spot_img

ജന്മനാ ഉള്ള ന്യൂനതകളെ നേരത്തെ ചികിൽസിക്കാം

ജനുവരി മാസം National Birth Defects Prevention Month ആയിട്ടാണ് നാം ആചരിച്ചു വരുന്നത്. എന്താണ് birth defects അഥവാ ജൻമനാ ഉള്ള കുറച്ച് വ്യത്യാസങ്ങൾ അവ എന്തെല്ലാമാണ് ? അത് കൊണ്ട് നാം ശ്രദ്ധിക്കേണ്ട കാര്യം എന്താണ് ? എങ്ങനെയാണ് ഈ birth defects കണ്ടു വരുന്നത് ? ഏതെല്ലാം അവയവങ്ങളിൽ കണ്ടു വരാം?
നമുക്ക് ബാഹ്യമായി തന്നെ കണ്ടു വരുന്ന രീതിയുള്ള visible birth defects ഉണ്ട് VBD എന്നു പറയും .ഇപ്പോൾ നമ്മളുടെ നാഷണൽ ഹെൽത്ത് മിഷന്റെ രാഷ്ട്രീയ ബാല്യ സ്വാസ്ഥി കാര്യക്രം RBSK പരിപാടിയുടെ ഭാഗമായി VBD സ്ക്രീനിംഗ് എല്ലാ പബ്ലിക്ക് ഹെൽത്ത് ഫെസിലിറ്റീസിലും നമ്മൾ ചെയ്തു വരുന്നു. എന്തെല്ലാമാണ് ഈ VBD സ്ക്രീനിംഗിൽ നമ്മൾ ശ്രദ്ധിക്കുന്നത് ?. പ്രത്യക്ഷത്തിൽ കാണുന്ന, പൊതുവേ നമുക്ക് ഒരു കുഞ്ഞിനെ കാണുമ്പോൾ, ജനിച്ച ഉടനെ ഒരു നവജാത ശിശുവിനെ കയ്യിലെടുത്ത് നോക്കുമ്പോൾ ,ശ്രദ്ധിച്ച് കഴിഞ്ഞാൽ നമ്മൾക്ക് എല്ലാവർക്കും കാണുകയും മനസിലാക്കുകയും ചെയ്യുന്ന ചില വിത്യാസങ്ങളുണ്ട് ചെറിയ ചെറിയ വ്യത്യാസങ്ങൾ ആവാം ചിലത്. ഇവ മനസിലാക്കി അവയിൽ കൃത്യമായ തരത്തിലുള്ള interventions ചെറിയ പ്രായത്തിൽ ചെയ്ത് തുടങ്ങി കഴിഞ്ഞാൽ ഭാവിയിൽ അതൊരു വൈകല്യം ആയോ അല്ലെങ്കിൽ അതൊരു ഒരു ഭിന്നശേഷി ആയോ മാറുന്നത് തടയാൻ നമുക്ക് സാധിക്കും.

ഹൃദയ സംബന്ധമായ അസുഖങ്ങൾ
പ്രധാനമായും ശരീരത്തിൽ ഹാർട്ടുമായി ബന്ധപ്പെട്ട അസുഖങ്ങൾ congenital heart defects ജനിച്ച ഉടനെ ഉള്ള കുഞ്ഞിന് ഓക്സിജന്റെ അളവിലുള്ള വ്യതിയാനം അത് കൂടാതെ ഹൃദയത്തിലെ ശബ്ദം lകേൾക്കുന്നതിൽ ചെറിയ വ്യത്യാസങ്ങൾ. ഇവയിലെല്ലാം ചെറിയ വ്യത്യാസങ്ങൾ തോന്നി കഴിഞ്ഞാൽ ആ കുഞ്ഞുങ്ങളെ പ്രത്യേകമായി എടുത്ത് നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് ഇവരുടെ കയ്യിലും കാലിലും ഓക്സിജന്റെ അളവ് വ്യത്യാസം ഉണ്ടോ എന്നായിരിക്കാം .ഒരു ശിശു രോഗവിദഗ്ദ്ധൻ സ്റ്റെത്ത് വെച്ച് ഹൃദയത്തിലെ ശബ്ദത്തിന് വ്യത്യാസമുണ്ടോ എന്നായിരിക്കാം.അതിൽ ചെറിയ വ്യത്യാസങ്ങൾ തോന്നിയാൽ അപ്പോൾ തന്നെ കണ്ടു പിടിക്കാൻ സാധിച്ചാൽ ആ കുഞ്ഞുങ്ങൾക്ക് ആ ഹൃദ്രോഗം അവരുടെ ജീവിതത്തിനെയും വളർച്ച യേയും വികാസത്തേയും ബാധിക്കുന്ന രീതിയിലുള്ള വലിയ പ്രശ്നമാകുന്നതിന് മുമ്പ് തന്നെ നമുക്ക് ശരിയായ രീതിയിലുള്ള ചികിത്സ ശസ്ത്രക്രിയ വേണ്ട കേസാണെങ്കിൽ അത്തരത്തിൽ . നമ്മുടെ സംസ്ഥാനത്ത് ഹൃദ്യം പദ്ധതിയിലൂടെ ഇത്തരത്തിൽ കണ്ടു പിടിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായിട്ടുള്ള ഹൃദയ ശസ്ത്രക്രിയകളും നടത്താൻ ഇപ്പോൾ നമുക്ക് സൗകര്യങ്ങളുണ്ട്.
