spot_img

ചിരി ഒരു ശീലമാക്കാം; പ്രശ്‌നങ്ങളെ ചിരിച്ചു തള്ളാം

ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ നൂറു കൂട്ടം കാര്യങ്ങളുള്ളവരാണ് അധികവും. എന്നിട്ടും ചിരിക്കാത്തവര്‍ നിരവധി. എതിരെ നടന്നു വരുന്നവരോട്, ബസ്സിലോ ട്രെയിനിലോ അരികിലിരിക്കുന്നവരോട്, വഴിയോരക്കച്ചവടക്കാരോട്, റോഡരികിലെ യാചകരോട് അങ്ങനെ ഒരു ദിവസം എത്ര പേരോട് ചിരിക്കാന്‍ കഴിയുന്നോ അത്രയും നല്ലത് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. 

ചിരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

  1. പ്രകൃതിദത്തമായ വേദന സംഹാരിയാണ് ചിരി : തലവേദന മൂലം തളര്‍ന്നിരിക്കുന്ന സമയത്ത് അടുത്ത ഫ്രണ്ടിനോടൊപ്പം തമാശകള്‍ പറഞ്ഞ് ചിരിച്ചിട്ടുണ്ടോ ? വേദന പമ്പ കടക്കും. ചിരി എന്‍ഡോര്‍ഫിന്‍സ് പുറപ്പെടുവിക്കുന്നതിനു സഹായിക്കും. സന്തോഷകരമായ അനുഭവം നല്‍കുന്ന ഹോര്‍മോണാണിത്. എന്‍ഡോര്‍ഫിന്‍സ് വിശ്രമിക്കാനും മൊത്തം ശാരീരിക-മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  2. സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു : സമ്മര്‍ദ്ദമുണ്ടാകുന്ന സമയത്ത് ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നു. കോര്‍ട്ടിസോളിന് ശരീരത്തിന്റെ പ്രതിരോധശക്തി കുറക്കാനും വിഷാദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകാനും കഴിയും. ദിവസവും നിശ്ചിത സമയം ചിരിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് പരിമിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  3. വിഷാദത്തെ ചെറുക്കുന്നു : ചിരി എപ്പോഴും മൂഡിനെ ഉയര്‍ത്തിനിര്‍ത്തുകയും വിഷാദത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. വളരെയധികം നര്‍മ്മശേഷിയുള്ളവര്‍ക്ക് സമ്മര്‍ദ്ദ സാഹചര്യങ്ങളെ തുടര്‍ന്നുള്ള വിഷാദമുണ്ടാകാന്‍ സാധ്യത കുറവാണ്. 
  4. രക്തസമ്മര്‍ദ്ദത്തിനുള്ള പ്രതിവിധി : ചിരി കോര്‍ട്ടിസോളിന്റെ തോത് കുറക്കുക മാത്രമല്ല, കാര്‍ഡിയാക് മസിലുകള്‍ക്ക് വ്യായാമവും നല്‍കുന്നു. ഈ പ്രക്രിയ തുടക്കത്തില്‍ രക്തസമ്മര്‍ദ്ദം കൂട്ടുമെങ്കിലും ഇത് രക്തവാഹിനികളെ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം സന്തുലിതമായി നിര്‍ത്തുന്നു.
  5. ഹൃദയാരോഗ്യം ശക്തിപ്പെടുത്തുന്നു : ചിരിയെ തുടര്‍ന്ന് രക്തവാഹിനികള്‍ക്കകത്തെ പാളിയും രക്തയോട്ടം നിയന്ത്രിക്കുന്ന ഭാഗവുമായ എന്‍ഡോതെലിയം വലുതാകുന്നു. കൂടാതെ, ചിരിയോടൊപ്പമുള്ള ആഴത്തിലുള്ള ശ്വാസോഛ്വാസം രക്തത്തില്‍ ഓക്‌സിജന്റെ തോതും നിയന്ത്രിക്കുന്നു. 
  6. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു : ചിരിക്കുന്ന സമയത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബീറ്റാ-എന്‍ഡോര്‍ഫിനുകളും മറ്റു ഹോര്‍മോണുകളും ടി-സെല്ലുകളുടെ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഒരുതരം ലിംഫോസൈറ്റുകളാണിവ.
  7. ചിരി ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതൊരു കാര്യവും ചിരിച്ചുകൊണ്ടു തുടങ്ങാനാണ് ഉപദേശം. 
  8. ചിരിക്കുന്നവരുടെ മുഖം കൂടുതല്‍ സുന്ദരമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചിരി ആരുടെയും ഭംഗി കുറക്കുന്നില്ല, കൂട്ടുന്നേയുള്ളൂ.
  9. ശാസ്ത്രം പറയുന്നത് ചിരി പ്രകൃതിദത്തമായ മരുന്നാണെന്നാണ്. ചിരി തെറാപ്പി എന്നൊരു ടെക്നിക്കുണ്ട്. സമ്മര്‍ദ്ദം, വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്കും മാരകമായ ചില രോഗങ്ങള്‍ക്കും ചിരി തെറാപ്പി നിര്‍ദ്ദേശിക്കാറുണ്ട്. 
  10. ചിരിക്കുമ്പോള്‍ കലോറി എരിയുമെന്നതിനാല്‍ പൊണ്ണത്തടി, ഭാരക്കൂടുതല്‍ എന്നിവയുള്ളവര്‍ക്ക് ചിരി നല്ലൊരു മാര്‍ഗമാണ്. 

ജോലി സ്ഥലത്തും സുഹൃത്തുക്കള്‍ക്കിടയിലുമെല്ലാം തമാശകളും കളികളും പങ്കുവെച്ച് എപ്പോഴും ചിരി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മറക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, നല്ല ആരോഗ്യത്തോടെയിരിക്കാനും ഉപയോഗപ്പെടും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.