‘അപ്പോ എന്റെ ഹൃദയം പടാ പടാ മിടിച്ചു’ എന്ന് നിങ്ങള്‍ പറയാറില്ലേ. ഈ പ്രയോഗം ഒരു സംഭവം ഫീല്‍ ചെയ്യിക്കാന്‍ വേണ്ടി പറയുന്നതാണ്. എന്നാല്‍ എപ്പോഴെങ്കിലും നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ മിടിപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ.. ഇല്ലെങ്കില്‍ ഇനി ഒന്ന് ശ്രദ്ധിക്കാം.
ഹൃദയത്തിന്റെ മിടിപ്പ് സാധാരണ ഗതിയിലല്ലാതാകുന്ന രോഗാവസ്ഥയാണ് അരിത്മിയ. ഇതിന് വിവിധ കാരണങ്ങളുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ജനിതക വൈകല്യം, തൈറോയിഡ്, മദ്യപാനം, പുകവലി എന്നിവ മൂലം അറെസ്മിയ ഉണ്ടാകാം.
എന്താണ് അരിത്മിയ
രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി നിയന്ത്രിക്കുന്നത് ഹൃദയ പേശികളുടെ സങ്കോചവികാസങ്ങളാലുണ്ടാകുന്ന വൈദ്യുത പ്രവര്‍ത്തനത്തിലൂടെയാണ്. ഹൃദയം വളരെ വേഗത്തിലോ സാവധാനത്തിലോ മിടിക്കുന്ന അവസ്ഥ സംജാതമാകുമ്പോഴാണ് അറെസ്മിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തിന് മാറ്റി നിര്‍ത്താനാവാത്തതാണ് കാര്‍ഡിയാക് പേസിംങ്. പേസ്മേക്കര്‍ എന്ന് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാല്‍ അധികമാര്‍ക്കും ഇതെന്താണെന്ന് കൃത്യമായി അറിയില്ല. ഓരോ വര്‍ഷവും അമ്പതിനായിരത്തിലധികം പേര്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയരാകുന്നുണ്ട് നമ്മുടെ രാജ്യത്ത്. മൂന്ന് വിരലിന്റെ വലുപ്പമുള്ള ഒരു ചെറിയ ഇലക്ട്രിക് ഉപകരണമാണ് പേസ്മേക്കര്‍. അറെസ്മിയ എന്ന രോഗാവസ്ഥയിലേക്ക് കടക്കുമ്പോഴാണ് പലര്‍ക്കും ഇത് ഘടിപ്പിക്കേണ്ടി വരിക. വളരെ ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സാധാരണയില്‍ നിന്ന് കുറഞ്ഞ് പോകുന്ന സമയത്ത് ഹൃദയത്തിന് താങ്ങായി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് പേസ്മേക്കര്‍. ഹൃദയത്തിന്റെ താളം തെറ്റുമ്പോള്‍ രോഗിക്ക് തലകറക്കം, ക്ഷീണം, മോഹാലസ്യം, എന്നിവ ഉണ്ടാകാം. പലരും പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുന്നതും ഈ കാരണത്താലാണ്.
രണ്ട് തരത്തിലുള്ള അറെസ്മിയ ഉണ്ട്. ഒന്ന് ഹൃദയതാളം കൂടിയതും. രണ്ട് ഹൃദയതാളം കുറഞ്ഞതും. ഇവയെ ഹാര്‍ട്ട് ബ്ലോക്കുകള്‍ അല്ലെങ്കില്‍ എ വി ബ്ലോക്കുകള്‍. എന്നാല്‍ ഇവ ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുന്ന ബ്ലോക്കുകളല്ല.
ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ഹൃദയാഘാതം (Heart Attack)
ഹൃദയത്തിന് രക്തം കൊടുക്കുന്ന കോറോണറി ആര്‍ട്ടറി ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി രക്തയോട്ടം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. എസ് എ നോഡ് അഥവാ സൈനോ ഏട്രിയല്‍ നോഡിന് സ്വമേധയായുള്ള വൈദ്യുത തരംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ട് ഇതിനെ നാച്ചുറല്‍ പേസ്മേക്കര്‍ എന്ന് പറയുന്നു. എസ് എ നോഡില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ഇത് എ വി നോഡില്‍ എത്തുകയും അവിടെ നിന്നും ഹിസ്ബെഡില്‍ വഴി ഇടത് ബഡില്‍ പര്‍ക്കിഞ്ചി ഫൈബേഴ്സിലേക്കും എത്തുന്നു. ക്രമമായ ഈ വൈദ്യുതി പ്രവാഹമാണ് ഹൃദയമിടിപ്പ് നിയമന്ത്രിക്കുന്നത്. ഈ വൈദ്യുത പാതകളില്‍ ഉണ്ടാകുന്ന തകരാറുകളാണ് അറെസ്മിയയിലേക്ക് എത്തിക്കുന്നത്.
