ഉറക്കമെണീറ്റാലുടന്‍ ഒരു കപ്പ് കട്ടനടിക്കുകയെന്നത് പലരുടെയും ശീലമാണ്. ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും ആ ഒരു കപ്പ് കാപ്പിയിലാണെന്ന് കരുതുന്നവര്‍ എറെയാണ്. പക്ഷേ കട്ടന്‍കാപ്പിയെ കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെയറിയാം. കട്ടന്‍കാപ്പി നിങ്ങളുടെ ശരീരത്തെ എത്തരത്തിലാണ് ബാധിക്കുന്നതെന്ന് അറിയാമോ, അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാമോ. ഇതിലിപ്പോ അറിയാനെന്തിരിക്കുന്നുവെന്ന് ചിന്തിക്കാന്‍ വരട്ടെ. കാപ്പിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്.
മേമ്പൊടികളൊന്നും ഇല്ലാതെ പച്ചയ്ക്ക് അകത്താക്കുന്ന സാധനമാണ് കട്ടനെന്ന് വിളിപ്പേരുള്ള കട്ടന്‍കാപ്പി. അതായത് പഞ്ചസാരയും കാപ്പിപ്പൊടിയുമല്ലാതെ, പാലോ മറ്റ് ഫ്‌ളേവറുകളോ അതിനൊപ്പം ചേര്‍ക്കാറില്ല. മാത്രമല്ല, വെറുംവയറ്റി കടുപ്പമുള്ള കാപ്പിയാണ് മിക്കവരുടെയും ഫേവറേറ്റ്. പെട്ടന്നങ്ങ് ഉപേക്ഷിക്കാന്‍ പറ്റാത്ത ശീലമായത് കൊണ്ടു തന്നെ കട്ടന്‍ കാപ്പിയുടെ ദോഷങ്ങളേക്കാള്‍ അതിന്റെ ഗുണങ്ങളെക്കുറിച്ചറിയാനാണ് നമുക്ക് താല്‍പ്പര്യം. പക്ഷേ അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
കട്ടനിലെ പോഷകങ്ങള്‍
കലോറി കുറഞ്ഞ, കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ ഒരു പാനീയം തേടുന്നവര്‍ക്ക് ഏറ്റവും മികച്ച ഒന്നാണ് കട്ടന്‍ കാപ്പി. കാര്യമായ പോഷകഗുണങ്ങളൊന്നും ഇല്ലെങ്കിലും ആരോഗ്യത്തിന് വലിയ ഭീഷണിയല്ലാത്ത ഒരു പാനീയമാണിതെന്നും പറയാം.
ഭാരം കുറയ്ക്കാനും കട്ടന്‍
ഭാരം കുറയ്ക്കാന്‍ മികച്ച പാനീയമാണ് കട്ടനെന്ന് സ്ഥിരമായി കട്ടന്‍ കുടിക്കുന്നവര്‍ക്ക് പോലും അറിയില്ല. ഭാരം കുറയ്ക്കുന്നതില്‍ ഭക്ഷണശീലങ്ങള്‍ നിര്‍ണായകമാണ്. എന്നും ഒരുകപ്പ് കാപ്പി കുടിച്ചാ ഭാരം കുറയാന്‍ സഹായമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്ങനെയെന്നല്ലേ, അറിഞ്ഞോളൂ.
ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പ്പാദനത്തെ മന്ദഗതിയിലാക്കുന്ന ക്ലോറോജെനിക് ആസിഡ് കട്ടനി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഭക്ഷണശേഷം ഒരു കപ്പ് കാപ്പി കുടിക്കുകയാണെങ്കില്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കാം.
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ് കട്ടന്‍.
ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും ഊര്‍ജനിലവാരം വര്‍ധിപ്പിക്കുന്നതിനും കട്ടന്‍ ബെസ്റ്റാണ്. കഫീന്‍ വിശപ്പിനെ ശമിപ്പിക്കുന്ന ഒന്ന് കൂടിയാണ്.
നേരത്തെ പറഞ്ഞതു പോലെ കട്ടന്‍കാപ്പി കൊളസ്‌ട്രോളോ കൊഴുപ്പോ ഇല്ലാത്ത കലോറി കുറഞ്ഞ പാനീയമാണ്. ലളിതമായി പറഞ്ഞാ കാപ്പി കുടിച്ചത് കൊണ്ട് നിങ്ങള്‍ക്ക് വണ്ണം വെക്കില്ല.
ജിമ്മി പോകുന്നവര്‍ വര്‍ക്ക്ഔട്ടിന് മുമ്പ് കാപ്പി കുടിക്കാനാണ് ആഗ്രഹിക്കുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും വര്‍ക്കഔട്ട് കൂടുതല്‍ ഫലപ്രദമാകുന്നതിനും വേണ്ടിയാണിത്.
ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കുമെന്നതാണ് കട്ടന്റെ മറ്റൊരു ഗുണം. ഇടയ്ക്കിടെ മൂത്രവിസര്‍ജനം നടത്തുന്നിനെ തുടര്‍ന്ന് ശരീരത്തിലെ അമിത വെള്ളം നഷ്ടമാകുകയും താത്കാലികമായി ഭാരം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
ഭാരം കുറയ്ക്കാന്‍ കട്ടന്‍ കാപ്പി കുടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അതിനൊപ്പം പഞ്ചസാര അടക്കം മറ്റൊന്നും ചേര്‍ക്കരുതെന്നതാണ്. പഞ്ചസാര,ക്രീം, പാല്‍ തുടങ്ങയവയെല്ലാം കട്ടന്റെ മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം ഇല്ലാതാക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
സ്ഥിരമായി കട്ടന്‍കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും, പക്ഷേ എത്ര തവണ കുടിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇതിന് മാറ്റമുണ്ടാകാം. ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് സ്‌ട്രോക്ക് അടക്കമുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരുന്നത് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, സ്ഥിരമായ കാപ്പി കുടിശീലം നിങ്ങളുടെ ഹൃദയത്തിന് നല്ലതാണെന്നര്‍ത്ഥം. മാത്രമല്ല, ശരീരത്തിലെ അണുബാധ കുറയാനും കട്ടന്‍ നല്ലതാണ്.
