spot_img

40.6 % യുവാക്കളും രക്താതിമര്‍ദത്തിന്റെ പിടിയില്‍; വെല്ലുവിളിയായി ഹൃദ്രോഗം

രക്താതിമര്‍ദം കാരണം ഹൃദ്രോഗങ്ങള്‍ സംസ്?ഥാനത്തു വെല്ലുവിളിയായി മാറിയെന്നും ഇവ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദിശ ഫൗണ്ടേഷന്‍ – എംഡി നിഷ് മാധ്യമ ശില്‍പശാല.

അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് പഠനപ്രകാരം സംസ്ഥാനത്തു 40.6 % യുവാക്കള്‍ രക്താതിമര്‍ദത്തിന്റെ പിടിയിലെന്നാണു കണക്ക്. ഇവരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 38.5 % സ്ത്രീകളും രക്താതിമര്‍ദത്തിന്റെ പിടിയിലാണ്. ഇതു കാരണം ഹൃദ്രോഗികളുടെ എണ്ണവും വര്‍ധിച്ചു. ഒരു ലക്ഷത്തില്‍ 392 പേര്‍ക്കാണു ഹൃദ്രോഗം.

ട്രാന്‍സ് ഫാറ്റി ആസിഡുകളുടെ വര്‍ധിച്ച ഉപയോഗം മൂലം 2465 പേരാണു പ്രതിവര്‍ഷം മരിക്കുന്നത്. അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് സാച്ചുറേറ്റഡ് ആസിഡുകളെക്കാള്‍ ഉത്തമമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. രക്താതി മര്‍ദം കുറയ്ക്കുവാനും ട്രാന്‍സ് ഫാറ്റി ആസിഡ് നിവാരണത്തിനും സംസ്ഥാനം നടത്തുന്ന പരിശ്രമങ്ങള്‍ക്കു ശില്‍പശാല കൈത്താങ്ങായി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.