spot_img

ഗർഭകാലത്തെ അമിത രക്ത സമ്മർദ്ദം

WhatsApp Image 2020-02-04 at 12.44.22 PM Dr. ഹസ്നത് സൈബിൻ – Assistant Surgeon

ഗർഭകാലം ഓരോ സ്ത്രീക്കും തികച്ചും വ്യത്യസ്തമാണ്. ആ കാലങ്ങളിൽ ഗർഭിണികൾക്ക്പലതോതിൽ ആകു ലതകളും വ്യാകുലതകളും അസ്വസ്ഥതകളുമുണ്ടാവുമെങ്കി ലും പിൽക്കാലത്ത് തൻറ കുഞ്ഞ് വളർന്നു വലുതായിക്കൊ ണ്ടിരിക്കെ അഭിമാനത്തോടെയും തെല്ലഹങ്കാരത്തോടെയും ഗ ർഭകാല അനുഭവങ്ങൾ അയവിറക്കാറുണ്ട്. എങ്കിലും ഗർഭകാ ലത്ത് വന്നുപെടുന്ന ചില അവസ്ഥകൾ പലതരം സങ്കീർണത കളിലേക്കും അപൂർവമായി അമ്മയുടെയും കുഞ്ഞിെൻറയും ജീവനുതന്നെ അപകടകരമാകുംവിധവും വന്നുഭവിക്കാറുണ്ട്.അത്തരത്തിലുള്ള ഒന്നാണ് ഗർഭ കാലങ്ങളിൽ ഉടൽ എടുക്കുന്ന അമിത രക്ത സമ്മർദ്ദം അഥവാ ഉയർന്ന ബി. പി .

അമിത രക്ത സമ്മർദ്ദം

ഈ ഒരു വിഷയത്തെ പറ്റി കൂടുതലായി പറയുന്നതിന് മുൻപ് എന്റെ ഒരു അനുഭവ കഥ ഞാൻ നിങ്ങളോട് പങ്ക് വെക്കുക യാണ്. മഴ കാലത്ത് നല്ല തിരക്കുള്ള ഒരു op ദിവസം. നീണ്ട ക്യൂ വിൽ നിൽക്കുന്ന ഒരു ഗർഭിണി കുഴഞ്ഞു വീണ് അപസ്മാരം വരുകയും വായിൽനിന്ന്നുരയും പതയും വരുകയും ചെയ്തു. ഒറ്റനോട്ടത്തിൽ അവളുടെ മുഖവും കാ ലുകളും സാധാരണനിലയിൽ കവിഞ്ഞ്നീരുവന്ന് വീ ർത്തിരു ന്നു. രക്തസമ്മർദം(ബി. പി ) അതിഗുരുതരമായി ഉയർന്ന നിലയിലായി രുന്നു. എക്ലാംപ്സിയ എന്ന് വൈദ്യശാസ്ത്രം പേരിട്ടുവിളിക്കു ന്ന ഒരു മെഡിക്കൽ എമർജൻസിയിലൂടെ കടന്നുപോയ്ക്കൊ ണ്ടിരിക്കുകയായിരുന്നു ആ ഗർഭിണി. ഉടനെ അവരെ മെ ഡിക്കൽ കോളജ്ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അവൾ ക്ക്അവിടെയെത്തുന്നതിനു മുമ്പുതന്നെ തെൻറ കടിഞ്ഞൂൽ കുഞ്ഞിനെ ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ടിരുന്നു.

ഗർഭകാലത്തെഅമിത രക്തസമ്മർദത്തെ (ബി.പി) തുടക്കത്തി ലേ അറിയാം. എന്തൊക്കെയാവാം ബി.പിയുടെ ലക്ഷണങ്ങൾ?

● തലവേദന കൂടക്കൂടെ വരുന്നതും സ്ഥിരമായുള്ളതും
● ഗർഭിണികളിൽ സാധാരണ കണ്ടുവരുന്നതിൽ കൂടുതൽ നീരുവന്ന് വീ
ർക്കൽ (പ്രത്യേകിച്ച്മുഖം, കൈ, കാല് തുട ങ്ങിയ ഭാഗങ്ങളിൽ) ●
കാഴ്ചമങ്ങൽ, ഒാക്കാനം, ഛർദി
● തൂക്കത്തിലുണ്ടാവുന്ന പെെട്ടന്നുള്ള വർധന
ഗർഭകാലത്ത് ബി.പി പിടിപെടാൻ സാധ്യതയുള്ളവർ ആരൊക്കെ?

