spot_img

നീന്തല്‍ ശീലമാക്കാം; അര മണിക്കൂര്‍ നീന്തിയാല്‍ കുറയുന്നത് 200 കലോറി

ഒരു തുള്ളി വിയര്‍പ്പു പോലും വീഴ്ത്താതെ 400 മുതല്‍ 500 കലോറി വരെ ഇല്ലാതാക്കാന്‍ കഴിഞ്ഞാലോ ? നീന്തല്‍ മാത്രമേ അതിനൊരു വഴിയുള്ളൂ. അര മണിക്കൂര്‍ നീന്തിയാല്‍ തന്നെ 200 കലോറിയോളം കുറക്കാം. നീന്തലിന്റെ പ്രത്യേകത അനുഭവിച്ചറിഞ്ഞവര്‍ പിന്നെ വെയിലുകൊണ്ടും വിയര്‍പ്പിറ്റിയുമുള്ള വ്യായാമങ്ങള്‍ക്കു മുതിരില്ല. ശരീരത്തിനു മൊത്തം വ്യായാമം ലഭിക്കുന്നതാണ് ഈ വര്‍ക്കൗട്ട്. പരമാവധി ഗുണം ലഭിക്കുന്നതിന് കൂടുതല്‍ സമയം വെള്ളത്തില്‍ ചെലവഴിക്കാം.

നീന്തല്‍ മുഴുവന്‍ ശരീരത്തിനും ഗുണം നല്‍കുന്ന വ്യായാമമാണ്

  1. ഏയ്‌റോബിക്‌സ് വ്യായാമം പോലെയോ ഡാന്‍സ് വ്യായാമങ്ങള്‍ പോലെയോ ജോയിന്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലല്ല നീന്തല്‍ എന്നതിനാല്‍ അധിക സമ്മര്‍ദ്ദമില്ലാതെ തന്നെ ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
  2. ഹൃദയാരോഗ്യത്തെ മാത്രമല്ല മസിലുകളെയും അത് ശക്തിപ്പെടുത്തുന്നു. 
  3. കരുത്ത് വര്‍ധിക്കുന്നതിനൊപ്പം ശ്വാസകോശത്തിന്റെ പ്രാപ്തിയും വര്‍ധിക്കുന്നു.
  4. മറ്റു പല വ്യായാമങ്ങളില്‍ നിന്നും വ്യത്യസ്തമായി നീന്തലില്‍ ശരീരത്തിലെ മുഴുവന്‍ മസിലുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ മൊത്തം ശരീരത്തിനും ഗുണകരമായ വ്യായാമമാണിത്. 
  5. പ്രമേഹം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം എന്നിവയ്ക്ക് കുറഞ്ഞ സാധ്യത.
  6. മെച്ചപ്പെട്ട ശാരീരികാവസ്ഥ : ഒരു ഓട്ടക്കാരനേക്കാള്‍ മികച്ച ശരീരമായിരിക്കും ഒരു നീന്തല്‍ക്കാരന്റേത്. ഒരു മികച്ച നീന്തല്‍ക്കാരനും ഓട്ടക്കാരനും തുല്യസമയം നീന്തുകയും ഓടുകയും ചെയ്യുമ്പോള്‍ നീന്തല്‍ക്കാരന് ഓട്ടക്കാരനേക്കാള്‍ 25 ശതമാനം കൂടുതല്‍ കലോറി ഇല്ലാതാക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
  7. ഭാരം കുറക്കുന്നതിനും മൂഡ് നന്നായി നിലനിര്‍ത്തുന്നതിനും നീന്തല്‍ നല്ലതാണ്.

ഒരു മണിക്കൂര്‍ = 446 കലോറി

30 മിനിറ്റ് നീന്തലില്‍ 223 കലോറി എരിയിച്ചു കളയാം. അതായത് ഒരു മണിക്കൂറില്‍ 446 കലോറി. ക്രോസ് കണ്‍ട്രി ഹൈക്കിങിനും ഫാസ്റ്റ് ഡാന്‍സിങിനും തുല്യമാണത്. ഇത് മിതമായ രീതിയിലുള്ള നീന്തലിന്റെ കാര്യമാണ്. കൂടുതല്‍ മികച്ച സ്‌ട്രോക്കുകള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കലോറി എരിച്ചുകളയാനാകും.

നീന്തല്‍ x നടത്തം

അര മണിക്കൂര്‍ നടത്തം (3.5 mph) വെറും 149 കലോറി മാത്രമേ എരിച്ചു കളയുന്നുള്ളൂ. നടത്തത്തിന്റെ വേഗത കൂട്ടിയാലും (4.5 mph) കലോറി 186 മാത്രമേ ആകുന്നുള്ളൂ.

30 മിനിറ്റ് വീതം പലപ്പോഴായി നീന്താം

ഒറ്റയടിക്ക് രണ്ട് മണിക്കൂര്‍ നീന്തി കൂടുതല്‍ കലോറി എരിയിച്ചു കളയാനൊന്നും മെനക്കെടണമെന്നില്ല. ആഴ്ചയില്‍ പല ദിവസങ്ങളിലായി 30 മിനിറ്റ് വീതം നീന്തിയാല്‍ മതിയാകും. ലോകാരോഗ്യ സംഘടന പറയുന്നത് 18 മുതല്‍ 64 വയസ്സു വരെയുള്ളവര്‍ക്ക് ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ശരീരത്തിന് ആവശ്യമാണെന്നാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.