spot_img

ചിക്കറിയുടെ മായാജാലങ്ങള്‍

കാപ്പിപ്പൊടിയുടെ മണവും ഗുണവും കൂട്ടാന്‍ അഡിറ്റീവായി ചേര്‍ക്കുന്ന ഒന്നാണ് ചിക്കറിയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനുമപ്പുറം ചിക്കറിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അമിതമായി കോഫി കുടിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കാനാണ് ചിക്കറി ചേര്‍ക്കുന്നതെന്നും ചിക്കറിയില്‍ കഫീന്‍ ഇല്ലാതെ തന്നെ കോഫിയുടെ എല്ലാ ഗുണങ്ങളുമുണ്ടെന്നും പലരും വിശ്വസിക്കുന്നു. ഈ വിവരങ്ങള്‍ ശരിയാണെങ്കിലും ഇല്ലെങ്കിലും ചിക്കറിയില്‍ ആരോഗ്യദായകമായ പല ഗുണങ്ങളും ഉണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. 

ചിക്കറി ചെടിയുടെ എല്ലാ ഭാഗങ്ങളും എന്തെങ്കിലുമൊക്കെ ഉപയോഗമുള്ളതാണ്. ഭക്ഷണമായോ ഔഷധമായോ ഇവ ഉപയോഗിക്കുന്നു. വേരാണ് ഏറ്റവും പ്രശസ്തം. വേര് ബേക്ക് ചെയ്ത് റോസ്റ്റ് ചെയ്ത് ഗ്രൗണ്ട് ചിക്കറിയായി ഉപയോഗിക്കുന്നു. ഇന്ത്യന്‍ ഫില്‍റ്റര്‍ കോഫി, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കനേഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഗ്രൗണ്ട് ചിക്കറി കോഫിയോടൊപ്പം ഉപയോഗിക്കുന്നു.

ചിക്കറിയുടെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണന്നു നോക്കി അത് നമ്മുടെ കോഫിയില്‍ ചേര്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം.

  1. പുഴുക്കളെ കൊല്ലുന്നു

ശരീരത്തിനകത്തെ പരാന്നജീവികളെ കൊല്ലുന്ന വിഷമായി ചിക്കറി പ്രവര്‍ത്തിക്കുന്നു. ചിക്കറി ചെടിയുടെ വേരിലുള്ള ചില എണ്ണകളാണ് പുഴുക്കളെ കൊല്ലുന്ന ഘടകം. ടാനിന്‍ ധാരാളമടങ്ങിയ ചെടികള്‍ ഇത്തരത്തില്‍ പുഴുക്കളെ നശിപ്പിക്കാന്‍ കഴിയുന്നവയാണ്. 

  1. സമ്മര്‍ദ്ദം കുറക്കുന്നു

കോഫി സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ഒന്നാണ് എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. പഠനങ്ങള്‍ പറയുന്നത് സമ്മര്‍ദ്ദാവസ്ഥയില്‍ കോഫി കുടിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ തോത് കൂട്ടുമെന്നാണ്. കോര്‍ട്ടിസോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി പ്രതിരോധ സംവിധാനത്തെ തകര്‍ത്ത് എല്ലുകളുടെ രൂപീകരണത്തെ മന്ദഗതിയിലാക്കി പിന്നീട് അസ്ഥിക്ഷയത്തിലേക്ക് നയിക്കുന്നു. ചിക്കറിയില്‍ കഫീന്‍ അടങ്ങിയിട്ടില്ലാത്തതുകൊണ്ട് കോഫിക്ക് പകരം ചിക്കറി ഉപയോഗിക്കുകയോ കോഫിയില്‍ അഡിറ്റീവായി ചേര്‍ക്കുകയോ ചെയ്യുന്നത് സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്തും കോര്‍ട്ടിസോളിന്റെ അളവ് കൂടാതെ നോക്കാന്‍ നല്ലതാണ്.

  1. കരളിനെ ആരോഗ്യത്തോടെ കാക്കുന്നു

ചിക്കറി ആന്റിഓക്‌സിഡന്റിനാല്‍ സമ്പുഷ്ടവും ഫ്രീ റാഡിക്കല്‍സിനെ ശുദ്ധീകരിക്കുന്നതുമാണ്. ഫ്രീ റാഡിക്കല്‍സിനെ ശുദ്ധീകരിക്കുന്നതിനാല്‍ ഇതിന് കരളിനെ വിഷാംശങ്ങളില്‍ നിന്ന് സംരക്ഷിക്കാനും കഴിയുന്നു. കരള്‍ ശുദ്ധീകരിക്കുന്നതോടൊപ്പം ചിക്കറി പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

  1. പ്രമേഹത്തെ ചെറുക്കുന്നു

ലോകത്തെല്ലായിടത്തും പ്രമേഹം വളരെ ഗൗരവതരമായ പ്രശ്‌നമാണ്. ചിക്കറിക്ക് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ചിക്കറി വേരിന്റെ സത്ത നല്‍കിയ 50 പേരില്‍ നടത്തിയ പഠനത്തില്‍  അഡിപോനെക്റ്റിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തി. രക്തത്തിലെ ഗ്ലൂക്കോസ്, ഫാറ്റി ആസിഡ് എന്നിവയെ നിയന്ത്രിച്ചു നിര്‍ത്തുന്ന പ്രോട്ടീനാണ് അഡിപോനെക്റ്റ്. 

  1. ബലവും ഉറപ്പുമുള്ള എല്ലുകള്‍ക്ക്

ചിക്കറിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ആര്‍ത്രൈറ്റിസിനെതിരെ പ്രവര്‍ത്തിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ചിക്കറിയ്ക്ക് കാത്സ്യം വലിച്ചെടുക്കാനുള്ള കഴിവിനെ ഊര്‍ജ്ജിതപ്പെടുത്താനും അതുവഴി ശരീരത്തിലെ എല്ലുകളുടെ സാന്ദ്രതയും ആരോഗ്യവും വര്‍ധിപ്പിക്കാനും കഴിയും.

ഇന്‍ഫ്‌ളമേഷനു കാരണമാകുന്ന ചില എന്‍സൈമുകളുടെയും സൈറ്റോകൈനുകളുടെയും ഉല്‍പ്പാദനം ഇല്ലാതാക്കാന്‍ ചിക്കറി വേരിന്റെ സത്തയ്ക്ക് കഴിയുന്നതായും പഠനങ്ങള്‍ പറയുന്നു. 

  1. മലബന്ധം തടയാന്‍

ചിക്കറിയിലെ ഇന്‍സുലിന്‍ മലബന്ധം തടയാന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് മുതിര്‍ന്നവരില്‍. ദിവസവും ചിക്കറി ഉപയോഗിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ അകറ്റുകയും മല വിസര്‍ജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. 

  1. ആന്റി ഫംഗല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍

മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ കൂടാതെ ചിക്കറി ആന്റിമൈക്രോബിയല്‍ കൂടിയാണ്. ഇത് ബാക്ടീരിയകളുടെ പ്രത്യുല്‍പാദനത്തെ തടയുന്നു. കൂടാതെ ഇതിന്റെ ആന്റിഫംഗല്‍ ഘടകങ്ങള്‍ ഫ്രീ റാഡിക്കലുകളുടെ ശുദ്ധീകരണവും നടത്തുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.