ഓര്‍മ്മശക്തി വര്‍ധിപ്പിക്കും
ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തമപാനീയം കൂടിയാണ് കട്ടന്‍കാപ്പി. പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ബുദ്ധിപരമായുള്ള കഴിവുകള്‍ കുറഞ്ഞു വരും. ഓര്‍മ്മയുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. സ്ഥിരമായി കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ ഇവയെ പ്രതിരോധിക്കാം. നാഡികളെ സജീവമാക്കി നിലനിര്‍ത്തിക്കൊണ്ട് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കാപ്പി സഹായകമാണ്.
കരളിനും കരുത്ത് നല്‍കും കട്ടന്‍
കട്ടന്‍കാപ്പിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളി ഒന്നാണ് കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നത്. നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ഒരവയവമാണ് കരള്‍. കരള്‍ സുരക്ഷിതമാക്കി വെക്കാന്‍ കട്ടന്‍ നല്ല പ്രതിവിധിയാണ്. സ്ഥിരമായി കാപ്പി കുടിച്ചാല്‍ കരളിന് വരുന്ന കാന്‍സര്‍, ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം, ആല്‍ക്കഹോളിക് സിറോസിസ് എന്നിവയെ പ്രതിരോധിക്കാം. ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിച്ചവര്‍ക്ക് കരള്‍ സംബന്ധ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കരളിന് ദോഷകരമായ രക്തത്തിലെ എന്‍സൈമുകളുടെ തോതിനെ കുറയ്ക്കാന്‍ കട്ടനിലെ ഘടകങ്ങള്‍ക്ക് സാധിക്കുമെന്നതു കൊണ്ടാണിത്.
വയര്‍ ശുദ്ധമാക്കുന്നു
മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തുന്ന ഒരു പാനീയമാണ് കട്ടന്‍കാപ്പി. അതായത് കൂടുതല്‍ കാപ്പി കുടിച്ചാല്‍ കൂടുതല്‍ മൂത്രവിസര്‍ജനം നടത്തേണ്ടി വരുമെന്ന് സാരം. ഓരോ തവണ മൂത്രവിസര്‍ജനം നടത്തുമ്പോഴും വയറ്റിലെ വിഷാംശങ്ങളും ബാക്ടീരിയയും പുറന്തള്ളപ്പെടും. ഇത് വയര്‍ ശുദ്ധമായിരിക്കാനും പൊതുവെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
സ്ഥിരമായി കാപ്പി കുടിക്കുന്നത് കരളിലെ കാന്‍സര്‍, സ്തനാര്‍ബുദം, കോളണ്‍ കാന്‍സര്‍, റെക്റ്റ കാന്‍സര്‍ എന്നിങ്ങനെ ചില പ്രത്യേകതരം കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അണുബാധ കുറയ്ക്കന്നതിന് കട്ടന്‍ ബെസ്റ്റാണെന്നാണ് പറയപ്പെടുന്നത്, അണുബാധയെ പ്രതിരോധിക്കുമെന്നതിനാല്‍ ട്യൂമര്‍ ഉണ്ടാകുന്നത് തടയാനും കാപ്പി ഫലപ്രദമാണ്.
ആന്റി ഓക്‌സിഡന്റുകളുടെ കലവറ
കാപ്പിയുടെ ഗുണങ്ങളുടെ പ്രധാനകാരണം അതി അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ്. പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി2, ബി3,ബി5, മാംഗനീസ് എന്നീ ആന്റിഓക്‌സിഡന്റുകളാണ് കാപ്പിയിലുള്ളത്.
കട്ടന്‍ കാപ്പിയുടെ ദോഷങ്ങള്‍
ഇത്രയേറെ ഗുണങ്ങളുണ്ടെന്ന് കരുതി കട്ടന് ദോഷങ്ങളൊന്നും ഇല്ലെന്ന് കരുതരുത്. മറ്റെന്തും പോലെ അധികമായാ കാപ്പിയും ആരോഗ്യത്തിന് വില്ലനാണ്.
അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തില്‍ കൂടുതല്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുവാന്‍ കാരണമാകുന്നു. ഇത് ഉല്‍ക്കണ്ഠയ്ക്കും വിഷാദത്തിനും വഴി തെളിക്കുന്നു.
കൂടുതല്‍ കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ താളവും തെറ്റിക്കും. രാത്രിയില്‍ നല്ല ഉറക്കം കിട്ടണമെങ്കില്‍ ഉറങ്ങുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് മുതല്‍ കാപ്പി കുടിക്കാതിരിക്കുക.
കട്ടന്‍കാപ്പിയില്‍ കഫീനും ആസിഡും ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഒരുപാട് കാപ്പി കുടിച്ചാ വയറി അസിഡിറ്റി ഉണ്ടാകും.
കാപ്പിയുടെ അളവ് കൂടുന്നത് ഭക്ഷണത്തി നിന്നും ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തിന് തടസമുണ്ടാക്കുന്നു.