spot_img

ഗര്‍ഭിണികള്‍ ആല്‍മണ്ട് കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഗർഭകാലങ്ങളിൽ ഏറ്റവും പോഷക സമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണം കഴിയ്ക്കാനാണ് സ്ത്രീകൾ ശ്രദ്ധിക്കുക. ഈ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ഒന്നാണ് ആൽമണ്ട്. ഹെൽത്തി സ്‌നാക്‌സ് ആയി വരെ ഉപയോഗിക്കാവുന്ന ഇവ പോഷകങ്ങളുടെയും വിറ്റമിനുകളുടെയും കലവറ തന്നെയാണ്. പ്രോട്ടീൻ, ഫൈബർ, അയേൺ, സിങ്ക്, വിറ്റമിൻ എ, ബി6, വിറ്റമിൻ ഇ, കാൽഷ്യം, മഗ്നീഷ്യം, കോപ്പർ, ഫോളിക് ആസിഡ് എന്നിവ ധാരാളമായി ആൽമണ്ടിൽ അടങ്ങിയിരിക്കുന്നു. ഗർഭിണികൾ ആൽമണ്ട് കഴിയ്ക്കുന്നത് ഉത്തമമെന്ന് ചുരുക്കം.

ഫോളിക് ആസിഡിന്റെ കലവറ

ഗർഭിണികൾക്ക് ആവശ്യമായ ഫോളിക് ആസിഡ് ആൽമണ്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് സഹായകരമാണ്. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിനും മറ്റും ആൽമണ്ട് കഴിയ്‌ക്കേണ്ടതുണ്ട്. ഗർഭിണികളിൽ ഗർഭകാലത്തോ, പ്രസവ സമയത്തോ ട്യൂബുകളിൽ ഉണ്ടാകാനിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫോളിക് ആസിഡ് സഹായിക്കുന്നു. അല്ലാത്തപക്ഷം അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമായേക്കാം. ഒരു ദിവസം 400 മൈക്രോ ഗ്രാം അളവിൽ ഗർഭിണികൾക്ക് ഫോളിക് ആസിഡ് ആവശ്യമാകുന്നു. അതിനാൽ ആൽമണ്ട് കഴിയ്ക്കുന്നത് പ്രസവത്തിനും കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും ഉത്തമമാണ്. 

മെറ്റബോളിസം നിയന്ത്രിക്കുന്നു

ചില കേസുകളിൽ ഗർഭിണികൾക്ക് പ്രസവം ദുഷ്‌കരമാകുന്ന സാഹചര്യമുണ്ടാകാറുണ്ട്. പ്രത്യേകിച്ചും പൊണ്ണത്തടി, പ്രമേഹം ഉയരുക, മെറ്റബോളിസം അനിയന്ത്രിതമാകുക എന്നിവയെല്ലാം അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം. പ്രസവത്തിന് ശേഷവും ഇവ കണ്ടുവരുന്നുണ്ട്. ഇത് തടയാൻ ആൽമണ്ടിന് സാധിക്കുന്നു. നല്ല കൊഴുപ്പും കാർബോഹൈട്രേറ്റും അടങ്ങിയ ആൽമണ്ടുകൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഒഴിവാക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു. 

അമിതവണ്ണം ചെറുക്കുന്നു

ഗർഭിണിയാകുന്ന പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് പെട്ടെന്ന് ശരീരഭാരം വർധിക്കുന്നത്. നേരത്തേ തന്നെ അമിത വണ്ണമുള്ളവർക്കും, അമിത വിശപ്പുള്ളവർക്കും ശരീരഭാരം നിയന്ത്രിക്കുക ദുഷ്‌കരമായിരിക്കും. ഇവിടെയും ആൽമണ്ടുകൾ രക്ഷകരായി എത്തുന്നു. ക്യത്യമായ അളവിൽ ദിനവും ആൽമണ്ട് കഴിയ്ക്കുന്ന ഗർഭിണികൾക്ക് ശരീരഭാരം ഉയരുന്നില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണിന്റെ അളവ് കുറച്ച് ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.

കുഞ്ഞിന് വേണ്ട അയേൺ നൽകുന്നു

ഗർഭാവസ്ഥയിൽ അമ്മയ്‌ക്കെന്ന പോലെ കുഞ്ഞുങ്ങൾക്കും പോഷകങ്ങളും വിറ്റാമിനുകളും ആവശ്യമാണ്. ആൽമണ്ട് അയേൺ സമ്പുഷ്ടമായതിനാൽ, അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഉപകാപ്രദമാണ്. ഏറ്റവും കൂടുതൽ അയേൺ ആവശ്യമുള്ള സമയമാണ് ഗർഭകാലം. അതിനാൽ ആൽമണ്ടിനെ മാറ്റി നിർത്തേണ്ട ആവശ്യമേയില്ല. 300 മില്ലിഗ്രാം അയേൺ ഗർഭിണിക്കും കുഞ്ഞിനും ഒരു ദിവസം ആവശ്യമായി വരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഭാവിയിൽ കുഞ്ഞുങ്ങളിൽ അലർജികൾ ഉണ്ടാകില്ല

ഗർഭിണിയായിരിക്കുമ്പോൾ ആൽമണ്ട് കഴിയ്ക്കുന്ന സ്ത്രീകളുടെ കുട്ടികൾക്ക് ഭാവിയിൽ അലർജിയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പ്രത്യേകിച്ചും ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങൾ പെരുകി വരുന്ന ഈ കാലത്ത് ഇതൊരു ആശ്വാസമാണ്. ആൽമണ്ടിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ഇ കുഞ്ഞുങ്ങളിൽ ആസ്മ ഉണ്ടാകാനുള്ള സാധ്യത വിദൂരമാക്കുന്നു.അതിനാൽ പല ഗുണങ്ങളും സമ്മാനിക്കുന്ന ആൽമണ്ട് ഗർഭകാലത്തും കൂടെ കൂട്ടുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.