ലക്ഷണങ്ങള്‍ : ശ്വാസ തടസ്സം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസ തടസ്സത്തോടൊപ്പം തലചുറ്റല്‍, മാറെല്ലിന് താഴെയായി വലതുവശത്തുണ്ടാകുന്ന വേദന, നെഞ്ചിന് നടുഭാഗത്തിനു തൊട്ടടുത്തായി ഉണ്ടാകുന്ന വേദന, കാരണങ്ങളില്ലാതെയുള്ള ക്ഷീണവും തളര്‍ച്ചയും. വെളുത്തതോ ഇളം ചുവപ്പ് നിറത്തിലുള്ളതോ ആയ കഫത്തോടുകൂടിയുള്ള ചുമ.
രക്തസമ്മര്‍ദ്ദം
ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു കാരണമാണ്. ഇവരുടെ ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാകും. വിളര്‍ച്ച ഒരു കാരണമാണ്. വിളര്‍ച്ച മൂലം ശരീരത്തിന് തളര്‍ച്ചയുണ്ടാകുകയും അത് മിടിപ്പിന്റെ താളത്തില്‍ വ്യതിയാനമുണ്ടാക്കുകയും ചെയ്യും. അമിത രക്തസമ്മര്‍ദം നിങ്ങളുടെ ശരീരത്തെ മുഴുവന്‍ ബാധിക്കും. തലച്ചോറ്, കിഡ്നി എന്നിവക്കും പെട്ടെന്ന് തകരാറുണ്ടാക്കും. ആര്‍ട്ടെറികള്‍ നേര്‍ത്ത് വരുന്നതിനാലാണ് രക്തസമ്മര്‍ദം ഉണ്ടാകുന്നത്. അമിതമായി ഉപ്പ് ഉപയോഗിക്കുക, അമിത മദ്യപാനം, മാനസിക സമ്മര്‍ദ്ദം, വ്യായാമത്തിന്റെ കുറവ്, എന്നിവ രക്തസമ്മര്‍ദ്ദത്തിന് കാരണമാണ്. ഉറക്കക്കുറവും വൃക്ക സംബന്ധമായ അസുഖവും ഹോര്‍മോണ്‍ വ്യതിയാനവും രക്തസമ്മര്‍ദ്ദം ഉണ്ടാക്കും.
ഹോര്‍മോണ്‍ വ്യതിയാനം
ആര്‍ത്തവ വിരാമമുണ്ടാകുമ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. അപ്പോഴും ഹൃദയതാളത്തില്‍ വ്യത്യാസമുണ്ടാകും.
ലഹരി പദാര്‍ത്ഥങ്ങളുടെ അമിതമായ ഉപയോഗം ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പുകവലി, മദ്യപാനം എന്നിവ അമിതമായാല്‍ ഇത്തരം രോഗാവസ്ഥയുണ്ടാകും. ചെയ്ന്‍ സ്മോക്കിങ്ങുള്ളവര്‍ക്ക് ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്ട്രെസ്സ്, ദേഷ്യം, ടെന്‍ഷന്‍ എന്നിവയുള്ളപ്പോഴും ഹൃദയമിടിപ്പ് വേഗത്തിലാകും. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നതിനാല്‍ ബിപിയില്‍ മാറ്റം കാണാറുണ്ട്. ആ സമയത്തുണ്ടാകുന്ന ചെറിയ ടെന്‍ഷന്‍ പോലും അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ മിടിപ്പിനെ സാരമായി ബാധിക്കും.
തൈറോയ്ഡ്
തൈറോയ്ഡുള്ളവര്‍ക്കും വ്യതിയാനം ഉണ്ടാകും. തൈറോയ്ഡുള്ളവര്‍ ഇടക്ക് ചെക്കപ്പ് നടത്തുന്നതും നല്ലതായിരിക്കും. അതുപോലെയാണ് ചില മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്കും. തൈറോയ്ഡ് ഗ്ലാന്‍ഡ് വീര്‍ക്കുക, മുടി കൊഴിയുക, ഭാരം കുറയുക എന്നിവ തൈറോയിഡിന്റെ ലക്ഷണങ്ങളാണ്.
