spot_img

ആരോഗ്യ സംരക്ഷണത്തിനും കൊളസ്‌ട്രോളിനും ഉത്തമം; ചുവന്ന മുന്തിരിയുടെ ഗുണങ്ങള്‍

ചുവന്ന മുന്തിരികൾ കുലകുലയായി കാണാൻ തന്നെ ഏറെ ഭംഗിയാണ്. കാഴ്ചയ്‌ക്കൊപ്പം പോലെ തന്നെ ആരോഗ്യദായകവുമാണ് ചുവന്ന മുന്തിരികൾ. വൈൻ ഉണ്ടാക്കാനായും ജാമിനുവേണ്ടിയുമെല്ലാം മുന്തിരികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ചുവന്ന മുന്തിരികൾ പോഷക സമ്പുഷ്ടവും പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയുമാണ്. ആന്റിയോക്‌സിഡന്റുകളാൽ സമ്പന്നമായ മുന്തിരികൾ ചർമ്മത്തിലെ ചുളിവുകളും പാടുകളും നീക്കി യുവത്വം നിലനിർത്തുന്നു. ശരീരത്തിലെ കൊളസ്ടട്രോളിന്റെ അളവ് കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനുമെല്ലാം മുന്തിരി ഉത്തമമാണ്.

ആന്റി ഏജിങ് ആന്റിയോക്‌സിഡന്റുകൾ

മധുരവും അൽപം പുളിയും ചേർന്നതാണ് രുചിയെങ്കിലും ചുവന്ന മുന്തിരിക്ക് ആരാധകർ ഏറെയാണ്. ഇത് കഴിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റുടിൻ, ക്വർസെറ്റിൻ, റെസ്വിറേട്രൽ എന്നിവയെല്ലാം അടങ്ങിയ ആന്റിയോക്‌സിഡന്റുകൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെയും ചർമ്മത്തിലേയും മാലിന്യങ്ങളെ പുറന്തള്ളി തിളക്കവും മ്യദ്യുലവും യുവത്വം തുടിയ്ക്കുന്നതുമായ ചർമ്മം പ്രദാനം ചെയ്യുന്നു. 

പൊണ്ണത്തടി മാറ്റുന്നു

അമിതവണ്ണവും പൊണ്ണത്തടിയുമുള്ളവർക്ക് ചുവന്ന മുന്തിരി ജ്യൂസ് കുടിയ്ക്കുന്നത് വണ്ണം കുറയാൻ സഹായിക്കും. മറ്റ് വ്യായാമ മുറകൾക്കും ക്യത്യമായ ഡയറ്റിനുമൊപ്പം ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കൂടി കുടിയ്ക്കുക. വ്യത്യാസം ക്യത്യമായി മനസിലാക്കാം. മുന്തിരി ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ അമിതവണ്ണത്തിനെതിരെ പ്രവർത്തിക്കുന്നെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

കൊളസ്‌ട്രോൾ കുറയ്ക്കുന്ന

 മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്വിറേട്രൽ എന്ന ആന്റിയോക്‌സിഡന്റ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാൻ കെൽപ്പുളളതാണ്. കൊളസ്‌ട്രോൾ ലെവൽ ബാലൻസ് ചെയ്ത്‌കൊണ്ടു പോകാനും ഇതിലൂടെ സാധിക്കും. LDL കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുന്നതിനൊപ്പം തന്നെ കൊഴുപ്പിന്റെ അളവിലും വ്യതിയാനം ഉണ്ടാക്കുന്നു. ഇത് അമിതവണ്ണം, പൊണ്ണത്തടി എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. 

രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു

മുന്തിരിയിൽ 80 ഷതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. രക്തക്കുഴലുകളഉടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഹ്യദയാരോഗ്യം പരിപാലിക്കുന്നതിലും മുന്തിരി പ്രധാന പങ്കുവഹിക്കുന്നുണ്ട്. കൊറോണറി ഹാർട്ട് ഡിസീസ് ഉള്ളവർ ചുവന്ത മുന്തിരിയോ മുന്തിരിയുടെ എക്‌സ്ട്രാക്ടോ കഴിയ്ക്കുമ്പോൾ ഹ്യദയാരോഗ്യത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. രക്തക്കുഴലുകളിലൂടെയുള്ള രക്തചംക്രമണം നന്നായി നടന്നു പോകാനും ഇവ സഹായകരമാണ്. 

കാഴ്ച ശക്തി നിലനിർത്തുന്നു

കണ്ണിനും കഴ്ചയ്ക്കും പകരം വെക്കാൻ മറ്റൊന്നുമില്ല. മുന്തിരിയാകട്ടെ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയതാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റുകൾ കണ്ണുകളെ ബാധിക്കുന്ന ബ്ലൂ ലൈറ്റിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നു. പല രോഗങ്ങൾക്കും കാരണമായേക്കാവുന്നതാണ് ബ്ലൂലൈറ്റുകൾ. 

പ്രമേഹത്തിനും ഉത്തമം

പ്രമേഹബാധിതരായിട്ടുള്ളവർക്കും മുന്തിരി ഉപകാരപ്രദമാണ്. ബ്ലഡ് ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ ചുവന്ന മുന്തിരിക്ക് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന മധുരത്തെക്കുറിച്ച് ആരും പേടിക്കേണ്ടതില്ല. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ സാവധാനത്തിൽ മാത്രമേ രക്തത്തിൽ അലിയുകയുള്ളൂ. മുന്തിരി കഴിയ്ക്കുന്നതിന് പകരം ജ്യൂസായി കുടിയ്ക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാമെന്നും പഠനങ്ങൾ പറയുന്നു. പ്രമേഹരോഗികൾക്ക് ക്യത്യമായ ഡയറ്റ് പ്ലാനിനൊപ്പം മുന്തിരിയും ഉൾപ്പെടുത്താവുന്നതാണ്. 

കാൻസറിനെ പ്രതിരോധിക്കുന്നു

ലോകം ഇന്ന് ഏറെ ഭയക്കുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. ഈ കാൻസറിനെയും പ്രതിരോധിക്കാനുളള ശേഷി മുന്തിരി എന്ന ചെറിയ പഴത്തിന് ഉണ്ട്. റിസർവോട്രൽ എന്ന ആന്റിയോക്‌സിഡന്റിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. മാറിലെ കാൻസർ, വയർ, കരൾ എന്നിവയിൽ കാൻസറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കാൻസർ കോശങ്ങളുടെ വ്യാപനം തടയാനും പ്രവർത്തിക്കുന്നു.

ക്യത്യമായ ഗുണം ലഭിക്കണമെങ്കിൽ ഏറ്റവും നല്ല മുന്തിരി തന്നെ ഗുണമേൻമയുള്ള സ്ഥലങ്ങളിൽ നിന്ന് ഉറപ്പ് വരുത്തി വാങ്ങുക. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഇവ ഉത്തമമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.