spot_img
Array

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ നടത്തുന്നവര്‍ പാചകം ചെയ്യുവാന്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവൂ. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മൂടിവെക്കണം.

പാചകം ചെയ്യുന്നവര്‍ വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികള്‍ ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പ് കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെച്ചിരിക്കണം. ആഹാരം വിളമ്പുന്ന പാത്രങ്ങള്‍, വിളമ്പാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ തിളച്ച വെള്ളത്തില്‍ കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ.

ഭക്ഷണ പദാര്‍ഥങ്ങള്‍ ചൂടോടെത്തന്നെ വിളമ്പണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തും കൈ കഴുകുന്ന സ്ഥലത്തും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും കീടനിയന്ത്രണ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്. പഴകിയ ഭക്ഷണ സാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും നടത്തരുത്. ഖര മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും അടച്ചു സൂക്ഷിക്കേണ്ടതും നിശ്ചിത ഇടവേളകളില്‍ നീക്കം ചെയ്യേണ്ടതുമാണ്. കൂള്‍ബാറുകളില്‍ ഉപയോഗിക്കുന്ന വെള്ളം ഫില്‍റ്റര്‍ ചെയ്തതും ക്ലോറിനേഷന്‍ നടത്തി തണുപ്പിച്ചതോ അല്ലെങ്കില്‍ തിളപ്പിച്ച് തണുപ്പിച്ചതോ ആയിരിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് വിതരണം ചെയ്യാന്‍ പാടില്ല.

പൊതുജനങ്ങള്‍ ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുട്ടികളുടെ കൈയിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുടിവെള്ളവും ആഹാര സാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പഴകിയതും മലീമസമായതുമായ ആഹാരം കഴിക്കാതിരിക്കുക. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക. ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക. പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ചശല്യം ഒഴിവാക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ തടയാം

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.