വിപണിയില്‍ ലഭ്യമായ ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകുന്ന ഉല്‍പ്പന്നങ്ങള്‍, മറ്റു ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നമ്മുടെ ആരോഗ്യത്തെ പലവിധത്തില്‍ ബാധിക്കുന്നു. കൂടാതെ അവ നശിച്ചുപോകാത്തതും പരിസ്ഥിതിയ്ക്ക് വിനാശം വരുത്തുന്നവയുമാണ്. രാസവസ്തുക്കളുമായി സ്ഥിരമായി സമ്പര്‍ക്കമുണ്ടാകുന്നത് നിങ്ങളുടെ കണ്ണിനും ശ്വാസകോശത്തിനും അസ്വസ്ഥതയുണ്ടാക്കുന്നു. അവയ്ക്ക് ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനും അര്‍ബുദം, എഡിഎച്ച്ഡി, നാഡീവ്യവസ്ഥയിലെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകാനും കഴിയും. വിനിഗര്‍, വാഷിംഗ് സോഡ, കാസ്റ്റില്‍ സോപ്പ്, ബൊറാക്‌സ് തുടങ്ങിയ പരമാവധി പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇതിനുള്ള പരിഹാരം.
- ഓള്‍ പര്‍പ്പസ് ക്ലീനര്‍
വിപണിയില്‍ ലഭ്യമായ ആന്റിബാക്ടീരിയല്‍ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഡ്രഗ് റസിസ്റ്റന്റും വില കൂടിയവയുമാണ്. അഴുക്ക് കളയാനും, കറ നീക്കാനും, തറ അണുവിമുക്തമാക്കാനും ഫോക്കറ്റുകള്‍, സ്റ്റൗ എന്നിവ വൃത്തിയാക്കാനുമെല്ലാം അനുയോജ്യമായ ഒരു ക്ലീനര്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
- 2 കപ്പ് വെള്ളം
- അരക്കപ്പ് വെള്ള വിനിഗര്‍
- 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ
- 10 തുള്ളി ടീ ട്രീ ഓയില്‍
- വൃത്തിയുള്ള സ്േ്രപ കാന്‍
ചേരുവകളെല്ലാം ഒരുമിച്ചു ഒരു പാത്രത്തിലിട്ട് ഇളക്കി സ്േ്രപ കാനില്‍ നിറക്കുക. ഫണല്‍ ഉപയോഗിച്ച് നിറച്ചാല്‍ പാഴായി പോകുന്നത് തടയാം. ഈ മിശ്രിതം ആവശ്യമുള്ളിടത്തെല്ലാം സ്േ്രപ ചെയ്ത് മാലിന്യങ്ങള്‍ ഇല്ലാതാക്കാം.
ഗ്രീസ്, ദുര്‍ഗന്ധം എന്നിവ ഇല്ലാതാക്കാന്‍ വിനിഗറിനു കഴിയും. ടീ ട്രീ ഓയിലില്‍ ആന്റിമൈക്രോബിയല്‍ ഘടകങ്ങളും സുഗന്ധവും ഉണ്ട്. ബേക്കിംഗ് സോഡ വിനിഗറിനൊപ്പം അഴുക്കും എണ്ണമയവും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു.
- ടോയ്‌ലറ്റ് ബൗള്‍ ക്ലീനര്‍
വിഷമയമായ ഘടകങ്ങളുടെ സമ്പര്‍ക്കമില്ലാതെ ടോയ്‌ലറ്റ് ബൗളിലെ അഴുക്കും കറയും കളയുന്നതിന് ഈ മിശ്രിതം നിങ്ങളെ സഹായിക്കും. അപകടകരമായ അണുക്കളെ കൊല്ലാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നു.
ചേരുവകള്‍
- അരക്കപ്പ് ബേക്കിംഗ് സോഡ
- ഒരു കപ്പ് ഡിസ്റ്റില്‍ഡ് വൈറ്റ് വിനിഗര്‍
- അര ടീ സ്പൂണ്‍ ടീ ട്രീ എസന്‍ഷ്യല്‍ ഓയില്‍
വിനിഗറും എസന്‍ഷ്യല്‍ ഓയിലും സ്േ്രപ ബോട്ടിലില്‍ നിറക്കുക.
ലായനി ടോയ്‌ലറ്റ് ബൗളിലും സീറ്റിലും അടപ്പിലും സ്േ്രപ ചെയ്യുക.
15 മിനിറ്റ് കാത്തിരിക്കുക.
ശേഷം സ്േ്രപ ചെയ്ത ഇടങ്ങളില്‍ ബേക്കിംഗ് സോഡ വിതറുക.
അഞ്ചു മിനിറ്റിനു ശേഷം പരുപരുത്ത ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ഉരച്ചുകഴുകുക.
