രക്താതിമര്‍ദം കാരണം ഹൃദ്രോഗങ്ങള്‍ സംസ്?ഥാനത്തു വെല്ലുവിളിയായി മാറിയെന്നും ഇവ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദിശ ഫൗണ്ടേഷന്‍ – എംഡി നിഷ് മാധ്യമ ശില്‍പശാല.
അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് പഠനപ്രകാരം സംസ്ഥാനത്തു 40.6 % യുവാക്കള്‍ രക്താതിമര്‍ദത്തിന്റെ പിടിയിലെന്നാണു കണക്ക്. ഇവരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 38.5 % സ്ത്രീകളും രക്താതിമര്‍ദത്തിന്റെ പിടിയിലാണ്. ഇതു കാരണം ഹൃദ്രോഗികളുടെ എണ്ണവും വര്‍ധിച്ചു. ഒരു ലക്ഷത്തില്‍ 392 പേര്‍ക്കാണു ഹൃദ്രോഗം.
ട്രാന്‍സ് ഫാറ്റി ആസിഡുകളുടെ വര്‍ധിച്ച ഉപയോഗം മൂലം 2465 പേരാണു പ്രതിവര്‍ഷം മരിക്കുന്നത്. അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് സാച്ചുറേറ്റഡ് ആസിഡുകളെക്കാള്‍ ഉത്തമമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. രക്താതി മര്‍ദം കുറയ്ക്കുവാനും ട്രാന്‍സ് ഫാറ്റി ആസിഡ് നിവാരണത്തിനും സംസ്ഥാനം നടത്തുന്ന പരിശ്രമങ്ങള്‍ക്കു ശില്‍പശാല കൈത്താങ്ങായി.