spot_img

ബൈപോളാര്‍ ഡിസോര്‍ഡര്‍: ഉന്മാദം മുതല്‍ വിഷാദം വരെ; രോഗലക്ഷണങ്ങളെ അടുത്തറിയാം

നുഷ്യ മനസിനേക്കാള്‍ സങ്കീര്‍ണമായ മറ്റൊന്നും തന്നെ ലോകത്തില്ലെന്ന് പറയാം. എല്ലാ മനുഷ്യന്മാരും ജീവിതത്തില്‍ പല മാനസികാവസ്ഥകളിലൂടെ കടന്നു പോകാറുണ്ട്. പലതരം മാനസിക വൈകാരിക വ്യാപാരങ്ങളില്‍ പെട്ട് ആടിയുലഞ്ഞാണ് നമ്മുടെ മനസ് മുന്നോട്ട് പോകുന്നത്. എന്നാല്‍ അതൊക്കെ തന്നെ ജീവിതത്തിന്റെ ഭാഗമാണ്. ദൈനംദിന ജീവിതത്തെ ബാധിക്കാത്തിടത്തോളം മനസിന്റെ ചാഞ്ചാട്ടം ഒരു പ്രശ്‌നമല്ല. എന്നാല്‍ മാനസികാവസ്ഥയില്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ചാഞ്ചാട്ടമുണ്ടാകുന്നത് കൃത്യമായ വൈദ്യ സഹായം ആവശ്യമുള്ള രോഗമാണ്.

രു വ്യക്തിയില്‍ തീവ്രമായ മാനസികാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന ഗുരുതരമായ മാനസി രോഗമാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഇത് ബാധിച്ച വ്യക്തി ഒന്നുകില്‍ മാനിയ അഥവാ ഉന്മാദാവസ്ഥയിലോ വിഷാദാവസ്ഥയിലോ ആയിരിക്കും പെരുമാറുക. വളരെ പെട്ടെന്ന് വിഷാദവും ഉന്മാദവും മാറിമാറി വരുന്ന അവസ്ഥയാണ് ഇതിന്റെ പ്രത്യേകത. ഇത്തരം അവസ്ഥകള്‍ ദിവസങ്ങളോ ആഴ്ചകളോ നീണ്ടു നില്‍ക്കും.

ബൈപോളാര്‍ ലക്ഷണങ്ങള്‍

കടുത്ത ബൈപോളാര്‍ ലക്ഷണങ്ങളുള്ള വ്യക്തിക്ക് കഠിനമായ മതി ഭ്രമവും മിഥ്യാ ബോധവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി രോഗി സ്വയം അപകടപ്പെടുത്താനോ ആത്മഹത്യാ ശ്രമം നടത്താനോ സാധ്യതയുണ്ട്. സാധാരണ രീതിയില്‍ ഇടപെടാനുള്ള ശേഷിയെ ആണ് ഇത് ബാധിക്കുന്നത്. ബൈപോളാര്‍ തകാരാര്‍ ഉള്ള വ്യക്തികള്‍ ഉന്മാദാവസ്ഥയിലും വിഷാദാവസ്ഥയിലും രണ്ട് തരം ലക്ഷണങ്ങള്‍ കാണിക്കുന്നു. മാനിക് ഘട്ടത്തില്‍ വ്യക്തി എടുത്തു ചാടി ഓരോ തീരുമാനങ്ങള്‍ എടുക്കാനുള്ള സാധ്യതയുണ്ട്. ആവശ്യമില്ലാതെ റിസ്‌കെടുക്കുന്നവരും തങ്ങളുടെ പെരുമാറ്റം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒട്ടും തന്നെ അറിവില്ലാത്തവരും ആകും ഇവര്‍. മോശം വാര്‍ത്തക്ക് പോലും അങ്ങേയറ്റം സന്തോഷിക്കും ഇവര്‍. സങ്കടം തോന്നേണ്ട അവസരങ്ങളില്‍ അതുണ്ടാകാതിരിക്കുന്നത് മാനിയയുടെ ലക്ഷണമാണ്. ഈ സമയത്ത് രോഗി ഒരു കാരണവുമില്ലാതെ അമിതമായി സന്തോഷിക്കും. വലിയ തോതില്‍ ഊര്‍ജം ഉണ്ടെന്ന് തോന്നുന്നതിനാല്‍ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും ഇവര്‍. പല കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ ശ്രമിച്ച് ഒന്നും തന്നെ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല.

ഉന്മാദാവസ്ഥയില്‍ രോഗികള്‍ക്ക് എല്ലാ കാര്യങ്ങളിലും അളവില്‍ കവിഞ്ഞ താല്‍പ്പര്യം തോന്നാം. വലിയ പദ്ധതികളുടെ ആസൂത്രണത്തിലായിരിക്കും മിക്കവാറും മാനിക് രോഗികള്‍. വന്‍തുക മുടക്കി ബിസിനസ് ചെയ്യുക, വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോവുക എന്നിങ്ങനെ പോകും ഇവരുടെ പദ്ധതികള്‍. നിര്‍ത്താതെ സംസാരിക്കുകയാണ് ഇവരുടെ പ്രധാന പരിപാടി. അമിതമായ ലൈംഗിക താല്പര്യം പരിചയമില്ലാത്ത ആളുകളുമായി ബന്ധപ്പെടാന്‍ കാരണമായെന്ന് വരാം. ഇത് മൂലം രോഗികള്‍ക്ക് ലൈംഗിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. സ്വയം മതിപ്പ് ഈ സമയത്ത് കൂടാന്‍ സാധ്യതയുണ്ട്. താന്‍ ഒരുപാട് കഴിവുകള്‍ ഉള്ളയാളാണെന്ന് ഇവര്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്. താന്‍ ദൈവമാണെന്നോ പ്രസിഡന്റ് ആണെന്നോ ഒക്കെ മാനിക് ഘട്ടത്തില്‍ ഇവര്‍ പറഞ്ഞു കളയും.

