spot_img

പ്രമേഹത്തിനും ദൈനംദിന രോഗങ്ങള്‍ക്കും അത്യുത്തമം; കറുവാപ്പട്ടയുടെ 12 ഗുണങ്ങള്‍

പ്രത്യേക തരം സുഗന്ധത്താലും മധുരവും എരിവും കലര്‍ന്ന രുചിയാലും കറുവാപ്പട്ടയ്ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. സ്വാദിനും മണത്തിനും വേണ്ടിയാണ് പലപ്പോഴും കറുവാപ്പട്ട നാം ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നതെങ്കിലും ഇതിന് നമുക്ക് അറിയുന്നതിനേക്കാള്‍ അധികം വൈദ്യ ഗുണങ്ങളുണ്ട്. 

  1. കറുവാപ്പട്ടയില്‍ പോളീഫിനോള്‍സ് അടങ്ങിയിട്ടുണ്ട്. അതിന്റെ എണ്ണ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 
  2. കറുവാപ്പട്ടയ്ക്ക് മധുരമുള്ളതിനാല്‍ ഭക്ഷണസാധനങ്ങളില്‍ ഇത് പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാം.  ചുമ, ജലദോഷം പോലെയുള്ള രോഗങ്ങള്‍ക്ക് ഔഷധമായും ഇത് ഉപയോഗിക്കാം.
  3. കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ധിപ്പിക്കുന്നതിനാല്‍ അപചയ പ്രക്രിയ ശക്തിപ്പെടുകയും ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് കത്തിപ്പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വയര്‍ കുറക്കാനും തടി കുറക്കാനും ഇത് വളരെ നല്ലതാണ്. തിളപ്പിച്ച വെള്ളത്തില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചു ചേര്‍ത്ത് കുടിക്കാം. ഇതിനൊപ്പം തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ഇപ്രകാരം ചായയിലും ഭക്ഷണത്തിലുമെല്ലാം കറുവാപ്പട്ട പൊടിച്ചത് ചേര്‍ക്കാം. 
  4. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് കറുവാപ്പട്ട. ഭക്ഷണം പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കുന്നതിനാല്‍ ഗ്യാസ്, അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് കറുവാപ്പട്ട. 
  5. പല്ല്, മോണ രോഗങ്ങള്‍ എന്നിവ തടയാന്‍ കറുവാപ്പട്ട വളരെ നല്ലതാണ്. വായ്‌നാറ്റം അകറ്റാനും സഹായിക്കുന്നതിനാലാണ് പല ടൂത്ത് പേസ്റ്റുകളിലും ഇതുപയോഗിക്കുന്നത്.
  6. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഓര്‍മശക്തിയ്ക്കും ഏറെ നല്ലതാണ് കറുവാപ്പട്ട. ഒരു സ്പൂണ്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഓര്‍മശക്തിക്കും പേശീവേദനയ്ക്കും നല്ലതാണ്. 
  7. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വാതത്തിനു പരിഹാരമാണ്. വാതസംബന്ധമായ വേദനകള്‍ കുറക്കാനും ഇത് ഉപകരിക്കും. എല്ലിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. 
  8. കറുവാപ്പട്ടയില്‍ ആന്റിഓക്‌സിഡന്റ് ഘടകങ്ങളുള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശം തടയുന്നതിന് കഴിയുന്നു. അതുകൊണ്ടുതന്നെ അര്‍ബുദം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതിനു കഴിയുന്നു.  
  9. പ്രമേഹം, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം തടയാന്‍ ഇതിനു കഴിയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാനും സഹായിക്കുന്നു.
  10. കറുവാപ്പട്ടയും തേനും ചേര്‍ന്ന മിശ്രിതം പനി, അലര്‍ജി എന്നിവയെ അകറ്റി നിര്‍ത്താനും അണുബാധകളെ തടയാനും രക്തപ്രവാഹം സുഗമമാക്കാനും സഹായിക്കുന്നു.
  11. കറുവാപ്പട്ടയും തേനും ചേര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖക്കുരു അകറ്റുകയും മുഖക്കുരു മൂലമുണ്ടാകുന്ന പാട് ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസവും രണ്ടു നേരമെങ്കിലും കറുവാപ്പട്ട ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാകാനും മുഖത്തെ ചുളിവുകള്‍ മാറാനും നല്ലതാണ്. 
  12. അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ തലച്ചോര്‍ ഉള്‍പ്പെടെയുള്ള പല അവയവങ്ങളെയും ബാധിക്കുന്നു. പ്രമേഹം അള്‍ഷിമേഴ്‌സ് രോഗത്തിനും കാരണമാകുമെന്ന പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ടൈപ്പ് 3 പ്രമേഹമാണ് കൂടുതലായും ഇതിനു കാരണമാകുന്നത്. കറുവാപ്പട്ടയുടെ സത്തയ്ക്ക് ഈ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.