spot_img

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യം ചര്‍മ്മ സംരക്ഷണം

കുഞ്ഞുങ്ങളുടെ ചർമ്മം വളരെ മ്യത്യുലവും ലോലവുമാണ്. അതിനാൽ മുതിർന്നവരേക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും കുട്ടികൾക്ക് ആവശ്യമുണ്ട്. പ്രത്യേകിച്ചും 4 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക്. പെട്ടെന്ന് ഇൻഫെക്ഷനോ അലർജിയോ പിടിപെടാവുന്ന അതിലോലമായ ചർമ്മമാണ് അവർക്ക്. കൂടുതൽ ശ്രദ്ധ നൽകണമല്ലോ എന്നോർത്ത് ടെൻഷനടിക്കേണ്ട കാര്യവുമില്ല. കുട്ടികൾക്കുണ്ടാകുന്ന ചർമ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 

ആഴ്ചയിൽ 3 ദിവസമെങ്കിലും കുഞ്ഞുങ്ങളെ കുളിപ്പിക്കുക

കുട്ടികളുടെ സംരക്ഷണത്തിൽ പ്രധാന പങ്ക് വ്യത്തിക്കും ശുചിത്വത്തിനുമാണുള്ളത്. വ്യത്തിയുള്ള ചർമ്മം ആരോഗ്യമുള്ളതായിരിക്കും. വളരെ ചെറിയ കുട്ടികളെ ദിവസം കുളിപ്പിക്കേണ്ടതില്ല. ആഴ്ചയിൽ 3 ദിവസം ശരീരം വ്യത്തിയാക്കിയാൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡയപ്പർ ഇടുന്ന ഭാഗം, വായ എന്നിവ ക്യത്യമായി പരിശോധിച്ച് വ്യത്തിയാക്കണം. പലർക്കും കുഞ്ഞുങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയില്ലാത്തവരാണ്. അതിനാൽ കുളിപ്പിക്കുമ്പോൾ പ്രത്യേക ശ്രദ്ധ തന്നെ നൽകണം. കുഞ്ഞുങ്ങളുടെ ശരീരത്തിന്റെ മടക്കുകളിൽ പ്രത്യേകിച്ച് കൈ, കഴുത്ത്, കാൽ എന്നിവിടങ്ങളിൽ ഈർപ്പം തങ്ങി നിൽക്കാൻ സാധ്യതയുണ്ട്. കുളിപ്പിച്ചതിന് ശേഷം നന്നായി ശരീരം തുടയ്ക്കുകയും വേണം. കുഞ്ഞുങ്ങൾ ഇഴയാനും നടക്കാനുമൊക്കെ തുടങ്ങുമ്പോളാണ് ദിനവും കുളിപ്പേക്കണ്ടത്. 

ചർമ്മത്തിന്റെ വരൾച തടയാം

വരണ്ട ചർമ്മം കുഞ്ഞുങ്ങളിൽ കണ്ടു വരുന്ന പ്രധാന പ്രശ്‌നമാണ്. ഇതൊഴിവാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. കുളിപ്പിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക. സാധാരണ വെള്ളത്തിൽ കുളിപ്പിക്കുക. ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തിലെ നാചുറൽ ഓയിൽസ് നഷ്ടപ്പെടാൻ കാരണമാകും. കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ സോപ്പിന് പകരം ക്ലെൻസറുകൾ ഉപയോഗിക്കുക. അവ കുഞ്ഞിന്റെ ശരീരത്തിന് ഹാനികരമല്ലെന്ന് ഉറപ്പു വരുത്തുക. ശരീരത്തിലെ മോസ്ചറൈസർ നിലനിർത്താൻ പ്രക്യതിദത്ത ഓയിലുകൾ ഉപയോഗിക്കാം. 

ഡയപ്പർ റാഷസ്

ചെറിയ കുട്ടികളെ എപ്പോഴും ഡയപ്പർ ഇട്ടാണ് നാം കൊണ്ടുനടത്താറുള്ളത്. പക്ഷേ ഡയപ്പർ മാറ്റാൻ താമസിക്കുന്നതോ, ഏറെ നേരം ഡയപ്പറിൽ ഈർപ്പം നിലനിൽക്കുന്നതും ഡയപ്പർ റാഷസിന് കാരണമാകുന്നു. കുഞ്ഞുങ്ങളുടെ അര ഭാഗവും തുടയുടെ ഭാഗങ്ങളുമെല്ലാം ചുവന്ന് തടിക്കാനും ചർമ്മം ഇളകി പോകുന്നതിനും ഇത് കാരണമാകുന്നു. കുഞ്ഞുങ്ങളുടെ ശരീരം ഡയപ്പറിനോടും സെൻസിറ്റീവായി പ്രതികരിച്ചെന്നിരിക്കും. ഇത് ഒഴിവാക്കാൻ ക്യത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റാൻ ശ്രദ്ധിക്കുക. ഡയപ്പർ മാറ്റിയതിന് ശേഷം ആ ഭാഗം സോപ്പ് ഉപയോഗിച്ച് വ്യത്തിയാക്കി ഈർപ്പമില്ലാതെ തുടയ്ക്കുക. കുട്ടികളെ ഡയപ്പറില്ലാതെ 3,4 മണിക്കൂർ സ്വതന്ത്രരാക്കാം. ഇത് ഡയപ്പർ റാഷസ് കുറയ്ക്കാൻ സഹായകരമാണ്. തുണഇകൊണ്ടുള്ള ഡയപ്പർ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നെങ്കിൽ അവ നന്നായി വ്യത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. 

ലൈറ്റ് കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

കുഞ്ഞുങ്ങൾക്ക് ചൂട് മൂലവും റാഷസ് ഉണ്ടാകാം. ചൂടുകാലത്ത് കുഞ്ഞുങ്ങളെ എപ്പോഴും വ്യത്തിയാക്കി വെക്കുക. എസിയോ ഫാനോ ഇതിനായി ഉപയോഗിക്കാം. ശരീരത്തിൽ ഈർപ്പം നിലനിർത്താത്ത രീതിയിൽ വേണം കുളിപ്പിക്കാൻ. കുഞ്ഞുങ്ങളെ കട്ടികുറഞ്ഞ ലൂസായ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുക. ഇറുകിയതും കടുംനിറത്തിലുമുള്ള വസ്ത്രങ്ങൾ ചൂട് വലിച്ചെടുക്കുകയും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ ക്രീമുകൾ, പൗഡറുകൾ എന്നിവ പുരട്ടാതിരിക്കുക. ശരീരത്തിലെ റാഷസ് മാറാൻ പൗഡർ ഇടുന്നത് നല്ലതാണെന്ന ധാരണ തെറ്റാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.