ഹൃദയ വാല്‍വിനുള്ള തകരാറ്
ഹൃദയത്തിന് നാല് വാല്‍വുകളാണുള്ളത്. വാല്‍വുകള്‍ ഹൃദയത്തിനുള്ളില്‍ രക്തത്തിന്റെ ഒഴുക്ക് തടയുന്ന സംവിധാനമാണ്. സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ കാരണം തൊണ്ടയില്‍ ഉണ്ടാകുന്ന അണുബാധ ക്രമേണ വാല്‍വുകളുടെ നാശത്തിന് കാരണമാകുന്നു. ഇങ്ങനെയുണ്ടാകുന്ന തകരാറിനെ് റുമാറ്റിക് ഹൃദ്രോഗങ്ങള്‍ എന്ന് പറയും.
ലക്ഷണങ്ങള്‍ : പനി, കൈമുട്ട് – കാല്‍മുട്ട് തുടങ്ങിയ സന്ധികള്‍ നീരുവന്ന് വീര്‍ക്കുക, സന്ധികളില്‍ വേദന, ചുവപ്പ് നിറം, തളര്‍ച്ച, ശ്വാസംമുട്ടല്‍, കൈകാലുകളിലേയും മുഖത്തേയും പേശികളുടെ നിയന്ത്രണാതീതമായ ചലനം.
കാര്‍ഡിയോമയോപ്പതി
ഹൃദയങ്ങളുടെ മസിലുകള്‍ക്കുണ്ടാകുന്ന അസുഖമാണിത്. മസിലുകള്‍ വലിഞ്ഞ് തീരെ കട്ടികുറഞ്ഞ അവസ്ഥയുണ്ടാകുന്നതിനെയാണ് കാര്‍ഡിയോമയോപ്പതി എന്ന് പറയുന്നത്. ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് ഇന്‍ഫക്ഷന്‍, അമിത മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, കീമോതെറാപ്പി, റേഡിയോതെറാപ്പി, പോഷകാഹാരക്കുറവ്, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം കാരണങ്ങളാണ്. നേരത്തെ തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്.
പ്രമേഹം
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് നഷ്ടമാകും. ഈ അവസ്ഥയില്‍ നിങ്ങളുടെ രക്തധമനിയുടെ ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടും. അമിത വിശപ്പ്, ദാഹം, അമിതമായി മൂത്രം പോവുക, ശരീരത്തിന്റെ ഭാരം കുറയുക, കാഴ്ച കുറയുക ഇതെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ദിവസേനയുള്ള ഓട്ടം
ഒളിംപിക്‌സിലെ പ്രധാന ഇനമാണ് ഓട്ടമത്സരങ്ങള്‍. നമ്മളില്‍ ചിലരെങ്കിലും ഓര്‍ത്തിട്ടുണ്ടാകും ഓട്ട മത്സരങ്ങള്‍ക്കെന്താണിത്ര പ്രസക്തിയെന്ന്്. രാവിലെ ആറു മണിക്ക് പാര്‍ക്കില്‍ പോയാല്‍ കാണാവുന്ന ഒരു കാഴ്ചയാണ് ഒരാളെങ്കിലും വിയര്‍ത്ത വസ്ത്രത്തില്‍ ഓട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. കുറച്ചു നേരമെങ്കിലും ഓടുന്നത് ഒരു മികച്ച വ്യായാമം തന്നെയാണ്. നമ്മുടെ ശരീരത്തിനു നല്‍കാന്‍ കഴിയുന്നതിലെ ഒരു മികച്ച വ്യായാമമാണ് ഓട്ടം. ഓട്ടം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും വിയര്‍പ്പിക്കുകയും കലോറി എരിച്ചു കളയുകയും ചെയ്യുന്നു. ഒരു മൈല്‍ ഓടുമ്പോള്‍ ഏകദേശം 100 കലോറിയാണ് എരിച്ചുകളയാന്‍ കഴിയുന്നത്. ഗവേഷകര്‍ പറയുന്നത് മനുഷ്യശരീരത്തിന്റെ ഘടന ഓട്ടത്തിനനുയോജ്യമായതാണെന്നാണ്.
ഓട്ടം എന്ന വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കിയാലുള്ള 10 പ്രയോജനങ്ങളാണ് ചുവടെ.