● അമിത വണ്ണമുള്ളവർ
● 20 വയസ്സിന് താഴെയുള്ളതും 40 വയസ്സിന്മുകളിലുള്ളതു മായ
ഗർഭധാരണങ്ങൾ
● ഒരേസമയംഒന്നിലധികംകുഞ്ഞുങ്ങളെ ഗർഭംധരിക്കുന്നവർക്ക്
● അമ്മക്കോ കൂടപ്പിറപ്പുകൾക്കോ ഗർഭകാലങ്ങളിൽ രക്തസ മ്മർദം
വന്നിട്ടുണ്ടെങ്കിൽ
● കഴിഞ്ഞ ഗർഭകാലങ്ങളിൽഅമിത രക്തസമ്മർദം, പ്രമേഹം,
കിഡ്നിയുടെ അസുഖങ്ങൾ ഉള്ളവർക്ക്
● ആദ്യത്തെ കുഞ്ഞി ന്റെ ഗർഭധാരണ സമയത്ത്
അത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ പെടുന്നവർ ജാഗ്രത
പുലർത്തണം.

എന്തുകൊണ്ട് രക്തസമ്മർദം കൂടുന്നു ? .

മൂലകാരണങ്ങൾ നൂറുശതമാനം ഇതുവരെയും നിർവചിക്ക പ്പെട്ടിട്ടില്ല. അമ്മയെയും കുഞ്ഞിനെയും ബന്ധിപ്പിക്കുന്ന മറു പിള്ള (placenta) ഗർഭപാത്രഭിത്തിയിൽ അള്ളിപ്പിടിച്ച്നിലയുറച്ചാണ് വികാസം പ്രാപിക്കുന്നത്. മറുപിള്ള വഴിയാണ്അമ്മ യിൽനിന്ന് വളരുന്ന കുഞ്ഞിനുള്ള പോഷകങ്ങളും ഓക്സിജ നും ലഭിക്കുന്നത്. മറുപിള്ള ഗർഭപാത്രഭിത്തിയിൽ അള്ളിപ്പിടിച്ച്നിലയുറപ്പിക്കുന്നതിലെ അപാകതകൾ കാരണമാണ്ഗർ ഭിണികളിൽ അമിതരക്തസമ്മർദം ഉടലെടുക്കുന്നതെന്നാണ് ഈ അടുത്തകാലത്തെ വൈദ്യശാസ്ത്ര പഠനങ്ങൾ ശക്തമായി അനുമാനിക്കുന്നത്. സാധാരണ ജനങ്ങളിൽ കണ്ടുവരുന്ന ഉയർന്ന ബി. പി യുടെ കാരണ ങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാരണം കൊണ്ടാണ് ഗർഭിണികൾ ഇൽ രക്ത സമ്മർദ്ദം കൂടുന്നത്.

ബി.പി ഗർഭിണിയിലും കുഞ്ഞിലുമുണ്ടാക്കുന്ന മാറ്റങ്ങൾ

ഗർഭിണിയിൽ കൂടിയ രക്തസമ്മർദം കാരണം രക്തക്കുഴലു കളിൽനിന്ന് ജലാംശം പുറത്തേക്കെത്തുന്നു. അങ്ങനെ ഗർഭി ണികളിൽ സാധാരണകണ്ടുവരുന്നതിലും കൂടുതലായി മുഖം, കൈകാലുകൾ എന്നിവിടങ്ങളിൽ നീരുവന്നുവീർക്കുന്നു. അമി തരക്തസമ്മർദം ശരിയായ രീതിയിൽ ചികിത്സിക്കെപ്പട്ടിട്ടില്ലെങ്കിൽ അത്ഗർഭിണിയുടെ കരളിന്റെ ൻറയും വൃക്കകളുടെയും പ്രവ ർത്തനങ്ങളെ ബാധിക്കുന്നു. ഗർഭസ്ഥശിശുവിൽ അമിതരക്തസമ്മർദം കാരണം അമ്മ യിൽനിന്നും കുഞ്ഞിലേക്ക് മറുപിള്ളയിലൂടെയുള്ള രക്തപ്രവാ ഹം സുഗമമായ രീതിയിൽ നടക്കാതെവരുന്നു. ഈ അവസ്ഥ യിൽ മറുപിള്ളയിലൂടെ കുഞ്ഞിനു പോഷകങ്ങളും ഓക്സിജ നും ശരിയായ രീതിയിൽ ലഭിക്കാതെ വരുന്നു. ഇത്കുഞ്ഞിന് തൂക്കക്കുറവും കൂടിയ അവസ്ഥയിൽ കുഞ്ഞിന്റെ ജീവനുത ന്നെ ഭീഷണിയായും ഭവിക്കുന്നു.

