spot_img

ചില പൊടിക്കൈകളിലൂടെ സൗന്ദര്യ സംരക്ഷണം വീട്ടില്‍ തന്നെ ആവാം

ശരീരത്തിന്റെ നിറം കറുപ്പായിരിക്കുന്നതില്‍ ദുഃഖവും മനോവിഷമവും അനുഭവിക്കുന്നവര്‍ ധാരാളമാണ്. പുറത്തു പോകാനും മറ്റുള്ളവരുമായി ഇടപെടാനും ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കാനുമെല്ലാം ഇത്തരക്കാര്‍ മടിക്കാറുണ്ട്. തന്റെ മുഖത്തെ കുറിച്ചുള്ള ചിന്തകളും കളിയാക്കലുകളും ഭയന്ന് പലരും അന്തര്‍മുഖരാകാറുണ്ട്. ശരീരത്തിന്റെ നിറം വര്‍ധിപ്പിക്കാനായി ആശുപത്രികളും ബ്യൂട്ടിപാര്‍ലറുകളിലും കയറി ഇറങ്ങുന്നവരുടെ എണ്ണവും അത്ര ചെറുതല്ല. എന്നാല്‍ ഇവയൊന്നുമല്ല, ആരോഗ്യകരമായ ചര്‍മ്മമാണ് ഏറ്റവും പ്രധാന്യം.

ഓയില്‍ സ്‌കിന്‍, ഡ്രൈ സ്‌കിന്‍, നോര്‍മല്‍ സ്‌കിന്‍ എന്നിങ്ങനെ ചര്‍മ്മം മൂന്ന് തരത്തിലാണുള്ളത്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ആയുര്‍വേദത്തില്‍ ഫേഷ്യലുകള്‍ ചെയ്യാറുണ്ട്. പപ്പായ ഫേഷ്യല്‍ ഓയിലി സ്‌കിന്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. പപ്പായയുടെ ഉള്ളിലെ മാംസളമായ ഭാഗം ഉപയോഗിച്ചാണ് ഫേഷ്യല്‍ ചെയ്യേണ്ടത്. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഞവര ഫേഷ്യല്‍ പരീക്ഷിക്കാവുന്നതാണ്. ഈ ഫേഷ്യല്‍ ചെയ്യുമ്പോള്‍ വരണ്ട ചര്‍മ്മം കൂടുതല്‍ മൃതുലവും തിളക്കമുള്ളതുമാകുന്നു. പാലില്‍ ചില ഔഷധങ്ങള്‍ കൂടി ചേര്‍ത്താണ് ഞവര ഫേഷ്യല്‍ തയ്യാറാക്കുന്നത്. അലോവെര ഫേഷ്യല്‍ നോര്‍മല്‍ സ്‌കിന്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അലോവരയുടെ ഉള്ളിലെ ജെല്‍ ഉപയോഗിച്ചാണ് ഫേഷ്യല്‍ തയ്യാറാക്കുന്നത്. ഈ മൂന്ന് ഫേഷ്യലുകളും ചര്‍മ്മം സുന്ദരവും ആരോഗ്യവുമുള്ളതാക്കുന്നു.

കൈകാലുകളുടെ സംരക്ഷണത്തിനും ആയുര്‍വേദത്തില്‍ ചില വിദ്യകളുണ്ട്. ബ്യൂട്ടി പാര്‍ലറുകളില്‍ സര്‍വ സാധാരണമായ പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ആയുര്‍വേദത്തിലും ചെയ്യാന്‍ സാധിക്കും. ആയുര്‍വേദ ഔഷധങ്ങളുടെ സഹായത്തോടെ ചെയ്യുന്ന ഇത്തരം രീതികള്‍ കൈകാലുകളുടെ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മുതല്‍ക്കൂട്ടാണ്.

മുഖത്തെ കറുത്ത പാടുകള്‍ ഇന്ന് പലര്‍ക്കും വലിയ പ്രശ്നമാണ്. വീട്ടില്‍ വെച്ച് തന്നെ ഇവ മാറ്റാനായാല്‍ ബ്യൂട്ടിപാര്‍ലറില്‍ കൊടുക്കേണ്ട പണം നമുക്ക് ലാഭിക്കാം. തക്കാളി നീരോ, തക്കാളിയുടെ പേസ്റ്റോ മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയുക. ഒരാഴ്ച ഇത് തുടര്‍ച്ചയായി ചെയ്യുമ്പോള്‍ മുഖത്തെ കറുത്ത പാടുകളെല്ലാം മാറി തിളക്കമുള്ളതാകും. വെയില്‍ കൊണ്ടുണ്ടാകുന്ന പാടുകളും മാറിക്കിട്ടും. കാബേജ് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായകരമാണ്. ഉരുളക്കിഴങ്ങും തൈരും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് ഒരു മണിക്കൂര്‍ ഇടുക. കറുത്ത പാടുകള്‍ മായുകയും കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ മാറുകയും ചെയ്യും.

2,3 ലിറ്റര്‍ വെള്ളം ദിനവും കുടിയ്ക്കുന്നത് സൗന്ദര്യം വര്‍ധിക്കുന്നതിന് കാരണമാകും. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാന്‍ വെള്ളത്തിന് സാധിക്കും. രാത്രി കിടക്കും മുന്‍പ് സോപ്പോ, ഫേസ്വാഷോ ഉപയോഗിച്ച് മുഖം വ്യത്തിയാക്കുക. അതിന് ശേഷം മേക്കപ്പ് ഇടാന്‍ പാടില്ല. പൗഡറോ ക്രീമോ ഒന്നും ഉപയോഗിക്കരുത്. ആഹാരത്തില്‍ നന്നായി പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുന്നതും നിങ്ങളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.