ഫ്‌ളഷ് ചെയ്തു കളഞ്ഞ ശേഷം നോക്കിയാല്‍ തിളങ്ങുന്ന ടോയ്‌ലറ്റ് ബൗള്‍ കാണാം.
- ലോണ്‍ട്രി ഡിറ്റര്‍ജന്റ് ലിക്വിഡ്
ബൊറാക്‌സാണ് ഇതില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ബൊറാക്‌സ് ശുചീകരണ സ്വഭാവമുള്ളതാണ്. വസ്ത്രങ്ങളിലെ കറകള്‍ ഇല്ലാതാക്കുന്ന വാഷിംഗ് സോഡയും കാസ്റ്റില്‍ സോപ്പും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. ടീ ട്രീ എസന്‍ഷ്യല്‍ ഓയില്‍ ഡിറ്റര്‍ജന്റിലും വസ്ത്രങ്ങളിലും അണുക്കള്‍ വളരാതിരിക്കാനുള്ള പ്രിസര്‍വേറ്റീവായി പ്രവര്‍ത്തിക്കുന്നു.
ചേരുവകള്‍
- ഒരു കപ്പ് ബൊറാക്‌സ്
- ഒരു കപ്പ് വാഷിംഗ് സോഡ
- ഒരു കപ്പ് കാസ്റ്റില്‍ സോപ്പ്
- 10-15 തുള്ളി എസന്‍ഷ്യല്‍ ഓയില്‍ (ആവശ്യമെങ്കില്‍)
- 17 കപ്പ് വെള്ളം
ഒരു വലിയ പാത്രത്തില്‍ 6 കപ്പ് വെള്ളം തിളപ്പിക്കുക.
തിളപ്പിച്ചിറക്കിയ വെള്ളത്തില്‍ ബൊറാക്‌സും വാഷിംഗ് സോഡയും ചേര്‍ക്കുക.
പൂര്‍ണ്ണമായും ലയിക്കുന്നതുവരെ ഇളക്കുക.
വലിയൊരു ബക്കറ്റില്‍ ബാക്കി 11 കപ്പ് വെള്ളവും കാസ്റ്റില്‍ സോപ്പും എസന്‍ഷ്യല്‍ ഓയിലും ഒരുമിച്ചു ചേര്‍ക്കുക.
ഇനി ബൊറാക്‌സ് മിശ്രിതം ബക്കറ്റിലേക്ക് ഒഴിച്ച് ഇളക്കിയശേഷം ഗ്ലാസ് കണ്ടെയ്‌നറിലേക്ക് മാറ്റുക.
ഒരു ഫുള്‍ ലോഡ് ലോണ്‍ട്രിയ്ക്ക് ഈ മിശ്രിതം അരക്കപ്പ് ഉപയോഗിച്ചാല്‍ മതിയാകും.
ഏതെങ്കിലും വസ്ത്രത്തിലെ കറകള്‍ പ്രത്യേകം കളയണമെങ്കില്‍ കഴുകുന്നതിനു മുമ്പ് ആ വസ്ത്രത്തില്‍ മാത്രമായി ഈ മിശ്രിതം അല്‍പം ഒഴിച്ചശേഷം കഴുകാനിടുക.
- ഡിഷ് വാഷ് ലിക്വിഡ്
പാത്രങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ക്കു പകരം ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളാണ് കാസ്റ്റില്‍ സോപ്പും ഓയിലും. ഒലിവ് ഓയിലില്‍ നിന്നുണ്ടാക്കുന്നതായതിനാല്‍ ഇത് നിങ്ങളുടെ ചര്‍മത്തിന് പ്രശ്‌നമുണ്ടാക്കുന്നില്ല. വീട്ടില്‍ത്തന്നെ പ്രകൃതിദത്തമായ ഡിഷ് വാഷ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
- 11/4 കപ്പ് തിളപ്പിച്ച വെള്ളം
- 1/4 കപ്പ് കാസ്റ്റില്‍ ബാര്‍ സോപ്പ് ചിരവിയത്
- 1 ടേബിള്‍ സ്പൂണ്‍ വാഷിംഗ് സോഡ
- 1/4 കപ്പ് ലിക്വിഡ് കാസ്റ്റില്‍ സോപ്പ്
- 10-30 തുള്ളി എസന്‍ഷ്യല്‍ ഓയില്‍
ചിരവിയ കാസ്റ്റില്‍ സോപ്പ് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലിട്ട് ലയിക്കുന്നതുവരെ ഇളക്കുക.
വാഷിംഗ് സോഡയും ലിക്വിഡ് കാസ്റ്റില്‍ സോപ്പും ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക.
മിശ്രിതം തണുത്തശേഷം എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ക്കുക.
സോപ്പ് ഡിസ്‌പെന്‍സറിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കുക.