തനിക്ക് കാലാവസ്ഥയില്‍ മാറ്റം വരുത്താന്‍ കഴിയും എന്നീ രീതിയിലുള്ള ചിന്തകളാകും ഈ അവസ്ഥയില്‍ ഉണ്ടാവുക. മിഥ്യാ ധാരണകളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഉണ്ടാവുക. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് ഒരിക്കലും ഇവര്‍ സമ്മതിച്ചു തരില്ല. ഉന്മാദാവസ്ഥയുടെ നേരെ വിപരീതമായിരിക്കും വിഷാദാവസ്ഥയില്‍ രോഗിക്ക് അനുഭവപ്പെടാറ്. കാരണങ്ങളൊന്നും കൂടാതെ നീണ്ടു നില്‍ക്കുന്ന സങ്കടമായിരിക്കും രോഗിക്ക് വിഷാദ ഘട്ടത്തില്‍ അനുഭവപ്പെടുക. ഇനി പ്രത്യേക സാഹചര്യം കൊണ്ടാണ് സങ്കടം വന്നതെങ്കിലും അത് മാറിയാലും സങ്കടം തുടരുന്നതും ഈ ഘട്ടത്തിന്റെ ലക്ഷണമാണ്.

രാവിലെ സങ്കടം കലശലാവുന്നതും ഉച്ചയോടെ അല്‍പം ആശ്വാസം തോന്നുന്നതും വിഷാദ രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ്. മന:ശക്തി തന്നെ ഇല്ലാക്കുന്ന അളവിലാണ് വിഷാദംഉണ്ടാകുന്നത്. ഇത് പതിയെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നു. സന്തോഷം തോന്നേണ്ട അവസരങ്ങളില്‍ അങ്ങനെ പ്രതികരിക്കാന്‍ കഴിയാത്തത് ഇതിന്റെ മുഖ്യ ലക്ഷണമാണ്. മുന്‍പ് താല്പര്യപ്പെട്ടു ചെയ്ത പല കാര്യങ്ങളും ചെയ്യാനുള്ള താല്‍പ്പര്യം തന്നെ നഷ്ടപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്. കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം നഷ്ടപ്പെട്ടത് പോലെ തോന്നുകയും പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യാം. സംസാരം, ബന്ധങ്ങള്‍, സാമൂഹിക ഇടപെടല്‍, യാത്ര എന്നിങ്ങനെ എല്ലാത്തിലും നിന്ന് ഇവര്‍ പിന്‍വലിയാന്‍ സാധ്യതയുണ്ട്. ഉറങ്ങാന്‍ സമയം കൂടുതല്‍ എടുക്കുക, രാവിലെ നേരത്തെ ഉറക്കം നിന്ന് പിന്നീട് ഉറങ്ങാതിരിക്കുക എന്നിവയാണ് മറ്റ് പ്രധാന പ്രശ്‌നങ്ങള്‍. ചിലര്‍ക്ക് ഉറക്കക്കൂടുതല്‍ ഉണ്ടാകാറുണ്ട്. ഈ അവസ്ഥയില്‍ ഇവര്‍ക്ക് ആഹാരം കഴിക്കാന്‍ തീരെ താല്‍പ്പര്യം തോന്നാറില്ല. വിഷാദ
രോഗത്തില്‍ ലൈംഗിക ജിവിതം പ്രയാസകരമാകുന്നു. ഈ സമയത്ത് ലൈംഗിക ഉണര്‍വില്ലായ്മ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍ അനുസരിച്ചാണ് ബൈപോളാര്‍ ഡിസോര്‍ഡറിന്റെ ചികിത്സ. അമിതമായി വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തിക്ക് ആന്റി ഡിപ്രസന്റ്‌സ് ആയിരിക്കും നല്‍കുക. പതിയെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് നയിക്കാന്‍ ഇതിന് കഴിയും. ഉന്മാദാവസ്ഥയില്‍ രോഗിക്ക് ക്ക് മനോനില കൃത്യമാക്കാനുള്ള മൂഡ് സ്റ്റെബിലൈസര്‍ മരുന്നുകളാണ് നല്‍കുക. മരുന്നുകള്‍ ഫലപ്രദമാകാത്ത സാഹചര്യങ്ങളില്‍ രണ്ട് ഘട്ടങ്ങളിലും ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി അഥവാ ഷോക്ക് തെറാപ്പി നല്‍കി വരാറുണ്ട്.

ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് ചികിത്സ തേടുന്നതാണ് ആദ്യം തന്നെ ചെയ്യേണ്ടത്. മരുന്നുകള്‍ മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ രോഗം സംശയിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.