അമിത രക്തസമ്മർദം പലതരം

1. ദീർഘകാലമായുള്ള അമിത രക്തസമ്മർദം (Chronic hypertension)

ഇത്തരക്കാരിൽ അമിതരക്തസമ്മർദം ഗർഭാവസ്ഥക്ക്മുമ്പായോ ഗർഭാവസ്ഥയുടെ 20 ആഴ്ചകൾ ക്ക്മുമ്പായോ കാണപ്പെടുന്നു.

2. ഗർഭാവസ്ഥയിൽ മാത്രം കണ്ടുവരുന്ന അമിതരക്തസമ്മർദം (Gestational hypertension)

ഗർഭാവസ്ഥയുടെ ആദ്യ 20 ആഴ്ചകൾക്കുശേഷം പിടിപെടുന്ന അമിത രക്തസമ്മർദം. ഇത്തരക്കാരിൽ പ്രസവശേഷം ആറ്ആഴ്ചവരെ രക്ത സമ്മർദനില ഉയർന്നതോതിൽ തുടരാം.

3. പ്രീ എക്ലാംപ്സിയ (Pre-eclampsia)

മുകളിൽ പറഞ്ഞ രണ്ടുതരം അമിത രക്തസമ്മർദങ്ങളാണ്ചില ഗർഭിണികളിൽ കുറച്ചുകൂടി സങ്കീർണമായ സ്ഥിതിയിലേക്ക്എത്തപ്പെടു ന്നത്. രക്തസമ്മർദം കൂടുകയും ഗർഭിണിയുടെ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥ അമ്മയുടെയും കുഞ്ഞി ന്റെ യുംആരോഗ്യത്തെ ബാധിക്കുന്നു. ഗർഭിണി യുടെ വൃക്കയുടെയും കരളിന്റെയും പ്രവർത്തങ്ങ ളെ ഉയർന്ന ബി. പി ബാധി ക്കാൻ തുടങ്ങുന്നു.

4. എക്ലാംപ്സിയ (eclampsia)

പ്രീ എക്ലാംപ്സിയ ശരിയായ രീതിയിൽ കണ്ടെത്തുകയോ ചികിത്സിക്കെപ്പടുകയോ ചെയ്തില്ലെങ്കിൽ അതിസങ്കീർണമായ എക്ലാംപ്സിയയിൽ എത്തപ്പെടുന്നു. എക്ലാംപ്സിയ ഒരു മെഡിക്കൽ എമർജൻസി ആണ്. ഗർഭിണിക്ക് അപസ്മാരം വരുകയും ഗർഭസ്ഥ ശിശു വി ന്റെ ജീവൻതന്നെ അപകടത്തിലാവുകയും ചെയ്യുന്നു.

ബി.പി നേരത്തേ കണ്ടെത്താം

ഗർഭകാലത്ത്കൃത്യമായ ഇടവേളകളിൽ രക്തസ മ്മർദംഅളക്കുകവഴി ഇത് നേരത്തേ കണ്ടെത്താം. ഗർഭിണിയുടെ രക്തസമ്മർദം (ബി.പി) 4-6 മണിക്കൂർ ഇടവിട് രണ്ടു സന്ദർഭങ്ങളിൽ രേഖപ്പെടുത്തിയ അളവുകൾ രണ്ടും 140/90 mm Hg ക്ക്മുകളിൽ ആണെങ്കിൽ അത്അമിത രക്തസമ്മർദമായി കണക്കാക്കുന്നു. അമിത രക്തസമ്മർദം രേഖപ്പെടുത്തിയവരിൽ കൂടക്കൂടെ ബി.പി ചെക്കപ്ആവശ്യമായി വരുന്നു. ഇത്തരക്കാരിൽ വൃക്കകൾ, കരൾ, രക്തത്തിലെ മ റ്റുഘടകങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനാവശ്യമായ ബ്ലഡ് ടെസ്റ്റ് ചെയ്യുന്നു. അമിതരക്തസമ്മർദംകുഞ്ഞിനെ ബാധിക്കുന്നില്ലെ ന്ന് ഉറപ്പുവരുത്താൻ സ്കാനിങ്/ usg ഡോപ്ലർ എന്നിവയും ചെയ്തുവരുന്നു.

അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കാം
ഗർഭിണിക്ക്എപ്പോഴാണ്അമിതരക്തസമ്മർദം കണ്ടെത്തിയത്, എത്രത്തോളം അധികം രക്തസമ്മ ർദം കൂടിയിട്ടുണ്ട്എന്നതിനെ ആശ്രയിച്ചായിരിക്കും ചികിത്സ. കൂടിയ രക്തസമ്മർദം സാധാരണനിലയിലേക്കെത്തിക്കാൻ ഗുളികകൾ നൽകിവരുന്നു. ഉള്ളിൽ വളരുന്ന കുഞ്ഞിനെ സംബന്ധിച്ചു തികച്ചും സുരക്ഷിത മാണ് ഈ ഗുളിക കൾ. ഇടക്കിടെ രക്തസമ്മർദം അളക്കു കയും കൂടുന്നില്ലന്ന്ഉറപ്പുവരുത്തുകയും ചെയ്യുന്നു. പ്രസവ ശേഷവും ആറ്ആഴ്ചവരെ ഉയർന്ന രക്തസമ്മർദം നിലനിൽക്കാൻ സാധ്യതയുള്ളതു കാരണം ആ കാലയളവിലും ഗുളികകൾ നൽകേണ്ടതായി വരാറുണ്ട്. ഗുളികകൾ കൊടുത്തിട്ടും രക്തസമ്മർദം കുറക്കാൻ പറ്റിയി ല്ലെങ്കിൽ മരുന്നുവെച്ച് വേദന വരുത്തിയോ സിസേറിയൻ ചെ യ്തോ കുഞ്ഞിനെ പുറത്തെടുക്കുന്നു. രക്തസമ്മർദം എക്ലാംപ്സിയ വരുത്തുന്ന ഗർഭിണിക്ക് അപസ്മാരം വരുന്ന അവസ്ഥയിൽ പെട്ടന്നുതന്നെ നൂതന സംവി ധാനങ്ങളുള്ള ഐ.സി.യുവിൽ പ്രവേശിപ്പിച്ച്ചികിത്സിക്കു ന്നു.

(പ്രസവശേഷവുംആറ്ആഴ്ചവരെ ബി.പി ഉയർന്ന നിലയിൽ തുടരാം. ആ കാലയളവിലും കൃത്യമായ ഇടവേളകളിൽ രക്തസമ്മർദം ചെക്ക് ചെയ്യേണ്ടതായുണ്ട്

സാമൂഹിക കാഴ്ചപ്പാട്

ആധുനിക വൈദ്യശാസ്ത്രത്തിൽ കൃത്യമായ ചി കിത്സാമാർഗങ്ങളുള്ള ഒരു അവസ്ഥയാണ്ഗർഭി ണികളിലെ അമിതരക്തസമ്മർദം. എന്നിട്ടും ഈ അവസ്ഥ ഇന്നും മാതൃമരണങ്ങൾക്കുള്ള രണ്ടാമ ത്തെ പ്രധാന കാരണമായി തുടരുന്നു. അമിത രക്തസമ്മർദം ഗർഭിണികളിൽ സങ്കീർണതകൾ സൃ ഷ്ടിക്കുന്നതിന് പ്രധാന കാരണം അത്ശരിയായ സമയത്ത്കണ്ടെത്താനുള്ള സാഹചര്യങ്ങൾ ലഭി ക്കുന്നില്ലഎന്നതാണ്. ഇതിന് പ്രധാനെപ്പട്ട ഒരു കാരണം അമിത രക്തസമ്മർദം കൊണ്ടുണ്ടായേ ക്കാവുന്ന ലക്ഷണങ്ങളെപ്പറ്റിയുള്ള ഗർഭിണിയു ടെ അജ്ഞതയാണ്. രണ്ടാമത് വേദനകളും യാ തനകളും സഹനത്തി ന്റെ അതിർവരമ്പുകൾ കടക്കു ബോൾ മാത്രം പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ സഹജസ്വഭാവം ആവാം. ഗർഭകാലത്തെ പറ്റി യും വന്നു പെടാവുന്ന അവസ്ഥകളെപ്പെറ്റിയും ശാ സ്ത്രീയമായ ബോധമുള്ളഒരു സ്ത്രീ സമൂഹത്തെ വാർത്തെടുക്കേണ്ടതി ന്റെ ആവശ്യകതയാണ്.എ ങ്കിൽ ഓ രോ ഗർഭകാലവും നമുക്ക്സുരക്ഷിതമാക്കാം. പിന്നീടൊക്കെയും ആ കാലത്തി ന്റെ സ്മരണകൾ മധുരമായി അയവിറക്കിക്കൊണ്ടിരിക്കു കയും ചെയ്യാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.