spot_img

ആരോഗ്യവും തിളക്കവുമുള്ള ചര്‍മത്തിന് ചില ആയുര്‍വേദ വഴികള്‍

പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും നിങ്ങളുടെ ചര്‍മത്തിന് വ്യത്യാസം വരുത്താന്‍ കഴിയുന്നില്ലെന്ന് വിഷമിച്ചിട്ടുണ്ടോ ? ചര്‍മസംരക്ഷണത്തിന് ആവശ്യത്തിലധികം സമയവും പണവും എനര്‍ജിയും ചെലവാക്കി മടുത്തിരിക്കുകയാണോ ? 

ഇന്നത്തെക്കാലത്ത് ചര്‍മസംരക്ഷണത്തിനായി പരമാവധി വഴികള്‍ തേടുന്നവരാണ് എല്ലാവരും. മോയിസ്ചറൈസറുകള്‍, ടോണര്‍, സെറം, ലോഷനുകള്‍, ക്രീമുകള്‍ അങ്ങനെ പലതും. എന്നാല്‍ ഫലം പലപ്പോഴും പരിമിതമാണ്. കൂടാതെ ഇവയിലെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ചര്‍മത്തിനും ആരോഗ്യത്തിനും അപകടവുമാണ്. 

തിളങ്ങുന്ന ചര്‍മത്തിനുള്ള ആയുര്‍വേദ ടിപ്‌സ്

  1. അമിതമായി മത്സ്യം കഴിക്കുന്നത് ഒഴിവാക്കുക

ആയുര്‍വേദ ഗ്രന്ഥമായ ചരകസംഹിതയില്‍ ചര്‍മവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും അസന്തുലിതാവസ്ഥക്കും ഒരു പ്രധാന കാരണം അമിതമായി മത്സ്യം കഴിക്കുന്നതാണന്ന് പറയുന്നുണ്ട്. ആയുര്‍വേദത്തില്‍ പൊതുതത്വങ്ങളല്ല, ഓരോ വ്യക്തിക്കും അനുസരിച്ചാണ് ചികിത്സ പറയുന്നത്. അതിനാല്‍ ചിലര്‍ക്ക് മത്സ്യം അധികം കഴിക്കുന്നത് കുഴപ്പമുണ്ടാക്കില്ല എങ്കിലും ചിലര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു. നിങ്ങള്‍ ചര്‍മസംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്ന ആളാണെങ്കില്‍ മത്സ്യം ഉപയോഗിക്കുന്നത് കുറക്കുന്നതാണ് നല്ലത്.

  1. പാലിനെ മാംസം, ഉപ്പ്, പച്ചക്കറികള്‍, തേന്‍, പഴങ്ങള്‍ എന്നിവയുമായി ചേര്‍ക്കാതിരിക്കുക

ചിലതു തമ്മില്‍ ചേരാന്‍ പാടില്ല എന്ന് ആയുര്‍വേദം പറയുന്നു. മുകളില്‍ പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ തമ്മില്‍ ചേരുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ആരോഗ്യകരവും സന്തുലിതവുമായ ദഹനമാണ് ആരോഗ്യത്തിന്റെ മൂലക്കല്ല്. സമഗ്ര ആരോഗ്യം പ്രദാനം ചെയ്യുന്നത് ദഹനമാണെന്ന് ആയുര്‍വേദം വിശ്വസിക്കുന്നു. ദഹനം വയറില്‍ മാത്രം നടക്കുന്ന പ്രക്രിയയല്ല. ദഹനത്തിലെ പ്രശ്‌നങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് ചര്‍മത്തെയാണ്. രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും മുറിവുകള്‍ക്കും അസന്തുലിതാവസ്ഥകള്‍ക്കും ഇത് കാരണമാകുന്നു. അതുകൊണ്ടാണ് പരസ്പരം ചേരാത്ത ഭക്ഷണസാധനങ്ങള്‍ ഒരുമിച്ചു ചേര്‍ക്കുകയോ ഒരുമിച്ച് കഴിക്കുകയോ ചെയ്യരുതെന്ന് പറയുന്നത്.

  1. നേരത്തേ ഉറങ്ങി നേരത്തേ ഉണരുക

ആയുര്‍വേദത്തില്‍ ആരോഗ്യത്തിന്റെ മൂന്നു പ്രധാന തൂണുകള്‍ പറയുന്നതില്‍ ഒന്നാണ് ഉറക്കം. രാത്രി നേരത്തേ ഉറങ്ങുന്നതു വഴി തന്നെ പല രോഗങ്ങളും ശരീരം സ്വയം സുഖപ്പെടുത്തുമെന്ന് ആയുര്‍വേദം പറയുന്നു. വൈകിയുറങ്ങുകയും അതിനു പകരമായി കൂടുതല്‍ ഉറങ്ങി വൈകി ഉണരുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം അതിനു ബദലായി സമ്മര്‍ദ്ദമനുഭവിക്കുന്നു. പകല്‍ അമിതമായി ഉറങ്ങുന്നതാണ് ചര്‍മ പ്രശ്‌നങ്ങളുടെ പ്രധാന കാരണം. നേരത്തേ (രാത്രി 10 മണിയോടെ) ഉറങ്ങി നേരത്തേ ഉണരുന്നതാണ് (രാവിലെ ആറു മണിയോടെ) ആരോഗ്യകരം.

  1. സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറക്കുക

ആയുര്‍വേദം എപ്പോഴും രോഗകാരണത്തെയാണ് ചികിത്സിക്കുന്നത്. എത്രതന്നെ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിച്ചാലും സൂര്യപ്രകാശമേല്‍ക്കുന്നതിന്റെ ഫലങ്ങളെ ഒരുപരിധിയില്‍ കൂടുതല്‍ തടയാന്‍ കഴിയില്ല. അതിനാല്‍ സൂര്യതാപം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് ചര്‍മസംരക്ഷണത്തിന് പ്രാഥമികമായി ചെയ്യാനുള്ളത്.

  1. സേവനങ്ങള്‍ ചെയ്യുക, മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

മാനസിക സമ്മര്‍ദ്ദം ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാണ്. ഒരാളുടെ സാമൂഹികവും ധാര്‍മികവുമായ പെരുമാറ്റം അയാളുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നു. സമ്മര്‍ദ്ദം പലപ്പോഴും ഉണ്ടാകുന്നത് മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ സ്വഭാവം അനുസരിച്ചാണ്. നമ്മുടെ ഭാവി ആരോഗ്യ, വൈകാരിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചോര്‍ത്തും സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. നമ്മുടെ പ്രയാസങ്ങള്‍ മറന്ന് മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങിയാല്‍ നാം സന്തോഷത്തിലെത്തിച്ചേരുമെന്നതില്‍ സംശയമില്ല. അതിനാല്‍ ഇടയ്ക്ക് മറ്റുള്ളവരെ സഹായിക്കാനായി കുറച്ചു സമയം ചെലവിടാന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും അതുവഴി ചര്‍മവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.