കുഞ്ഞുങ്ങളുടെ കൈകാലുകളുടെ പ്രശ്നങ്ങൾ
കുഞ്ഞുങ്ങളുടെ കാൽ പാദത്തിനുള്ള പ്രശ്നം CTEV എന്നു പറയും ടാലിപ്പസ് എന്ന് പറയും ഇങ്ങനെ കാൽ അത് ഗർഭ പാത്രത്തിൽ കിടക്കുമ്പോൾ പ്രത്യേക പൊസിഷനിൽ വരുന്നതിന്റെ ഭാഗമായി ഉള്ളിലേക്ക് വളഞ്ഞ് പോയതായിരിക്കാം positional defects ആണ്. അത് കൃത്യമായ സമയത്ത് കണ്ടു പിടിച്ച് ചികിത്സകൾ നൽകിയാൽ കൃത്യമായ തരത്തിലുള്ള ഫിസിയോ തെറാപ്പി തുടക്കത്തിലെ ആഴ്ചകളിൽ തന്നെ തുടങ്ങി കഴിഞ്ഞാൽ നമ്മൾക്ക് അതിനനുസരിച്ചുള്ള improvement ആ കുഞ്ഞ് നടക്കാൻ തുടങ്ങുന്ന പതിനഞ്ച് മാസമാകുമ്പോഴേക്കും എന്തെല്ലാം ചെറിയ വൈകല്യങ്ങളുണ്ടോ അത് മുഴുവൻ നമുക്ക് ശരിയാക്കാൻ സാധിക്കും. കുറച്ച് കൂടിയ ഇനത്തിലുള്ള ടാലിപ്പസ് ആണെങ്കിൽ ചിലപ്പോൾ നമുക്ക് plaster correction നോ അല്ലെങ്കിൽ അപൂർവമായി ശസ്ത്രക്രിയയിലൂടെ ഉള്ള correction നോ വേണ്ടി വന്നേക്കാം. അത് കാലിന്റെ. ഇതുപോലെ തന്നെ അരക്കെട്ടിലുള്ള എല്ലുകൾക്ക് ചെറിയ തോതിൽ അവിടുത്തെ ജോയിന്റുകൾക്ക് ഹിപ്പ് ജോയിന്റ് എന്ന് പറയും ആ Hip Joint Development ന് ചില കുഞ്ഞുങ്ങൾക്ക് വ്യത്യാസമുണ്ടായിരിക്കും അപ്പൊ നവജാത ശിശുക്കൾ സാധാരണ കിടക്കുന്ന രീതിയിൽ ആയിരിക്കില്ല ഈ കുഞ്ഞുങ്ങൾ കാൽവെച്ച് കിടക്കുന്നത് ഇതും ജനിച്ച ഉടനെ തന്നെ നമുക്ക് ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ കണ്ടു പിടിക്കാവുന്നതും അത് കണ്ടു പിടിച്ച് അതിന് കൃത്യമായ ചികിത്സകൾ നൽകാം അല്ലെങ്കിൽ എല്ലു രോഗവിദഗ്ദ്ധനെ കണ്ട് പ്ലാസ്റ്റർ ഇട്ടിട്ടായിരിക്കും ചില കേസുകളിൽ അതിനുള്ള ചികിത്സകൾ ചെയ്യുന്നത്.
