spot_img

ടീ ബാഗു കൊണ്ടുള്ള ഗുണങ്ങൾ

ഊർജവും ഉൻമേഷവും നൽകി ആരോഗ്യദായകമായ ഒരു ദിനം സമ്മാനിക്കാൻ ചായയെ കഴിഞ്ഞുള്ള പാനീയമേയുള്ളൂ. ആന്റിയോക്‌സിഡന്റുകളാൽ സമ്പന്നമായ ചായ കുടിയ്ക്കുന്നത് ശരീരത്തിനും മനസിനും ആരോഗ്യകരമാണ്. ചായയെ കുറിച്ച് ഇങ്ങനെ നിരവധി കാര്യങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ചായ കുടിച്ച് കഴിഞ്ഞ് ഉപേക്ഷിക്കുന്ന ടീ ബാഗുകളെ കുറിച്ച് ഓർത്തിട്ടുണ്ടോ.. നിങ്ങളറിയാത്ത പല ഗുണങ്ങളും അവയ്ക്കുണ്ട്. 

സൺബേണിന് പരിഹാരം

അൾട്രാ വയലറ്റ് രശ്മികൾ മൂലം ശരീരത്തിനും ചർമ്മത്തിനും ഉണ്ടാകുന്ന കേടുപാടുകൾ, ഇരുണ്ട നിറം, ചുവന്ന തടിപ്പ് ഇവയെല്ലാം മാറ്റാൻ ടീബാഗുകൾക്ക് സാധിക്കും. ചർമ്മപ്രശ്‌നം ഉള്ള ഭാഗത്ത് നനഞ്ഞ ടീബാഗുകൾ വെക്കുന്നത് സൺബേൺ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന എപ്പിഗലോടെകിൻ 3 ഗാലറ്റ് എന്ന ഘടകം  യുവി റേഡിയേഷൻ മൂലമുള്ള ഡിഎൻഎ നാശത്തിന് ഉത്തമ പരിഹാരമാണ്. 

മുഖക്കുരു നീക്കുന്നു.

എത്ര നിരവും സൗന്ദര്യവുമുള്ള മുഖമായാലും മുഖക്കുരുവും പാടുകളും ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്ന ഘടകങ്ങളാണ്. ഗ്രീൻ ടീ നല്ലൊരു ലോഷനൊപ്പം ദിവസവും രണ്ട് നേരം പുരട്ടുന്നത് ഇത്തരം ചർമ്മ പ്രശ്‌നങ്ങൾ മാറാൻ സഹായിക്കും. മുഖക്കുരു പകുതിയിലധികം കുറയുന്നതായി പഠനങ്ങൾ പറയുന്നു. 

ക്ഷുദ്രജീവികളുടെ കടിയേറ്റുള്ള അസ്വസ്ഥതകൾ മാറ്റുന്നു

പ്രാണികൾ, മറ്റ് ക്ഷുദ്ര ജീവികൾ എന്നിവയുടെ കടിയേറ്റ് ശരീരം ചുവക്കുക, പാട് വരുക, അസഹനീയമായ ചൊറിച്ചിൽ എന്നിവ മാറാനായി നനഞ്ഞ ടീബാഗുകൾ കടിച്ച ഭാഗത്ത് അൽപനേരം വെക്കുക. അസ്വസ്ഥതകൾ മാറി ത്വക്ക് പഴയതുപോലെയാകും. 

വ്രണം മാറാൻ ഉത്തമം

കുട്ടികളിൽ നല്ലൊരു ശതമാനത്തിനും കണ്ടുവരുന്നതാണ് വ്രണങ്ങൾ. കുരു വന്ന് പൊട്ടുന്നതോ, ത്വക്കിനുണ്ടാകുന്ന അസ്വസ്ഥതകളോ ഒക്കെയാണ് വ്രണങ്ങളായി മാറുന്നത്. വളരെ വേദനാജനകവുമാണ്. ഈ സാഹചര്യത്തിൽ വ്യണമുള്ള ഭാഗത്ത് അൽപം ചൂടുവെള്ളത്തിൽ മുക്കിയ ടീബാഗുകൾ വെക്കുക. ഇത് പതിവായി ചെയ്യുന്നത് വ്രണങ്ങൾ മാറാൻ സഹായിക്കും. 

എണ്ണമയം ഇല്ലാതാക്കുന്നു

എണ്ണമയമുള്ള ചർമ്മം നിരവധി പേരുടെ പ്രശ്‌നങ്ങളാണ്. ഗ്രീൻ ടീയുടെ എക്‌സട്രാക്റ്റ്, നനഞ്ഞ ഗ്രീൻടീ ബാഗുകൾ എന്നിവ കൊണ്ട് ചർമ്മം മസാജ് ചെയ്യുന്നത് എണ്ണമയം മാറാൻ ഉത്തമമമാണ്. 

കണ്ണുകളുടെ ആരോഗ്യത്തിന്

ക്ഷീണിച്ച് തളർന്ന കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും നിലനിർത്താനും കണ്ണിന് ചുറ്റമുള്ള പാടുകൾ നീക്കാനും ടീ ബാഗുകൾ ഉപയോഗിക്കാം. ചെറുചൂടുവെള്ളത്തിലിട്ട ടീബാഗുകൾ ഇട്ട് വെച്ചതിന് ശേഷം അവ കണ്ണിന് മുകളിലാക്കി വെച്ച് വിശ്രമിക്കുക. 20 മിനിറ്റോളം കാത്തിരുന്നതിന് ശേഷം അവ കളയുക. ഇത് തുടർച്ചയായി ചെയ്ത് ശീലമാക്കിയാൽ  കണ്ണുകളുടെ ആരോഗ്യം വർധിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.