1. ഹൃദ്രോഗ മരണഭയം ഒഴിവാക്കാം
ദിവസവും 10 മിനിറ്റെങ്കിലും ഓടുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്നുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ കാര്‍ഡിയോളജി കോളേജ് പുറത്തിറക്കിയ ജേര്‍ണലില്‍ പറയുന്നത്. അമിതമായ ഉത്ക്കണ്ഠ ഒഴിവാക്കാന്‍ ഓട്ടം കൊണ്ട് സാധിക്കും. പാനിക് അറ്റാക്ക് വരുമ്പോള്‍ ആഴത്തില്‍ ശ്വസമെടുക്കാനാണ് ആദ്യം പറയുന്നത്. ശക്തിയില്ലാതെ ശ്വാസമെടുക്കുന്നത് രോഗിയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കും. ദിവസേനയുള്ള ഓട്ടം ശ്വാസഗതിയെ ക്രമപ്പെടുത്തും. ഓട്ടം ഒരു എയറോബിക്‌സ് വ്യായാമമായതുകൊണ്ടുതന്നെ രക്തത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനു സഹായിക്കും. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുകയും രക്തസഞ്ചാരം ക്രമപ്പെടുത്തുകയും ചെയ്യും. കൂടാതെ മാനസിക പിരിമുറുക്കമുണ്ടാക്കുന്ന ഹോര്‍മോണിനെ ക്രമപ്പടുത്താനും കഴിയും.
2. ഉത്ക്കണ്ഠ മൂലമുണ്ടാകുന്ന അമിത ഭയത്തില്‍ നിന്നും മോചിപ്പിക്കുന്നു
ഗവേഷകര്‍ പറയുന്നത് ഓട്ടം ശീലമാക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഫോബിയ (എന്തിനെയെങ്കിലും ഭയപ്പെടുന്ന മനോരോഗം) കളില്‍ നിന്നും രക്ഷനേടാമെന്നാണ്. കാരണം പലതരത്തിലുള്ള ഫോബിയകളുടെ പ്രധാന ചികിത്സാ രീതി ശ്വാസോച്ഛ്വാസത്തെ ക്രമപ്പെടുത്തുകയെന്നതാണ്. അതായത് നിശ്ചിത ഇടവേളകളില്‍ പതിയെ ശ്വാസോച്ഛ്വാസം നടത്തി അതുവഴി രക്തത്തില്‍ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ സാന്ദ്രത കൂട്ടുകയും തലച്ചോറിലെയും നട്ടെല്ലിലെയും ദ്രാവകത്തിന്റെ സാന്ദ്രത കൂട്ടുകയും ചെയ്യും. ദിവസേനയുള്ള ഓട്ടത്തിലൂടെ ശ്വാസോച്ഛ്വാസം ക്രമപ്പെടുത്താന്‍ സാധിക്കും. ഈ ശ്വസനപ്രക്രിയ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കും.
3. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
ഓട്ടത്തിലൂടെ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുകയും തന്മൂലം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പലതരത്തിലുള്ള മാനസികാവസ്ഥകളെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമിക്-പീറ്റിയൂട്ടറി അഡ്രിനീലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും ചെയ്യും. എയറോബിക് വ്യായാമമായ ഓട്ടത്തിലൂടെയും ജോഗ്ഗിങ്ങിലൂടെയും നമ്മുടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍സ് കൂടുതലായി പ്രവര്‍ത്തിക്കുകയും മാനസ്സിക പിരിമുറുക്കം മാറ്റുകയും ചെയ്യും. സമ്മര്‍ദ്ദം മാറ്റി ഉന്മേഷത്തോടെയും സന്തോഷത്തോടെയുമിരിക്കാന്‍ സാധിക്കും
4. ദീര്‍ഘകാലമായുള്ള മാനസിക സമ്മര്‍ദ്ദം മാറ്റുന്നു.
മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള പലതരത്തിലുള്ള പരീക്ഷണങ്ങളും മൃഗങ്ങളില്‍ നടത്തിയിട്ടുണ്ട്. എലിയെ വെച്ചുകൊണ്ടുള്ള റണ്ണിങ്ങ് വീലിലൂടെയുള്ള പരീക്ഷണത്തില്‍ നിന്നും ഗവേഷകര്‍ മനസ്സിലാക്കിയത് നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള സമ്മര്‍ദ്ദം, വിഷാദരോഗം എന്നിവയെല്ലാം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ്. ആറാഴ്ചയ്ക്കുള്ളില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നു.
പുതിയ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചു ശരീരത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവിനെ ശക്തി…