ജന്മനാഉള്ള അന്ധത
ഇത് പോലെ നമ്മൾ കണ്ടു പിടിക്കാൻ സാധിക്കുന്ന കാര്യങ്ങളാണ് ജന്മനാ ഉള്ള അന്ധത അത് cataract പോലെ ഉള്ള കാര്യങ്ങളാൽ ഉണ്ടായേക്കാം പ്രത്യേകിച്ചും അമ്മ മാർക്ക് ഗർഭകാലത്ത് Rubella പോലുള്ള അസുഖങ്ങൾ വന്നതാണെങ്കിൽ അല്ലെങ്കിൽ Toxoplasma പോലുള്ള അസുഖങ്ങൾ പല കുട്ടികൾക്കും കാഴ്ച്ചയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാവും ഒന്നുമില്ലാതെയും അപൂർവ്വമായി കാഴ്ച്ചക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അപ്പോൾ ജനിച്ച ഉടനെ ഉള്ള കുറച്ച് ദിവസങ്ങളിൽ പലപ്പോഴും കുഞ്ഞ് വേണ്ട പോലെ കുഞ്ഞ് കണ്ണ് തുറക്കുന്നുണ്ടോ കൃഷ്ണമണി അനക്കുന്നുണ്ടോ എന്നൊക്കെ മുതിർന്നവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കും പക്ഷേ ശ്രദ്ധിക്കപ്പെടാത്ത കാര്യങ്ങൾ ആണെങ്കിൽ പോലും നമ്മൾ visible birth defects screening ൽ നമുക്ക് കണ്ടു പിടിക്കാൻ സാധിക്കും.

ശ്രവണ വൈകല്യങ്ങൾ
ഏറ്റവും ശ്രദ്ധിക്കേണ്ടതും പലപ്പോഴും കണ്ടു പിടിക്കാൻ വൈകി പോകുന്നതുമായിട്ടുള്ള ഒരു കാര്യം Hearing defects അഥവാ deafness കേൾവിക്കുറവ് ജൻമനാ ഉള്ള കേൾവിക്കുറവ് നമ്മളിപ്പോൾ ആശുപത്രികളിൽ OAE ടെസ്റ്റ് എന്നു പറയും otoacoustic emissions Test. കുഞ്ഞിന്റെ രണ്ട് ചെവിയിലും വേണ്ട പോലെ ശബ്ദം ശ്രവിക്കാനുള്ള കഴിവുണ്ടോ എന്ന് ഈ ടെസ്റ്റിലൂടെ നമ്മൾ കണ്ട് പിടിക്കാറുണ്ട്. ടെസ്റ്റിൽ എന്തെങ്കിലും ചെറിയ വ്യത്യാസങ്ങൾ തോന്നിയാൽ ആറ് ആഴ്ചക്ക് ശേഷം വീണ്ടും അത് ഒന്നുകൂടി ചെയ്യാനും അതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞ പോലെ ശ്രവണ സഹായികൾ വെക്കേണ്ട കാര്യങ്ങൾ അങ്ങനെയും അതല്ല cochlear implant ആവശ്യമുള്ള കേസുകൾ ആണെങ്കിൽ കുഞ്ഞുങ്ങൾ ആണെങ്കിൽ അവർക്ക് അത് സൗജന്യമായിട്ട് നൽകുന്നതിനുള്ള cochlear implant surgery ക ളും നമ്മുടെ നാട്ടിൽ കേരളത്തിൽ നടന്നു വരുന്നുണ്ട്.

ഇതെല്ലാം നമ്മൾ visible birth defects screening ൽ കൂടി കണ്ടു പിടിക്കാവുന്നതും ആ കണ്ടു പിടിച്ച് കൃത്യമായിട്ടുള്ള ഇടപെടലുകൾ നടത്തിക്കഴിഞ്ഞാൽ നമ്മൾക്ക് ആ ഒരു കുഞ്ഞിനെ ഭാവിയിൽ ഒരു ഭിന്നശേഷിക്കാരനായി മാറി സമൂഹത്തിൽ കുറച്ച് വേർതിരിവെങ്കിലും നടന്നു കൊണ്ടിരിക്കുന്ന സമൂഹമാണ് ഈ രീതിയിലേക്ക് ആ കുഞ്ഞ് മാറാതെ നമുക്ക് ശ്രദ്ധിച്ച് കൊണ്ടുവരാവുന്നതുമാണ്. കാഴ്ച്ച ,ചലനശേഷി ഇതു പോലുള്ള എല്ലാ കാര്യങ്ങളും കുറച്ച് കുറച്ച് ശ്രദ്ധയുണ്ടെങ്കിൽ തന്നെ നമുക്ക് കണ്ടു പിടിക്കാം എന്നുള്ളതാണ് VBD സ്ക്രീനിംഗിന്റെ പ്രത്യേക ത. ഒരു കുഞ്ഞിന് ഇത്തരത്തിൽ വ്യത്യാസങ്ങൾ ഉണ്ടോ എന്ന് കണ്ടു പിടിച്ച് കഴിഞ്ഞാൽ നമ്മൾ ആ കുട്ടികളെ early intervention center ലേക്ക് ഒരോ ജില്ലയിലും District early intervention center കൾ ഉണ്ട് നമ്മളുടെ ജില്ലയിൽ അത് തിരൂർ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ച് വരുന്നത്. ക്യത്യമായ ഇടപെടലുകളിലൂടെ അവർക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇതാണ് visible birth defect കളെ പറ്റി ചുരുങ്ങിയ വാക്കുകളിൽ പറയാനുള്ളത്.

