spot_img

എന്താണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്‌; പക്ഷാഘാതം മനസ്സിലാക്കാനും ഓര്‍ത്തിരിക്കാനും FAST രീതി

ഒരു മെഡിക്കല്‍ എമര്‍ജന്‍സിയാണ് സ്ട്രോക്ക്.ബ്രെയ്ന്‍ അറ്റാക്കാണിത്. തലച്ചോറിലേക്ക് പോകുന്ന ഞരമ്പുകള്‍ ബ്ലോക്കാകുകയോ, രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഹാര്‍ട്ട് അറ്റാക്ക് പോലെയുള്ള ഒരു അവസ്ഥ തന്നെയാണ് ബ്രെയ്ന്‍ അറ്റാക്കും. പലര്‍ക്കും ഇതിനെ കുറിച്ച് ഒരു കരുതലോ വ്യക്തമായ ധാരണയോ ഇല്ല. ഈ ഒരവസ്ഥയുണ്ടായാല്‍ രോഗിയെ എത്രയും വേഗം സ്ട്രോക്ക് റെഡി ഹോസ്പിറ്റലില്‍ എത്തിക്കുക. വൈകുന്തോറും രോഗിയുടെ തലച്ചോറിലെ സെല്‍സ് തകരാറിലാവുകയാണ്. ഒരു സെക്കന്റില്‍ 30,000 സെല്‍സാണ് തകരാറിലാവുക. എത്ര പെട്ടെന്ന് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയുമോ അത്രത്തോളം സുരക്ഷിതമായിരിക്കും കാര്യങ്ങള്‍ .

ബ്രെയിന്‍ അറ്റാക്ക് എങ്ങനെ തിരിച്ചറിയാം..?

ഇത് വേഗത്തില്‍ മനസിലാക്കാനും ഓര്‍ത്തിരിക്കാനും FAST എന്ന ഒരു രീതിയുണ്ട്‌.

  • Face- മുഖം കോടിപ്പോകുക, കണ്ണടഞ്ഞ് പോവുക
  • Arm- രോഗിയുടെ കൈയുയര്‍ത്തുമ്പോള്‍ ഒരു ഭാഗത്തേക്ക് തളര്‍ച്ച തോന്നുക
  • Speech- സംസാരത്തില്‍ കുഴച്ചില്‍, പതിവിലും വ്യത്യാസം തോന്നുക
  • Time- ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുക

സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ന്യൂറോളജി സ്പെഷ്യലിസ്റ്റ് സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് വേണം രോഗിയെ എത്തിക്കാന്‍. സമയം വൈകുന്തോറും ചികിത്സാ സാധ്യതകളും കുറയും. ബ്ലോക്ക് കൊണ്ടുള്ള അവസ്ഥയെ മറികടക്കാനുള്ള ചികിത്സയാണ് ത്രോണ്‍ബുലൈസസ്. ഇഞ്ചക്ഷന്‍ കൊടുത്ത് ബ്ലോക്ക് നീക്കുന്ന സംവിധാനമാണിത്. നാലര മണിക്കൂറിനുള്ളില്‍ നല്‍കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.