spot_img

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നിങ്ങളുടെ ദാഹം ശമിപ്പിക്കാന്‍ ഏറ്റവും നല്ലത് വെള്ളമാണ്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

  1. ഉദരത്തെ ശുദ്ധിയാക്കുന്നു

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെയും വിശപ്പിനെയും പോസിറ്റീവായി സ്വാധീനിക്കുന്നു. വയറു ശുദ്ധിയാവുകയും ദഹനം എളുപ്പമാകുകയും ചെയ്യുന്നു. മലവിസര്‍ജ്ജനം സുഗമമാക്കാനും വെള്ളം സഹായകമാണ്. കാരണം ഇത് ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

  1. ശരീരത്തില്‍ നിന്ന് മാലിന്യം പുറന്തള്ളുന്നു

നിങ്ങള്‍ വിസര്‍ജിക്കുമ്പോള്‍ ശരീരത്തിലെ മാലിന്യം പുറത്തുപോകുന്നു. വെള്ളം ഈ വിസര്‍ജനത്തിന് സഹായിക്കുക വഴി ശരീരത്തെ മാലിന്യമുക്തമാക്കുകയാണ്. കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരം കൂടുതല്‍ ശുദ്ധിയാകുന്നു. വയറ് വീര്‍ക്കാതെയും ഇത് സഹായിക്കുന്നു.

  1. വിശപ്പ് കൂട്ടുന്നു

വെറും വയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ വിശപ്പ് വര്‍ധിക്കുന്നു. രാവിലെ എണീറ്റയുടന്‍ ാെരു വലിയ ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രാതല്‍ നന്നായി കഴിക്കാന്‍ സഹായിക്കുന്നു.

  1. തലവേദന തടയുന്നു

ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പലപ്പോഴും തലവേദനയ്ക്ക് കാരണമാകുന്നത്. നിര്‍ജ്ജലീകരണം തലവേദനയുണ്ടാക്കുന്നു. വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്നു. ദിവസം മുഴുവന്‍ വെള്ളം കുടിക്കുക. ഇത് തലവേദനയില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല, വായ്നാറ്റത്തില്‍ നിന്നും വായയിലുണ്ടാകുന്ന അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു.

  1. പെരുങ്കുടല്‍ വൃത്തിയാക്കുന്നു

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് പെരുങ്കുടല്‍ വൃത്തിയാക്കുന്നു. ഇത് ശരീരത്തിന് പെട്ടെന്നും എളുപ്പത്തിലും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായകമാകുന്നു.

  1. മെറ്റബോളിസം വേഗത്തിലാക്കുന്നു

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് മെറ്റബോളിസം 24 ശതമാനം വരെ വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ ഭക്ഷണം വേഗത്തിലും എളുപ്പത്തിലും ദഹിക്കും എന്നാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരം കുറയുന്നതിന് ഇത് സഹായിക്കും. മികച്ച ഫലം ലഭിക്കാന്‍ ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുക.

  1. ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നു

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. കൂടുതല്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുമ്പോള്‍ രക്തത്തില്‍ കൂടുതല്‍ ഓക്സിജനും ഉണ്ടാകുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് കൂടുതല്‍ എനര്‍ജിയുണ്ടാവുന്നു എന്നാണ്.

  1. ഭാരം കുറക്കുന്നു

വെള്ളത്തിന് കലോറിയില്ലാത്തതിനാല്‍ ആവശ്യമുള്ളത്ര വെള്ളം കുടിക്കാം. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് വയറ്റില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളാനും വയറു വീര്‍ക്കുന്നത് തടയാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനാല്‍ കലോറികള്‍ പെട്ടെന്ന് എരിച്ചുകളയുന്നു. ഭാരം കുറക്കാന്‍ മികച്ച ഐഡിയയാണിത്.

  1. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

സമഗ്ര ആരോഗ്യത്തിന് വെള്ളം പ്രധാനമാണ്. ശരീരത്തിലെ ദ്രവങ്ങളുടെ സന്തുലനത്തിനും വെള്ളം ആവശ്യമാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. പ്രതിരോധ സംവിധാനം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗബാധ കുറഞ്ഞിരിക്കും.

പല രോഗങ്ങളും ആരംഭിക്കുന്നത് ഉദരത്തിലാണ്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഇതിനുള്ള സാധ്യത പരമാവധി കുറക്കുന്നു.  

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.