പ്രീമെച്യുരിറ്റി റെറ്റിനോപ്പതി
ഇത് കൂടാതെ തന്നെ Retinopathy of prematurity മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ റെറ്റിനയിൽ ഉണ്ടാക്കുന്ന വ്യത്യാസങ്ങളും കൃത്യമായ യ പരിശീലനം ലഭിച്ച നേത്രരോഗവിദഗദ്ധന്റെ സഹായത്താൽ നമ്മൾ കണ്ടു പിടിച്ച് വരുന്നുണ്ട് . Down syndrome പോലുള്ള ജനിതകപരമായ അസുഖങ്ങൾ എന്താണ് ഈ ജനിതക അസുഖങ്ങൾ കുറച്ച് ബുദ്ധിക്ക് വ്യത്യാസമുണ്ടാവ അതോടൊപ്പം കഴ്ചയിൽ തന്നെ ചില വ്യത്യാസങ്ങൾ ഉണ്ടാവും ഈ കുട്ടികളുടെ കാര്യത്തിലും നമുക്ക് നേരത്തെ തന്നെ അവർക്ക് വേണ്ട രീതിയിലുള്ള പ്രോത്സാഹനം നൽകി കഴിഞ്ഞാൽ അവർ ഒരു സാധാരണ കുഞ്ഞിൽ ആ കുഞ്ഞിന്റെ ഒരു mental age വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുന്ന രീതിയിലേക്ക് നമുക്ക് പരിശീലിപ്പിച്ച് കൊണ്ടുവരാൻ സാധിക്കും.ഈ കാര്യങ്ങളാണ് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
Visible birth defects നെ പറ്റി പറയുമ്പോൾ നമ്മൾ എപ്പോഴും ഗർഭകാലത്തിനെ പറ്റിയും ഓർത്തിരിക്കണം. കാരണം birth defects കൾ പല കാരണങ്ങൾ കൊണ്ട് വരാം അതിൽ ചില ചെറിയ ടിപ്സ്…
ഗർഭകാലത്തു ശ്രദ്ധിക്കുക
ഒരോ സ്ത്രീയും പ്രത്യേകിച്ചും വിവാഹിതയായി, അമ്മയാവാനുദ്ദേശിക്കുന്ന സ്ത്രീകൾ, അവർ ഫോളിക്കാസിഡ് ഒരു 400 മൈക്രോഗ്രാം ഫോളിക്കാസിഡ് ദിവസവും കഴിക്കുകയാണെങ്കിൽ തലച്ചോറിന്റെയും നട്ടെലിന്റെ വളർച്ചയുമായി ബന്ധപ്പെട്ട ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു അവസ്ഥ ഉണ്ട്. വളർച്ച ശരിയാവാത്ത neural tube defects എന്നു പറയും ഇത്തരത്തിലുള്ള neural tube defects നമുക്ക് ഒഴുവാക്കാൻ സാധിക്കും . ഒരു visible birth defects ആയി ഈ ഒരു neural tube defects കണ്ടു പിടിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് നമ്മൾ ഗർഭ കാലത്ത് തന്നെ 400 മൈക്രോഗ്രാം അളവിൽ ഫോളിക്കാസി ഡ് കഴിക്കുന്നത്. രണ്ടാമത് ഗർഭിണി ആകാൻ തുടങ്ങുന്നതിന് മുൻപ് മിനിമം 45 കിലോഗ്രാം എങ്കിലും തൂക്കം വേണം എന്നാണ് പറയുന്നത് അപ്പോൾ ശരിയായ രീതിയിലുള്ള പോഷകം ഉള്ള ഭക്ഷണം കഴിക്കാനും ശരീരത്തിന്റെ തൂക്കം maintain ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്. ഗർഭിണി ആണെന്ന് ഉറപ്പായി കഴിഞ്ഞാൽ ആ ഗർഭകാലത്ത് ഒരു കൃത്യമായ രീതിയിലുള്ള ഹെൽത്ത് ചെക്കപ്പ് പലപ്പോഴും ചെക്കപ്പുകൾ ശരിയാവാതിരുന്നാൽ അമ്മക്ക് പ്രമേഹമുണ്ട് അല്ലെങ്കിൽ പ്രഷർ ഉണ്ട് അത് നമ്മൾ കൃത്യമായ സമയത്ത് കണ്ടു പിടിക്കാതിരുന്നാലാണ് കുഞ്ഞിന് കൂടുതൽ പ്രശ്നങ്ങളും കുഞ്ഞിന്റെ ഹൃദയവുമായി ബന്ധപ്പെട്ടും മറ്റും അസുഖങ്ങൾ ഉണ്ടാവുന്നത്. അപ്പോൾ ഇത്തരത്തിലുളള അസുഖം ഉണ്ടോ എന്നുള്ളത് നേരത്തെ കണ്ടു പിടിക്കാനും ഉണ്ടെങ്കിൽ അതിന് വേണ്ട പ്രതിവിധികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം . ഇത് കൂടാതെ vaccinations ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആണ് ഗർഭിണിയായ സ്ത്രീകൾക്ക് ഇപ്പോൾ നമ്മൾ T D വാക്സിൻ ടെറ്റനസിനും ഡിഫ്ത്തീരിയക്കും ഒന്നിച്ചുള്ള വാക്സിൻ ആണ് നമ്മൾ നൽകി വരുന്നത്. അതും കൃത്യമായി രണ്ട് ഡോസ് എടുത്തിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. നമ്മളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഈ അസുഖങ്ങൾ വരാതിരിക്കാനുള്ള ഒരു മുൻകരുതൽ കൂടിയാണ് അത്. നേരത്തെ തുടക്കത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട് റുബല്ല പോലുള്ള അസുഖങ്ങൾ ഏറ്റവും ഗർഭസ്ഥ വസ്ഥയിൽ വന്നാൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അസുഖങ്ങൾ TORCH syndrome എന്നു പറയും Toxoplasma, Rubella, Cytomegalovirus virus, Herpes virus, Hepatitis ഇങ്ങനെ ചില അസുഖങ്ങൾ ഉണ്ട് ഇവയെല്ലാം പകർച്ചവ്യാധികൾ ആണ്. ഈ പകർച്ചവ്യാധികൾ വരാതെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അടുത്തത് ആയി ശ്രദ്ധിക്കേണ്ടത്. റുബല്ല അല്ലെങ്കിൽ മീസിൽസ് മസ്സല്ല ( മുണ്ടിവീക്കം) എല്ലാം വരാതെയിരിക്കാൻ ഗർഭിണിയാവാൻ ഉദ്ദേശിക്കുന്നതിന്റെ MMR വാക്സിൻ എടുക്കുന്നത് ഏറെ ഉപകാരപ്രദമാണ്.
ഏതെങ്കിലും തരത്തിൽ ശരീരത്തിൽ എന്തെങ്കിലും പൊങ്ങുന്ന തരത്തിൽ പനികളുള്ള അസുഖങ്ങൾ ഉള്ള രോഗികളുമായി ഇടപഴകാതിരിക്കാൻ ശ്രമിക്കാനും ഗർഭിണികൾ ശ്രദ്ധിക്കണം. ചിക്കൻപോക്സ് പോലുള്ള അസുഖമായിരിക്കാം ആദ്യത്തെ 3 മാസത്തിലോ അവസാനത്തിലെ 3 മാസത്തിലോ ഈ അസുഖമുള്ള ഒരു രോഗിയുമായി ഇടപഴകാനും അതുവഴി അസുഖം വരാനും ഇടയായാൽ അത് കുഞ്ഞിന് visible birth defects അല്ലെങ്കിൽ സീരിയസ് ആയിട്ടുള്ള മറ്റു അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
നമ്മൾ ചെയ്യുന്ന ചെറിയ ചെറിയ ശ്രദ്ധകൾ മതി പലപ്പോഴും കുഞ്ഞുങ്ങൾക്ക് അസുഖങ്ങളെല്ലാം ഒഴിവാക്കി കൃത്യമായ രീതിയിലുള്ള വളർച്ചയും അത് പോലെ തന്നെ നല്ലൊരു ജീവിതവും ഉറപ്പ് വരുത്താൻ .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.