spot_img

പ്രമേഹ നിയന്ത്രണത്തിന് കൃത്രിമ പാൻക്രിയാസ് ഉപയോഗിക്കാം.

പ്രമേഹ രോഗികളെ ഏറ്റവും കൂടുതൽ അലട്ടുന്നത് ഇടയ്ക്കിടെ എടുക്കേണ്ടി വരുന്നത് ഇൻസുലിൻ കുത്തിവയ്പ്പുകളും ഷുഗർ നോക്കലുമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് ഇൻസുലിൻ ക്രമീകരിക്കുന്ന ഉപകരണമായ 780ജി എന്ന കൃത്രിമ പാൻക്രിയാസാണ് ഇന്ത്യയിൽ ജനുവരി 18 മുതൽ ഉപയോഗത്തിനായി എത്തിയിരിക്കുന്നു എന്നത് സന്തോഷകരമായ വാർത്തയാണ്.

പശ്ചാത്യ രാജ്യങ്ങളിലെല്ലാം വളരെ പ്രചാരത്തിലുള്ള ഈ ഉപകരണം ഇന്ത്യയിൽ എത്തിയതോടെ പ്രമേഹ രോഗം മൂലം കഷ്ടപ്പെടുന്ന നിരവധി പേർക്കാണ് ജീവിതം കുറച്ചുകൂടി എളുപ്പമാകുന്നത്. അനിയന്ത്രിതമായി രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുന്നവർക്കാണ് 780ജി (780G) എന്ന ഉപകരണം ഏറെ ഉപകാരപ്രദമാകുന്നത്.

നിലവിൽ വിപണിയിലുണ്ടായിരുന്ന ഇൻസുലിൻ പമ്പുകൾക്ക് ഓട്ടോമാറ്റിക് സംവിധാനം ഉണ്ടായിരുന്നില്ല. എന്നാൽ 780ജി യിൽ ഓട്ടോമാറ്റിക് സംവിധാനമുണ്ട്. ഗ്ലൂക്കോസ് സെൻസറിന്റെയും ആൽഗോരിതത്തിന്റെയും സഹായത്തോടെയാണ് 780 ജി പ്രവർത്തിക്കുന്നത്. രക്തത്തിലെ പഞ്ചസാര കുറയുന്ന വേളയിൽ ഇൻസുലിൻ കുറയുകയും രക്തത്തിലെ പഞ്ചസാര കൂടുന്ന വേളയിൽ ഇൻസുലിൻ കൂടുകയും, ഭക്ഷണം കഴിക്കുമ്പോഴുള്ള ഇൻസുലിൻ പോരാ എന്ന് ഉപകരണത്തിന് തോന്നിയാൽ അതും തനിയെ തന്നെ ഉള്ളിലേക്ക് കടത്തിവിടുകയും ചെയ്യുന്നു.

പ്രമേഹ ബാധിതർക്ക് തന്നെ ഈ ഉപകരണം ശരീരത്തിൽ ഘടിപ്പിക്കാം. സർജറിയുടെ ആവശ്യമില്ല. ഉപകരണത്തിലെ സെൻസർ ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും ചെയ്യും. മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ഇന്‍ഫ്യൂഷന്‍ സെറ്റും ഏഴ് ദിവസത്തില്‍ ഒരിക്കല്‍ സെന്‍സറും മാറ്റണം. ശരീരത്തിൽ നിന്ന് ഡിവൈസെടുത്ത് ഇൻഫ്യൂഷൻ സെറ്റും, സെൻസറും മാറ്റി ഇൻസുലിൻ പമ്പ് രോഗിക്ക് തന്നെ തിരികെ ഘടിപ്പിക്കാനും സാധിക്കും.

ടൈപ്പ് 1 പ്രമേഹ രോഗികൾ, അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 പ്രമേഹ രോഗികൾ, ഗർഭകാല പ്രമേഹമുള്ളവർ, പാൻക്രിയാറ്റിക് ഡയബറ്റിസ് എന്നിവർക്ക് 780ജി ഉപയോഗിക്കുന്നതുമൂലം പ്രമേഹം നല്ല രീതിയിൽ നിയന്ത്രിക്കാൻ സാധിക്കും.ഏഴ് വയസ് മുതൽ പ്രായമുള്ള, ഇൻസുലിൻ എടുക്കുന്ന ഏതൊരാൾക്കും ഈ ഉപകരണം ഉപയോഗിക്കാം.

കൃത്രിമ പാൻക്രിയാസിന്റെ ഗുണങ്ങൾ കൂടുതലായതിനാലും ഉപയോഗിക്കാൻ വളരെ സൗകര്യപ്രദവും അതുവഴി കണിശമായ പ്രമേഹനിയന്ത്രണം സാധ്യമായതിനാലും വില ഒട്ടും തന്നെ കൂടുതലായി നമുക്ക് തോന്നുകയില്ല.

തയ്യാറാക്കിയത്
Dr Anish Ahamed K M
Senior Endocrinologist & CEO
Endodiab Center
Perinthalmanna
[email protected]

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.