spot_img

നിലക്കടലയുടെ ഗുണങ്ങൾ

ഇടയ്ക്കിടെ കൊറിക്കാൻ നിലക്കടല തിരഞ്ഞെടുക്കുന്നവർ ധാരാളമാണ്. സ്‌നാക്‌സ് ആയി ചെരിയ വിശപ്പ് മാറ്റുന്ന ഈ കുഞ്ഞൻമാരെ അത്ര ചെറുതായി കാണണ്ട. വലിപ്പത്തിൽ ചെറുതെങ്കിലും പോഷകസമ്പുഷ്ടമാണ് നിലക്കടലകൾ. സ്‌നാക്‌സിനും അപ്പുറം ആരോഗ്യദായകമായ ഭക്ഷണമാണ് നിലക്കടലയെന്ന് ചുരുക്കം. പ്രോട്ടീൻ., ഫൈബർ, വിറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന നിലക്കടല എന്തെല്ലാം പ്രയോജനങ്ങളാണ് നൽകുന്നതെന്ന് ഒരു ഊഹവും നിങ്ങൾക്കുണ്ടാകില്ല.

ശരീരഭാരം കുറയ്ക്കുന്നു

ക്യത്യമായ ഡയറ്റ് പ്ലാൻ ചെയ്യുന്നവർക്ക് നിലക്കടലയും ആഹാരത്തിനൊപ്പം ഉൾപ്പെടുത്താവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നിലക്കടല വേവിച്ച് കഴിയ്ക്കുന്നത് കൂടുതൽ ഗുണകരമാണ്. ശരീരഭാരം പെട്ടെന്ന് കുറയാൻ സഹായിക്കും. റോസ്റ്റ് ചെയ്യുന്നതിനേക്കാൾ ഗുണകരമാണിത്. 

കൊളസ്‌ട്രോൾ ലെവൽ കുറയ്ക്കുന്നു

ശരീരത്തിലെ അമിത കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിർത്താൻ ഉത്തമമാണ് നിലക്കടല. ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് ഹാനികരമായ കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നു. ഭാവിയിൽ ഹ്യദ്രോഗം, പക്ഷാഘാതം, തുടങ്ങി പല മാരകരോഗങ്ങളും വരുന്നതിൽ നിന്നും തയുകയും ചെയ്യും. 

പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു

പ്രമേഹവും ഹ്യദ്രോഗവും ഒരമ്മ പെറ്റ മക്കളെപോലെയാണ്. പ്രമേഹമുള്ളവർക്ക് ഹ്യദയ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യത ഏറെയാണ്. ഇത്തരക്കാർക്ക് കൊളസ്‌ട്രോൾ അനിയന്ത്രിതമായിരിക്കും. എന്നാൽ നിലക്കടല കഴിയ്ക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവായിരിക്കും. പ്രമേഹമുള്ളവരുടെ ലെവൽ കുറയ്ക്കാനും നിലക്കടല സഹായിക്കുന്നു. വേവിച്ചോ അല്ലാതെയോ നിലക്കടല പ്രമേഹത്തിന് പരിഹാരമായി കഴിയ്ക്കാവുന്നതാണ്.

രക്തസമ്മർദം കുറയ്ക്കുന്നു

ഹൈപ്പർടെൻഷൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നിലക്കടല ഉത്തമ ഔഷധമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റ് 3 ആസിഡ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിച്ച് നിർത്താനായാൽ തന്നെ പല മാരക രോഗങ്ങളേയും അകറ്റി നിർത്താൻ സാധിക്കും. ഉപ്പ് ചേർത്ത നിലക്കടല വിപരീതഫലമായിരിക്കും നൽകുക. അതിനാൽ പുഴുങ്ങിയതോ, ഉപ്പ് ചേർക്കാതെ റോസ്റ്റ് ചെയ്‌തോ നിലക്കടല കഴിയ്ക്കാവുന്നതാണ്. 

ആരോഗ്യകരമായ ചർമ്മം

നിരവധി ചർമ്മപ്രശ്‌നങ്ങൾ നേരിടുന്നവർക്കുള്ള പ്രതിവിധിയാണ് നിലക്കടല. ഇടിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമ്മ സംരക്ഷണ കർമ്മം ഭംഗിയായി നിർവഹിക്കുന്നു. സൂര്യ രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിച്ച് നിർത്തുകയും സൺ സ്‌പോട്ട്, മുഖത്തെ പാടുകൾ ചുളിവുകൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. മുറിവ് ഉണങ്ങാനും നിലക്കടല ഉത്തമമാണ്. നിലക്കടല കഴിയ്ക്കുന്നവരുടെ ചർമ്മത്തിലുണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുന്നു.

കാൻസറിനെ പ്രതിരോധിക്കുന്നു

ഇക്കാലത്ത് ഏറെ പേടിയോടെ കാണുന്ന രോഗങ്ങളിൽ ഒന്നായ കാൻസറിനെ ചെറുക്കാനും നിലക്കടലയ്ക്ക് സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്‌റ്റെറോൾസ് ആന്റി കാൻസർ എന്ന നിലയിൽ പ്രവർത്തിക്കുന്നു. ബ്രസ്റ്റ് കാൻസർ അടക്കം പല അവയവങ്ങളെയും ബാധിക്കുന്ന കാൻസറിനെ തുരത്താൻ നിലക്കടല സഹായിക്കുന്നു. കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യതയും കുറയ്ക്കുന്നു. അതിനാൽ ഇടയ്ക്ക് ലഘുഭക്ഷണമായി ഫ്രഞ്ച് ഫ്രൈസും ചിപ്‌സും കഴിയ്ക്കാതെ നിലക്കടല ധൈര്യമായി കഴിയ്ക്കാം..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.