറുണ്ട്.

ഒന്ന് മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള ഫൈബ്രോ അഡിനോമകളെ സിമ്പിള്‍ ഫൈബ്രോഅഡിനോമ എന്ന് പറയുന്നു. ഇവ സ്തനാര്‍ബുദത്തിനുള്ള സാധ്യത ഒട്ടും തന്നെ കൂട്ടുന്നില്ല. ചില മുഴകള്‍ മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ വ്യത്യസ്തമായിരിക്കും. ഇവയെ കോംപ്ലക്‌സ് ഫൈബ്രോ,അഡിനോമ എന്ന് വിളിക്കുന്നു. ഇവ അല്‍പം പ്രശ്‌നകാരിയാണ്. ഇത്തരം മുഴകള്‍ ഉള്ളത് ഭാവിയിലെ ക്യാന്‍സര്‍ സാധ്യത ആണ് സൂചിപ്പിക്കുന്നത്.

ചിലപ്പോള്‍ മുഴകള്‍ക്ക് അഞ്ച് സെന്റിമീറ്ററില്‍ കൂടുതല്‍ വലിപ്പം വെക്കാറുണ്ട്. ഇതിനെ ജയന്റ് ഫൈബ്രോ അഡിനോമ എന്ന് പറയുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന മുഴകള്‍ക്ക് ജുവനൈല്‍ ഫൈബ്രോ അഡിനൊമ എന്നാണ് പേര്.

മിക്കവാറും മുഴകള്‍ എല്ലാം വലിപ്പ വ്യത്യാസമില്ലാതെയിരിക്കും. ചിലത് ചെറുതാവുകയും അപ്രത്യക്ഷമാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വളരെ കുറച്ച് മുഴകളാണ് വലുതായി പ്രശ്‌നമുണ്ടാക്കുന്നത്. പ്രത്യേകിച്ചും പെണ്‍കുട്ടികളിലെ മുഴകള്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ഇവ വലുതാകാനുള്ള സാധ്യതയുണ്ട്. ഒപ്പം ഹോര്‍മോണ്‍ റിപ്ലെയ്‌സ്‌മെന്റ് തെറാപ്പിക്ക് വിധേയരായ സ്ത്രീകളിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് പിന്നീട് ചെറുതാകുന്നു.

സാധാരണയില്‍ കവിഞ്ഞ് വലുതായാല്‍ മുഴകള്‍ നീക്കം ചെയ്യാനുള്ള സര്‍ജറിയാണ് പ്രധാന ചികിത്സ. ഇനി സ്വയം പരിശോധനയില്‍ സ്തനങ്ങളില്‍ മുഴ കണ്ടെത്തിയാല്‍ അധികം പേടിക്കേണ്ടന്നര്‍ത്ഥം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.